അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാൻ കടലാസിൽ ഉറങ്ങുന്ന പദ്ധതികൾകൊണ്ടു മാത്രം കഴിയുമോ ?
കൊല്ലം∙ മാലിന്യത്തിൽ ശ്വാസംമുട്ടുന്ന അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാൻ കടലാസിൽ ഉറങ്ങുന്ന പദ്ധതികൾകൊണ്ടു മാത്രം കഴിയുമോ ? കാര്യക്ഷമമായ ഇടപെടൽ ഉടനടിയുണ്ടായാൽ അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാം. ഇടപെടൽ സമയബന്ധിതവും ക്രിയാത്മകവുമാകണം. ആദ്യം വേണ്ടത് അഷ്ടമുടിയെ മാലിന്യമുക്തമാക്കുകയെന്നതാണ്. ഇതിൽ വിവിധ വകുപ്പുകളുടെ
കൊല്ലം∙ മാലിന്യത്തിൽ ശ്വാസംമുട്ടുന്ന അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാൻ കടലാസിൽ ഉറങ്ങുന്ന പദ്ധതികൾകൊണ്ടു മാത്രം കഴിയുമോ ? കാര്യക്ഷമമായ ഇടപെടൽ ഉടനടിയുണ്ടായാൽ അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാം. ഇടപെടൽ സമയബന്ധിതവും ക്രിയാത്മകവുമാകണം. ആദ്യം വേണ്ടത് അഷ്ടമുടിയെ മാലിന്യമുക്തമാക്കുകയെന്നതാണ്. ഇതിൽ വിവിധ വകുപ്പുകളുടെ
കൊല്ലം∙ മാലിന്യത്തിൽ ശ്വാസംമുട്ടുന്ന അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാൻ കടലാസിൽ ഉറങ്ങുന്ന പദ്ധതികൾകൊണ്ടു മാത്രം കഴിയുമോ ? കാര്യക്ഷമമായ ഇടപെടൽ ഉടനടിയുണ്ടായാൽ അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാം. ഇടപെടൽ സമയബന്ധിതവും ക്രിയാത്മകവുമാകണം. ആദ്യം വേണ്ടത് അഷ്ടമുടിയെ മാലിന്യമുക്തമാക്കുകയെന്നതാണ്. ഇതിൽ വിവിധ വകുപ്പുകളുടെ
കൊല്ലം∙ മാലിന്യത്തിൽ ശ്വാസംമുട്ടുന്ന അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാൻ കടലാസിൽ ഉറങ്ങുന്ന പദ്ധതികൾകൊണ്ടു മാത്രം കഴിയുമോ ? കാര്യക്ഷമമായ ഇടപെടൽ ഉടനടിയുണ്ടായാൽ അഷ്ടമുടിയുടെ ജീവൻ രക്ഷിക്കാം. ഇടപെടൽ സമയബന്ധിതവും ക്രിയാത്മകവുമാകണം. ആദ്യം വേണ്ടത് അഷ്ടമുടിയെ മാലിന്യമുക്തമാക്കുകയെന്നതാണ്. ഇതിൽ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള ശ്രമത്തിനു പുറമേ, കായൽക്കരയിൽ താമസിക്കുന്നവരുടെയും കായൽ കൊണ്ട് ഉപജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും സഹായം അനിവാര്യമാണ്.
ശുചിമുറി മാലിന്യം
കായലിലേക്ക് ഒഴുകി എത്തുന്നത് ശുചിമുറി മാലിന്യമാണെന്നതിനു തെളിവുകൾ ഏറെയാണ്. അടുത്തിടെ ലക്ഷക്കണക്കിനു മത്സ്യങ്ങൾ ചത്തുപൊങ്ങിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മത്സ്യങ്ങൾ ചാകാൻ കാരണം ആൽഗേ ബ്ലൂം എന്ന പ്രതിഭാസമാണെന്നു ഫിഷറീസ് വകുപ്പ് പറയുന്നു. ആൽഗേ ബ്ലൂ ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ശുചിമുറി മാലിന്യം അധികമായതു കൊണ്ടാണെന്നാണ്. കായൽ കരയിലെ ഹോട്ടലുകൾ, ഭക്ഷണശാലകൾ തുടങ്ങിയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള മലിന ജലം അഷ്ടമുടിയിലേക്ക് എത്തുന്നുണ്ടോ എന്നും പരിശോധിക്കണം.
ട്രീറ്റ്മെന്റ് പ്ലാന്റുകൾ
കോർപറേഷൻ പരിധിയിൽ മാത്രമാണ് ചെറിയ അഴുക്കുചാലിലെ മലിന ജലം സംസ്കരിച്ച് പുറത്തേക്കു വിടുന്ന സംവിധാനം. കൂടുതൽ ഇടങ്ങളിൽ മലിന ജല സംസ്കരണ പ്ലാന്റുകൾ ആവശ്യമുണ്ട്. നഗര ജനസംഖ്യ കണക്കിലെടുത്ത് ഈ വിഷയം അടിയന്തരമായി കോർപറേഷൻ പരിഗണിക്കണം. മണിച്ചിത്തോട് ഉൾപ്പെടെയുള്ളവയിൽ നിന്ന് നേരിട്ടാണ് മാലിന്യം കായലിൽ എത്തിച്ചേരുന്നത്.
