കാഴ്ചകളിൽ മഴ പെയ്തു തുടങ്ങുന്നു.. മഴയ്ക്കൊപ്പം യാത്ര പുറപ്പെടുന്നവർക്ക് കിഴക്ക് മലനിരകളും വെള്ളച്ചാട്ടങ്ങളും മുതൽ പടിഞ്ഞാറ് കായലുകൾ വരെ ഒരുപിടി കാഴ്ചകൾ കോട്ടയം ഒരുക്കി വച്ചിട്ടുണ്ട്. കാഴ്ചകളിലേക്ക് ഇറങ്ങും മുൻപ് യാത്രികർ അതതു സ്ഥലങ്ങളുടെ സ്ഥിതി നോക്കി ശ്രദ്ധ വയ്ക്കണം. എന്തെങ്കിലും അപകടങ്ങൾ

കാഴ്ചകളിൽ മഴ പെയ്തു തുടങ്ങുന്നു.. മഴയ്ക്കൊപ്പം യാത്ര പുറപ്പെടുന്നവർക്ക് കിഴക്ക് മലനിരകളും വെള്ളച്ചാട്ടങ്ങളും മുതൽ പടിഞ്ഞാറ് കായലുകൾ വരെ ഒരുപിടി കാഴ്ചകൾ കോട്ടയം ഒരുക്കി വച്ചിട്ടുണ്ട്. കാഴ്ചകളിലേക്ക് ഇറങ്ങും മുൻപ് യാത്രികർ അതതു സ്ഥലങ്ങളുടെ സ്ഥിതി നോക്കി ശ്രദ്ധ വയ്ക്കണം. എന്തെങ്കിലും അപകടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചകളിൽ മഴ പെയ്തു തുടങ്ങുന്നു.. മഴയ്ക്കൊപ്പം യാത്ര പുറപ്പെടുന്നവർക്ക് കിഴക്ക് മലനിരകളും വെള്ളച്ചാട്ടങ്ങളും മുതൽ പടിഞ്ഞാറ് കായലുകൾ വരെ ഒരുപിടി കാഴ്ചകൾ കോട്ടയം ഒരുക്കി വച്ചിട്ടുണ്ട്. കാഴ്ചകളിലേക്ക് ഇറങ്ങും മുൻപ് യാത്രികർ അതതു സ്ഥലങ്ങളുടെ സ്ഥിതി നോക്കി ശ്രദ്ധ വയ്ക്കണം. എന്തെങ്കിലും അപകടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചകളിൽ മഴ പെയ്തു തുടങ്ങുന്നു..  മഴയ്ക്കൊപ്പം യാത്ര പുറപ്പെടുന്നവർക്ക് കിഴക്ക് മലനിരകളും വെള്ളച്ചാട്ടങ്ങളും മുതൽ പടിഞ്ഞാറ് കായലുകൾ വരെ ഒരുപിടി കാഴ്ചകൾ കോട്ടയം ഒരുക്കി  വച്ചിട്ടുണ്ട്. കാഴ്ചകളിലേക്ക് ഇറങ്ങും മുൻപ് യാത്രികർ അതതു സ്ഥലങ്ങളുടെ സ്ഥിതി നോക്കി ശ്രദ്ധ വയ്ക്കണം.  എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ സമ്പൂർണ നിരോധനം എന്ന വാളുമായി ഇറങ്ങാതെ അപകടരഹിതമായി കാഴ്ച ഒരുക്കാൻ അധികൃതരും ശ്രദ്ധിക്കണം

കാഴ്ചകളുടെ മാർമല

ADVERTISEMENT

ജില്ലയിലെ ഏറ്റവും ഭംഗിയുള്ളതും അതിനൊപ്പം അപകടസാധ്യതയുള്ളതുമായ സ്ഥലമാണു തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയും വെള്ളച്ചാട്ടവും. വാഗമണ്ണിലേക്കുള്ള വഴിയിൽ തീക്കോയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ മാർമല അരുവിയിലെത്താം. നേവി ഉദ്യോഗസ്ഥരുൾ‌പ്പെടെ അപകടത്തിൽപെട്ട സ്ഥലമാണ് മാർമല അരുവി. 

കാഴ്ച

∙ 200 അടിയിലേറെ ഉയരത്തിൽ നിന്നു പതിക്കുന്ന വെള്ളച്ചാട്ടം

∙ വിശാലമായ പാറക്കൂട്ടവും നടുവിൽ തടാകവും. ഇതിന്റെ ആഴം തിട്ടപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

∙  തടാകത്തിനു ചുറ്റുമുള്ള കല്ലുകളിൽ കയറിയാൽ വെള്ളച്ചാട്ടം നേരെ മുന്നിൽ നിന്നു കാണാൻ സാധിക്കും.

