‘പോള വാരിയാൽ രണ്ടാണു നേട്ടം; മാലിന്യവും നീങ്ങും. പോക്കറ്റും നിറയും’
ചങ്ങനാശേരി ∙ ‘പോള വാരിയാൽ രണ്ടാണു നേട്ടം. മാലിന്യവും നീങ്ങും. പോക്കറ്റും നിറയും’. ഹരിത കേരളം മിഷനാണ് പോള നിർമാർജനത്തിനു പുതിയ മാതൃക അവതരിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ വിജയകരമായി നടപ്പാക്കിയ മാതൃക മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനസ്സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം

ചങ്ങനാശേരി ∙ ‘പോള വാരിയാൽ രണ്ടാണു നേട്ടം. മാലിന്യവും നീങ്ങും. പോക്കറ്റും നിറയും’. ഹരിത കേരളം മിഷനാണ് പോള നിർമാർജനത്തിനു പുതിയ മാതൃക അവതരിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ വിജയകരമായി നടപ്പാക്കിയ മാതൃക മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനസ്സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലും നടപ്പാക്കും.
പദ്ധതി ഇങ്ങനെ
ജലാശയങ്ങളിലെ പോള വാരി ഇലയും വേരും നീക്കി ചെറിയ കെട്ടുകളാക്കി തമിഴ്നാട്ടിലെ മധുരയിലെ സ്റ്റാർട്ടപ് കമ്പനിക്കു കൈമാറുന്നതാണു പദ്ധതി. നീലംപേരൂർ പഞ്ചായത്തിൽ നിന്ന് ഇതിനകം 1,50,000 കിലോ പോളത്തണ്ട് നീക്കി.ഒന്നര അടി നീളമുള്ള പോളത്തണ്ടുകളാണ് മധുരയിലെ കമ്പനിക്കു നൽകുന്നത്. ഉണങ്ങിയ പോള ഉപയോഗിച്ചു വീട്ടിലേക്ക് ആവശ്യമുള്ള വിവിധ വസ്തുക്കൾ ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്. ലാംപ് ഷേഡ്, ബാസ്കറ്റ്, മാറ്റുകൾ, ബാഗ്, പഴ്സ് തുടങ്ങിയവ നിർമിച്ചു വിദേശത്തേക്ക് അയയ്ക്കുന്ന കമ്പനിയാണിത്.
വരുമാനം ഇങ്ങനെ
പോള വാരി, ഇലയും വേരും നീക്കി കയറ്റി അയയ്ക്കുമ്പോൾ തൊഴിലാളികൾക്കു കിലോയ്ക്കു 10 രൂപ നിരക്കിൽ ലഭിക്കും. ശരാശരി 7 ടൺ പോളത്തണ്ടാണ് ഒരു ലോഡിൽ കയറ്റി വിടുന്നത്. നീലംപേരൂർ പഞ്ചായത്തിൽ തൊഴിൽക്കൂട്ടങ്ങൾക്ക് ഇതിനോടകം 15 ലക്ഷം രൂപ കൂലിയിനത്തിൽ ലഭിച്ചു. പോള ഉണക്കിയെടുത്തതും കമ്പനി ശേഖരിക്കുന്നുണ്ട്. ഇതിനു കിലോയ്ക്കു 15 രൂപയാണു നൽകുന്നത്.
ഗുണങ്ങൾ
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികച്ചെലവ് ഉണ്ടാകാതെ പോള നീക്കുന്നതിനൊപ്പം നാട്ടുകാർക്കു വരുമാനവും ലഭിക്കുമെന്നതാണു പദ്ധതിയുടെ പ്രധാന ആകർഷണം. പോള നീങ്ങുന്നതോടെ ജലാശയങ്ങളിലെ ഒഴുക്ക് സുഗമമാവും. വെള്ളം വൃത്തിയാവുകയും ചെയ്യും.