വെളിച്ചം വേണം, സിസിടിവിയും
ദേശീയപാത നിർമാണം നടക്കുന്ന മാങ്ങാട് പാലത്തിൽ ഉൾപ്പെടെ വെളിച്ചക്കുറവുണ്ട്. രാത്രിയാകുമ്പോൾ പാലത്തിൽ നിന്നു മാലിന്യ ചാക്കുകൾ ഏറേപ്പേർ വലിച്ചെറിയാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വെളിച്ചമെത്തിയാൽ മാലിന്യം എറിയുന്നവരുടെ എണ്ണം കുറഞ്ഞേക്കും. കൂടാതെ, പാലത്തിൽ ഉൾപ്പെടെ കായൽ കടവുകളിലെല്ലാം സിസിടിവികൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വേണം വകുപ്പുകളുടെ ഏകോപനം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു പുറമേ മലിനീകരണ നിയന്ത്രണത്തിന് പൊലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഇടപെടൽ അനിവാര്യമാണ്. മാലിന്യം കായലിലേക്ക് ഒഴിക്കുകയോ, തള്ളുകയോ ചെയ്യുന്നവർക്ക് എതിരെ ശക്തമായ നടപടിയും ഉയർ തുകയായി പിഴയും ഈടാക്കണം. നിലവിൽ താക്കീത് ചെയ്തു വിട്ടയയ്ക്കുകയാണ് പതിവ്. മലിനീകരണ നിയന്ത്രണ ബോർഡ്, മനുഷ്യാവകാശ കമ്മിഷൻ, പരിസ്ഥിതി വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അഷ്ടമുടിയെ രക്ഷപ്പെടുത്താൻ കഴിയൂ.
ജനകീയ കൂട്ടായ്മ
കായൽ മേഖലയിലെ സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി വലിയ തോതിലുള്ള ജനകീയ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഒഴുകി എത്തുന്ന ജൈവ, അജൈവ മാലിന്യങ്ങളാണ് കായൽ ജലത്തെ മലിനമാക്കുന്നത്. ഉറവിടത്തിൽ തന്നെ അവയെ ശേഖരിച്ച് നിർമാർജനം ചെയ്യാനുള്ള കാര്യക്ഷമമായ നടപടിയുമില്ലെങ്കിൽ മത്സ്യങ്ങൾക്കൊപ്പം അഷ്ടമുടിയും മരിക്കും.
ഡ്രജിങ് പുനരാരംഭിക്കണമെന്ന് ആവശ്യം
അഞ്ചാലുംമൂട് ∙ അഷ്ടമുടി കായലിൽ മത്സ്യങ്ങളുടെ പ്രജനനത്തിലും ലഭ്യതയ്ക്കും കായലിന്റെ നിലനിൽപിനുമായി അഷ്ടമുടി കായലിൽ ഡ്രജിങ് പുനരാരംഭിക്കണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം. അഷ്ടമുടി കായലിൽ വർഷങ്ങൾക്ക് മുൻപ് ഡ്രജിങ് നടത്തിയ ഭാഗങ്ങൾ പോലും ഇപ്പോൾ നികന്ന സ്ഥിതിയാണ്. ഡ്രജിങ് നടത്തുമ്പോഴുള്ള മണ്ണ് കായൽ കരയിൽ നിക്ഷേപിക്കുമ്പോൾ മഴയിൽ അതൊലിച്ച് കായലിലേക്ക് ചേരും. അഷ്ടമുടി കായലിലെ കടവൂർ മുതൽ മുക്കാട്, കാവനാട് ഭാഗങ്ങളിൽ ഡ്രജിങ് നടത്തി കായലിൽ ആഴം കൂടുന്നതോടെ കടൽ ജലം കൂടുതൽ അളവിൽ കായലിലേക്ക് എത്തിച്ചേരാൻ ഇടയാക്കുന്നതോടെ ഒഴുക്കും ഓളവും വർധിക്കും. അതോടെ, ആൽഗേ ബ്ലൂ പ്രതിഭാസമെല്ലാം ഇല്ലാതെയാകുമെന്നും വിലയിരുത്തുന്നു. ഡ്രജ് ചെയ്ത ചെളിയും മണ്ണും ദേശീയപാത നിർമാണത്തിന് നിലവിൽ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ മേഖലയിലേക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് കായൽ അവശിഷ്ടം ഉപയോഗിച്ചാൽ കായലിന്റെ ആഴം വീണ്ടും കൂടുമെന്ന് വിലയിരുത്തുന്നു.
അഷ്ടമുടിക്കായലിലെ മത്സ്യം ഭക്ഷ്യയോഗ്യം
അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തെത്തുടർന്ന് കായൽ മത്സ്യങ്ങൾക്ക് വിലയിടിവ് നേരിടുന്നതായി മത്സ്യത്തൊഴിലാളികൾ. കടവൂർ മേഖലയിൽ കായൽക്കറ പ്രതിഭാസത്തെ തുടർന്ന് മത്സ്യങ്ങൾ ചത്ത് പൊങ്ങിയതിന്റെ പേരിൽ ഇപ്പോഴും കായൽ മത്സ്യങ്ങൾക്ക് വിലയിടിവ് നേരിടുന്നത് മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി മത്സ്യ തൊഴിലാളികൾ പറയുന്നു. കറയിളക്കത്തിൽ മത്സ്യം നശിച്ചെങ്കിലും അഷ്ടമുടിയിലെ മത്സ്യ സമ്പത്ത് ഭക്ഷ്യയോഗ്യമെന്ന് ഫിഷറീസ് വകുപ്പും മത്സ്യ തൊഴിലാളികളും പറയുന്നു.