∙ വെള്ളച്ചാട്ടത്തിനു താഴേക്കു ഒട്ടേറെ പാറക്കെട്ടുകൾ, പാറക്കെട്ടുകൾക്ക് ഇരുവശത്തുകൂടിയുള്ള വെള്ളമൊഴുക്ക്.

∙ കാടിന്റെ മനോഹാരിത.

ശ്രദ്ധിക്കാൻ

ADVERTISEMENT

∙ കടുത്ത തണുപ്പും ചുഴിയുമുള്ള തടാകത്തിൽ ഇറങ്ങുന്നത് അപകടമുണ്ടാക്കും

∙ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശം.

∙ അരുവിയിലെ കല്ലുകളുടെ വിടവുകളിൽപ്പെടുന്നതും അപകടം.

∙  ഉയർന്നു നിൽക്കുന്ന പാറകളിൽ നിന്നു തെന്നിവീഴാൻ സാധ്യത.

∙ ഇവിടെ ആൾത്താമസമില്ലാത്തതിനാൽ അപകടവിവരം പുറത്തറിയാൻ വൈകും.

വേങ്ങത്താനം വൈബ്

തിടനാട്, പാറത്തോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വെള്ളച്ചാട്ടമുള്ള പ്രദേശമാണ് വേങ്ങത്താനം അരുവി. പൂഞ്ഞാർ പഞ്ചായത്തിലെ ചേന്നാട് മാളികയിൽ നിന്ന് ഒന്നര കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം ഇവിടെയെത്താൻ.

കാഴ്ച

∙ തട്ടുതട്ടുകളായുള്ള വെള്ളച്ചാട്ടം.

∙ മറ്റു വെള്ളച്ചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി തടാകത്തിൽ നിന്ന് വെള്ളച്ചാട്ടം രൂപപ്പെടുന്നു.

ശ്രദ്ധിക്കാൻ

∙ തടാകത്തിന്റെ അടിത്തട്ടിൽ മിനുസം കൂടുതൽ. തടാകത്തിൽ ഇറങ്ങുന്നവർ തെന്നി വെള്ളച്ചാട്ടത്തിനൊപ്പം താഴേക്കു പതിക്കാൻ സാധ്യത. വീഴുന്നതു 250 അടിയോളം താഴ്ചയിലേക്ക്.

∙ ശാന്തമായ ചെറിയ നീരൊഴുക്ക് മാത്രമാണെങ്കിലും ചെരിഞ്ഞ പാറകൾ അപകടം വരുത്തുന്നു.

കട്ടയ്ക്ക് കാഴ്ച ഒരുക്കി കട്ടിക്കയം

ഈരാറ്റുപേട്ടയിൽ നിന്നു മൂന്നിലവ് വഴി പഴുക്കാക്കാനത്തെത്തി ഒരു കിലോമീറ്റർ ദൂരത്തിൽ ജീപ്പ് റോഡിലൂടെ സഞ്ചരിച്ചാൽ കട്ടിക്കയം അരുവിയിലെത്താം.

കാഴ്ച

∙ 50 അടിയോളം ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം.

∙ വിശാലമായ തടാകം, ഇതിനു ചുറ്റും പാറക്കെട്ടുകൾ.

∙ കാടിന്റെ പ്രതീതി

ശ്രദ്ധിക്കാൻ

∙ തടാകത്തിലെ വെള്ളത്തിന് കനത്ത തണുപ്പ്. ഇതു ഇറങ്ങുന്നവരെ അപകടത്തിൽപെടുത്തും.

∙ തടാകത്തിൽ വിവിധ സ്ഥലങ്ങളിൽ ചുഴികൾ

∙ വെള്ളത്തിനടിയിൽ പാറകൾക്കിടയിൽ വിള്ളലുകൾ. ഇവിടെ കുടുങ്ങാൻ സാധ്യത.

അൺഎക്സ്പ്ലോർഡ് അരുവിക്കച്ചാൽ

അപകടസാധ്യത ഏറ്റവും കുറവുള്ള വെള്ളച്ചാട്ടമാണു പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ അരുവിക്കച്ചാൽ.

കാഴ്ച

∙ പാൽനുര പോലെ ഒഴുകിയിറങ്ങുന്ന നൂറടിയിലധികം ഉയരമുള്ള വെള്ളച്ചാട്ടം.

∙ വെള്ളച്ചാട്ടത്തിനു താഴെ അധികം ആഴമില്ലാതെ ചെറു തടാകം.

∙ വെള്ളച്ചാട്ടത്തിനു മുന്നിൽ നിന്നു തന്നെ കാണാൻ സൗകര്യം.

ശ്രദ്ധിക്കാൻ

∙ മഴ പെയ്തു വെള്ളം വരുന്ന സമയത്തു വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നു കല്ലുകൾ വീഴാൻ സാധ്യതയുണ്ട്. മഴക്കാലത്ത് ഇറങ്ങാതിരിക്കുന്നതു നല്ലത്.

∙ വഴുക്കലുള്ള പാറകളിൽ കയറിയാൽ തെന്നിവീഴും.

പെരുന്തേനരുവിയും കൊക്കയാറും 

കോട്ടയം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന രണ്ടു പ്രദേശങ്ങളാണു കൊക്കയാർ പഞ്ചായത്തിലെ വെംബ്ലിയിലെ വെള്ളച്ചാട്ടങ്ങളും കോട്ടയം–പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശത്തെ പെരുന്തേനരുവിയും.

കൊക്കയാർ

മുണ്ടക്കയത്ത് നിന്ന് 15 കിലോമീറ്റർ ദൂരത്തിലാണു വെള്ളച്ചാട്ടം. മഴക്കാലത്ത് തെന്നുന്ന പാറകളുടെ മുകളിലൂടെയാണ് ആളുകൾ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. ഇതു അപകട സാധ്യത വർധിപ്പിക്കുന്നു. സുരക്ഷാ സൗകര്യങ്ങൾ ഒന്നും ഇവിടെയില്ല.

പെരുന്തേനരുവി

മഴക്കാലത്തെ നിറക്കാഴ്ചയാണു പെരുന്തേനരുവി വെള്ളച്ചാട്ടം. ഒപ്പം ഡാ, ജലവൈദ്യുത പദ്ധതി എന്നിവയും ഉണ്ട്. പാറക്കെട്ടുകളിൽ വീണ് ചിന്നി ചിതറുന്ന ജലകണങ്ങൾ. പുക പോലെ ഉയരുന്ന വെള്ളത്തുള്ളികൾ  എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും. എരുമേലിയിൽ നിന്നു 12 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.അരുവിക്കുള്ളിലെ ചുഴികൾ അപകടക്കെണിയാണ്. വഴുക്കലുള്ള പാറകളിൽ കാൽ ഒന്നു തെന്നിയാൽ അപകടത്തിലേക്ക് പതിക്കും. തുടരെയുള്ള നീരൊഴുക്കിൽ പാറയിടുക്കുകളിൽ അള്ളുപോലെ ചുഴികളുണ്ട്. 5 മീറ്ററോളം അകലെ മാറി നിന്ന് അരുവി ആസ്വദിക്കുന്നതാണ് അഭികാമ്യം.

നിറയെ കായൽക്കാഴ്ചകൾ 

ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കായൽക്കാഴ്ചകൾക്ക് ഒട്ടേറെയിടങ്ങളുണ്ട്. ലോകപ്രശസ്തമായ കുമരകമാണ് ഇതിൽ ഏറ്റവും മുന്നിൽ. മഴക്കാലത്തു കായലിലൂടെയും ചെറുതോടുകളിലൂടെയും യാത്ര ചെയ്യുന്നതു സഞ്ചാരികൾ ഏറെ ആസ്വദിക്കുന്നു. ഹൗസ്ബോട്ട് യാത്രയ്ക്കും മഴക്കാലത്തു പ്രത്യേക ഭംഗി.

ശ്രദ്ധിക്കാൻ

∙  ജലയാത്ര നടത്തുമ്പോൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കുക.

∙ കായലിൽ ഇറങ്ങാതിരിക്കുന്നതാണു നല്ലത്.

∙  അതിശക്തമായ മഴയും കാറ്റുമുണ്ടെങ്കിൽ യാത്ര ഒഴിവാക്കുക

ശ്രദ്ധിക്കണം ഇതു മൂന്നും 

1. മഴക്കാല യാത്രകൾക്കു മുൻപു ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക, അപകടകരമായ രീതിയിൽ മഴ സാധ്യതയുണ്ടെങ്കിൽ മലയോര മേഖലകളിലേക്കു യാത്രാനിരോധനം അടക്കം ഏർപ്പെടുത്താറുണ്ട്.

2. ഓരോ പ്രദേശത്ത് എത്തുമ്പോഴും അതതു പ്രദേശത്തെ നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കണം. ഓരോ സ്ഥലത്തെക്കുറിച്ചും നാട്ടുകാർക്കാകും കൂടുതൽ അറിയുക.

3. പ്രദേശം അറിയില്ലെങ്കിൽ നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ വെള്ളത്തിൽ ഇറങ്ങാതിരിക്കുക, ