കോട്ടയം ∙എൻ. ജയരാജ് എപ്പോഴും ഒരു കഥ പറയും. പാലക്കാട് നെന്മാറ കോളജിൽ അധ്യാപകനായിരുന്ന കാലത്തെ ഒരു ബസ് യാത്രയെക്കുറിച്ച്. കോട്ടയത്ത് നിന്ന് ഒരു സംഘം അധ്യാപകരുണ്ട് പാലക്കാട്ടേക്ക്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ പാലക്കാട് ബസ് കാത്തുനിൽക്കുന്നു. ആദ്യം വന്ന തൃശൂർ ബസിൽ കൂടെയുള്ളവർ എല്ലാം ഇടിച്ചുകയറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙എൻ. ജയരാജ് എപ്പോഴും ഒരു കഥ പറയും. പാലക്കാട് നെന്മാറ കോളജിൽ അധ്യാപകനായിരുന്ന കാലത്തെ ഒരു ബസ് യാത്രയെക്കുറിച്ച്.  കോട്ടയത്ത് നിന്ന് ഒരു സംഘം അധ്യാപകരുണ്ട് പാലക്കാട്ടേക്ക്. കോട്ടയം കെഎസ്ആർടിസി  സ്റ്റാൻഡിൽ പാലക്കാട് ബസ് കാത്തുനിൽക്കുന്നു. ആദ്യം വന്ന തൃശൂർ ബസിൽ കൂടെയുള്ളവർ എല്ലാം ഇടിച്ചുകയറി. ജയരാജിനു കയറാനായില്ല. ബസ് പോയി. കുറച്ചു കഴിഞ്ഞ് മറ്റൊരു ബസ് എത്തി. അതിൽക്കയറി കുറച്ചു ദൂരം ചെന്നപ്പോൾ വഴിയിൽ ആദ്യം പോയ ബസ് ബ്രേക്ക് ഡൗണായി കിടക്കുന്നു. അവർക്ക് റ്റാറ്റയൊക്കെ കൊടുത്ത് മുന്നോട്ടു പോയി. ആദ്യമെത്തുകയും ചെയ്തു. ഇതു പോലെയാണ് ജീവിതം. 

നമുക്കുള്ളതു വന്നു ചേരും. തട്ടിയെടുക്കേണ്ട ആവശ്യമില്ല.വാക്കിലും പ്രവൃത്തിയിലും ഈ സൗമ്യതയാണ് എൻ. ജയരാജ് എന്ന അധ്യാപകനായ എംഎൽഎ. 2011ൽ ജയരാജിന് ചീഫ് വിപ്പ് പദവി കയ്യെത്തും ദൂരത്ത് എത്തിയിരുന്നു. അവസാന നിമിഷം പാർട്ടി അത് പി.സി. ജോർജിന് നൽകി. പരിഭവമില്ലാതെ ജയരാജ് മാറിനിന്നു. ഇക്കുറി മന്ത്രിസ്ഥാനം ചർച്ചയായപ്പോൾ വിവാദങ്ങൾക്ക് നിൽക്കാതെ റോഷി അഗസ്റ്റിനായി ജയരാജ് മാറി നിന്നു. ‘ഒരു നല്ല അധ്യാപനാണ് ഞാൻ’ എന്ന് അഭിമാനത്തോടെ എപ്പോഴും പറയുന്നയാളാണ് ജയരാജ്. അധ്യാപനത്തിൽ നിന്നാണ് സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നതും. 

ADVERTISEMENT

അച്ഛൻ കെ. നാരായണക്കുറുപ്പിന് മകനെ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ താൽപര്യക്കുറവുണ്ടായിരുന്നു. കങ്ങഴ ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്തിലേക്കാണ് ആദ്യ മത്സരം. അന്ന് വളരെക്കുറച്ച് വോട്ടുകൾക്ക് മാത്രമായിരുന്നു ജയം. ഒരു പഞ്ചായത്തിൽ മാത്രമാണ് മുന്നിൽ നിന്നത്. അന്നു തോറ്റിരുന്നെങ്കിൽ ചിലപ്പോൾ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചേനെയെന്നും ജയരാജ് പറയുന്നു. എന്നാൽ ജയരാജ് തോറ്റില്ല. പിന്നീട് നിയമസഭയിലേക്കുള്ള മത്സരമായി. അവിടെയും ഇതു വരെ തോറ്റിട്ടില്ല. 

അടുത്തിടെ കറുകച്ചാൽ സ്വദേശിനി വിദ്യാർഥിയും അമ്മയും വയനാട്ടിലെ കോളജിൽ അഡ്മിഷനു പോയി അവിടെ പെട്ടു പോയപ്പോൾ അവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ  ഒരു രാത്രി മുഴുവൻ ഉറങ്ങാതെയിരുന്ന് ഫോൺ വിളികളിലൂടെ ജയരാജ് ഇടപെട്ടു. ഏതു സമയവും വിളിക്കാമെന്ന ആത്മവിശ്വാസം നാട്ടുകാർക്ക് ഉണ്ടാക്കിയ ജയരാജ് മാജിക്കാണ് അത്. അച്ഛന്റെ മകൻ മാത്രമായിരുന്നതിൽ നിന്നു കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ എന്ന നിലയിലേക്കുള്ള വളർച്ച. 

ADVERTISEMENT

ഇന്നലെയും തിരക്കുകളിൽത്തന്നെയായിരുന്നു ജയരാജ്. ലോക്ഡൗൺ കാലമായതിനാൽ വീട്ടിലേക്ക് നേരിട്ട് എത്തുന്നവരുടെ എണ്ണം കുറവാണെങ്കിലും ഫോൺ വഴിയുള്ള സഹായ അഭ്യർഥനകൾക്കും ആശംസകൾക്കും കുറവില്ല. രാവിലെ 11ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ  കോവിഡ് ടെസ്റ്റ് നടത്തി. തിരികെ വീട്ടിലെത്തി ഭാര്യ ഗീതയ്ക്കും മകൾ പാർവതിക്കു‍മൊപ്പം ഉച്ചയൂണും കഴിച്ച്  12.30നു ജയരാജ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് പോയി.