മണർകാട് ∙ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മണർകാട് ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂർണമായ പുനരുദ്ധാരണം പുരോഗമിക്കുന്നു. കാലപ്പഴക്കം മൂലം ചുമരുകളും മേൽക്കൂരയും ജീർണാവസ്ഥയിൽ ആയതിനെ തുടർന്നാണ് തച്ചു ശാസ്ത്ര വിധി പ്രകാരമുള്ള പുനരുദ്ധാരണം നടത്തുന്നത്. 28 അര കരകളുടെ ദേശാധിപത്യ ദേവതയായി വാണരുളുന്ന

മണർകാട് ∙ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മണർകാട് ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂർണമായ പുനരുദ്ധാരണം പുരോഗമിക്കുന്നു. കാലപ്പഴക്കം മൂലം ചുമരുകളും മേൽക്കൂരയും ജീർണാവസ്ഥയിൽ ആയതിനെ തുടർന്നാണ് തച്ചു ശാസ്ത്ര വിധി പ്രകാരമുള്ള പുനരുദ്ധാരണം നടത്തുന്നത്. 28 അര കരകളുടെ ദേശാധിപത്യ ദേവതയായി വാണരുളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണർകാട് ∙ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മണർകാട് ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂർണമായ പുനരുദ്ധാരണം പുരോഗമിക്കുന്നു. കാലപ്പഴക്കം മൂലം ചുമരുകളും മേൽക്കൂരയും ജീർണാവസ്ഥയിൽ ആയതിനെ തുടർന്നാണ് തച്ചു ശാസ്ത്ര വിധി പ്രകാരമുള്ള പുനരുദ്ധാരണം നടത്തുന്നത്. 28 അര കരകളുടെ ദേശാധിപത്യ ദേവതയായി വാണരുളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണർകാട് ∙ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മണർകാട് ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂർണമായ പുനരുദ്ധാരണം പുരോഗമിക്കുന്നു. കാലപ്പഴക്കം മൂലം ചുമരുകളും മേൽക്കൂരയും ജീർണാവസ്ഥയിൽ ആയതിനെ തുടർന്നാണ് തച്ചു ശാസ്ത്ര വിധി പ്രകാരമുള്ള പുനരുദ്ധാരണം നടത്തുന്നത്. 28 അര കരകളുടെ ദേശാധിപത്യ ദേവതയായി വാണരുളുന്ന ഭഗവതിയുടെ ക്ഷേത്രം പഴമയുടെ പാരമ്പര്യം നില നിർത്തിയാണ് മുഖം മിനുക്കുന്നത്. ജ്യോതിഷ പണ്ഡിതരായ പൂക്കാട്‌ സോമൻ പണിക്കർ, പരമേശ്വര പണിക്കർ, ചോറോട് ശ്രീനാഥ് പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ദേവപ്രശ്നം നടത്തി പരിഹാര ക്രിയകൾ ആദ്യ ഘട്ടത്തിൽ നടത്തി.

തച്ചു ശാസ്ത്ര കുലപതി വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ കണക്കുകൾ പ്രകാരം പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയാണ് പണികൾ. ക്ഷേത്രത്തിന്റെ പഴമ നിലനിർത്തുന്നതിനു കൃഷ്ണ ശിലയിലാണ് തറയും ഭിത്തിയും നിർമാണം. ആഞ്ഞിലി, തേക്ക് തുടങ്ങിയ തടികളും ,ചെമ്പ് പാളികൾ കൊണ്ടും മേൽക്കൂരയും നിർമിക്കുന്നു.ക്ഷേത്ര നിർമാണത്തിൽ പ്രഗത്ഭരായ പറവൂർ പഴയിടത്ത് കൃഷ്ണകുമാർ ആചാരിയുടെ നേതൃത്വത്തിലാണ് തടിയുടെ പണികളും കൊത്തു പണികളും. തമിഴ്നാട് ത്രിച്ചി സ്വദേശി നരസിംഹ കുമാർ ആചാരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ കൽപ്പണികളും പുരോഗമിക്കുന്നു.

ADVERTISEMENT

ജീർണാവസ്ഥയിലായ പഴയ ചുറ്റമ്പലം പൊളിച്ച് മാറ്റി കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ചുറ്റമ്പലത്തിന്റെ കുറ്റിവയ്ക്കൽ നടത്തിയിരുന്നു. തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാട് മേൽശാന്തി ശ്രീകുമാര ശർമ എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ആധാരശില സ്ഥാപനം നടത്തിയത്. ത്രിവർഗ തറയുടെയും മണിക്കിണറിന്റെയും പണികൾ പൂർത്തികരിച്ച് കഴിഞ്ഞ മാർച്ചി‍ൽ കട്ടിള വെപ്പ് നടത്തി .കൃഷ്ണശിലയിൽ കൊത്തുപണികൾ നടത്തി ചുറ്റമ്പലത്തിന്റെ ഭിത്തി നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചുറ്റമ്പല നിർമാണത്തിൽ 2 കോടി രൂപയോളം നിലവിൽ പണികൾക്കു ചെലവായി. ഒരു വർഷത്തിനകം പണികൾ പൂർത്തികരിക്കാനാണ് ദേവസ്വം ലക്ഷ്യമിടുന്നത്.

പിഡബ്ള്യുഡി റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ ടി.ജി.വിജയൻ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 28 അര കരയിലുള്ള ഭക്തജനങ്ങളുടെ പിന്തുണയിലാണ് ക്ഷേത്രത്തിന്റെ പണികൾ പുരോഗമിക്കുന്നതെന്നു ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ടി.എൻ‌.ശ്രീകുമാര ശർമ, സെക്രട്ടറി ആർ.രവിമനോഹർ,ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ,  ട്രഷറർ കെ.എസ്.സുനിൽകുമാർ,പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പി.മോഹന ചന്ദ്രൻനായർ, വൈസ് ചെയർമാൻ എ.പി.അനിൽകുമാർ,ജനറൽ കൺവീനർ പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. 

ADVERTISEMENT

ചരിത്രപ്രധാനമായ ക്ഷേത്രം

28 അര കരകൾ ഉള്ള ക്ഷേത്രം എന്ന ഖ്യാതി ,കൂടാതെ മേട മാസത്തിലെ പത്താമുദയ നാളിൽ ഏറ്റവും കൂടുതൽ കുംഭകുടം ആടുന്ന ക്ഷേത്രവും മണർകാടാണ്.11 ഗരുഡൻ വഴിപാടും 11 ചാടുള്ള ഏക ക്ഷേത്രവുമാണ് ഇവിടം. വൃശ്ചികം 1 ന് ആരംഭിച്ചു നാഗക്കെട്ട് ആകൃതിയിൽ നാഗ രാജാവിന്റെ കളം എഴുതി 56 ദിവസം കളം എഴുത്ത് പാട്ട് നടത്തുന്ന ക്ഷേത്രവുമാണ് മണർകാട്. കളം എഴുത്ത് പാട്ട് തീരുന്ന അവസാന ദിവസമാണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ ഊരുവലത്ത് എഴുന്നള്ളിപ്പ്.

ADVERTISEMENT

ഈ ദിവസം ഭഗവതി സപ്ത സ്ഥാനങ്ങളിലെ ഗുരുതി കളങ്ങളിൽ എഴുന്നള്ളി 7 ഗുരുതികൾ നടത്തി വൈകിട്ട് ക്ഷേത്ര'ത്തിൽ തിരിച്ച് എത്തി താലപ്പൊലി ചടങ്ങും നടത്തുന്നു.മകരം 1 മുതൽ ആരംഭിക്കുന്ന സ്ത്രീകളുടെ പ്രധാന വഴിപാടായ കലം കരിക്കൽ പത്താമുദയത്തിനാണ് സമാപിക്കുന്നത്. കുംഭഭരണി ദിനത്തിൽ ശ്രായിൽ പുരയിടത്തിൽ നിന്നുള്ള വേല കയറ്റവും താലപ്പൊലിയും ക്ഷേത്രത്തിൽ രാത്രിയിൽ എത്തുമ്പോൾ ആണ്ടിൽ ഒരിക്കൽ മാത്രം നട തുറക്കുന്ന ബലിക്കൽപ്പുര മാളികയുടെ നട തുറക്കൽ ചടങ്ങ് നടത്തും. 12 വർഷം കൂടുമ്പോൾ വടക്കേനടയിൽ 21 വലിയ പാത്രം ഗുരുതി നടത്തുന്ന ചടങ്ങുമുണ്ട്. മീനഭരണി ദിനത്തിൽ ഭഗവതിയുടെ തിരുനാൾ സദ്യയും നടത്തും.  

ഭക്തജനങ്ങളുടെ സഹകരണത്തിലുളള നിർമാണം

ക്ഷേത്ര നവീകരണത്തിനുള്ള തടി ഉരുപ്പടികൾ ദേവസ്വം വക പുരയിടത്തിൽ നിന്നു കൂടാതെ കരകളിലെ കുടുംബാംഗങ്ങളും സമർപ്പിച്ചിരുന്നു. തേക്ക്, ആഞ്ഞിലി തുടങ്ങിയവ ഭക്തജനങ്ങൾ ഇപ്പോഴും നൽകി വരുന്നു. ക്ഷേത്രത്തിന്റെ എല്ലാ കരകളിൽ നിന്നും ഭക്തജനങ്ങൾ പുനരുദ്ധാരണത്തിനു സംഭാവനകൾ നൽകുന്നതായി ഭാരവാഹികൾ പറഞ്ഞു.

നാലമ്പല പുനരുദ്ധാരണ കണക്ക് അനുസരിച്ച് പടിഞ്ഞാറ് വശത്തുള്ള ബലിക്കൽപ്പുരയും പൂർത്തീകരിച്ചാണ് നിർമാണം. എല്ലാ ബലിക്കൽപ്പുരകളും കൃഷ്ണ ശിലയിൽ പഴയ ചിത്രവേലകളോടു കൂടി തന്നെ പഴമ നില നിർത്തിയാണ് പണിയുന്നത്. ക്ഷേത്രത്തിലെ അതിപുരാതനമായ ആനക്കൊട്ടിലും നാലമ്പലം പൂർത്തീകരിച്ച ശേഷം നവീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT