നാട് നീങ്ങി കാവുകൾ
എരുമേലി ∙ ജൈവവൈവിധ്യത്തിന്റെ കലവറയായ കാവുകൾ നാടു നീങ്ങുന്നു. ധർമശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടു പരിസര മേഖലകളിൽ 6 കാവുകളാണു എരുമേലിയിൽ ഉണ്ടായിരുന്നത്. ഇതിൽ മിക്ക കാവുകളും ഇല്ലാതായി. സംരക്ഷണം ഇല്ലാതെയും കയ്യേറ്റം മൂലവുമാണു കാവുകൾ ഇല്ലാതായതെന്നാണു ആരോപണം. ക്ഷേത്രത്തിന്റെ ഒരു കിലോ മീറ്റർ പരിധിയിലുള്ള

എരുമേലി ∙ ജൈവവൈവിധ്യത്തിന്റെ കലവറയായ കാവുകൾ നാടു നീങ്ങുന്നു. ധർമശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടു പരിസര മേഖലകളിൽ 6 കാവുകളാണു എരുമേലിയിൽ ഉണ്ടായിരുന്നത്. ഇതിൽ മിക്ക കാവുകളും ഇല്ലാതായി. സംരക്ഷണം ഇല്ലാതെയും കയ്യേറ്റം മൂലവുമാണു കാവുകൾ ഇല്ലാതായതെന്നാണു ആരോപണം. ക്ഷേത്രത്തിന്റെ ഒരു കിലോ മീറ്റർ പരിധിയിലുള്ള പാത്തിക്കക്കാവ് മാത്രമാണ് ഇപ്പോഴും കൂറ്റൻ മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞു കുറെയെങ്കിലും പാരമ്പര്യ തനിമയോടെ അവശേഷിക്കുന്നത്. വനമേഖലയിലുള്ള ചില കാവുകളും നിലനിൽക്കുന്നുണ്ട്. ദേവസ്വം ബോർഡിനു കീഴിലുള്ള മറ്റു പ്രധാന കാവുകൾ മിക്കതും ഇല്ലാതായതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇല്ലാതാകുന്ന കാവുകൾ
ധർമ ശാസ്താ ക്ഷേത്രത്തിനു സമീപം പടിഞ്ഞാറു ഭാഗത്തു ദേവസ്വം ബോർഡ് സ്ഥലത്തു നിലനിന്നിരുന്ന മങ്ങാട്ട് കാവ്, പേട്ടതുള്ളൽ പാതയ്ക്കു സമീപം ഉണ്ടായിരുന്ന മക്കച്ചേരിക്കാവ്, മണികണ്ഠ വിലാസം സ്കൂളിനു സമീപത്തെ ദേവസ്വംകാവ് (തിരുമേനിക്കാവ്) തുടങ്ങിയ കാവുകൾ ഇല്ലാതായി.
പലതരം കാട്ടു മരങ്ങൾ നിറഞ്ഞ മങ്ങാട്ട് കാവ് ധർമ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ ഐശ്വര്യം ആയിരുന്നെന്നു പരിസ്ഥിതി പ്രവർത്തകനായ രവീന്ദ്രൻ എരുമേലി പറഞ്ഞു. നിരവധി വൻ മരങ്ങൾ നിറഞ്ഞ പ്രദേശത്ത് ഇപ്പോൾ ഒന്നോ രണ്ടോ മരങ്ങൾ മാത്രമാണ് ബാക്കി. കനകപ്പലം വട്ടുകാവ്, കരിമ്പിൻതോട് ഒഴുക്കുചിറക്കാവ് എന്നിവ വനമേഖലയിൽ ആയതിനാൽ കാര്യമായ പരുക്കില്ല. എരുമേലിയിലും പരിസരങ്ങളിലും 3 കാവുകളും നശിച്ചു.
സംരക്ഷിക്കാൻ വനം വകുപ്പ് പദ്ധതി
കാവുകൾ നന്നായി വിധത്തിൽ പരിപാലിച്ചാൽ വനംവകുപ്പിനു കീഴിലുള്ള സാമൂഹിക വനവൽക്കരണ വിഭാഗം 25,000 രൂപ ധന സഹായം നൽകും. ജില്ലയിൽ 5 കാവുകൾക്കാണു ഇത്തവണ ധനസഹായം നൽകുക. ധനസഹായത്തിനായി 17 കാവുകളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നു സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു അറിയിച്ചു. അർഹമായ കാവുകളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷം ജില്ലയിൽ 7 കാവുകൾക്കു സംരക്ഷണത്തിനായി ധനസഹായം ലഭ്യമാക്കിയിരുന്നു.കാവിന്റെ വിസ്തൃതി നോക്കാതെ ധനസഹായം ലഭ്യമാക്കും. അടിക്കാടുകൾ പോലും വെട്ടാതെ പരിപാലിക്കുന്ന കാവുകളാണു ധനസഹായത്തിനു തിരഞ്ഞെടുക്കുക. സ്വകാര്യ കാവുകളും ക്ഷേത്രക്കാവുകളും ധനസഹായത്തിനായി പരിഗണിക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.
തണൽ വിരിച്ച് പാത്തിക്കക്കാവ്
എരുമേലി എൻഎസ്എസ് – കനകപ്പലം പോസ്റ്റ് ഓഫിസ് റോഡിനോടു ചേർന്നാണ് പാത്തിക്കക്കാവ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞതാണിത്. കാവിനുള്ളിൽ പ്രതിഷ്ഠയും പൂജയും ഉണ്ട്. കാവിനുള്ളിൽ നിന്നു ചെറിയ നീർച്ചാൽ ഒഴുകുന്നുണ്ട്. പരിസരമാകെ തണലും തണുപ്പും നൽകുന്നത് കാവിലെ കൂറ്റൻ മരങ്ങളാണ്. ഒട്ടേറെപ്പേർ കാവ് സന്ദർശിക്കാൻ എത്തുന്നുണ്ട്.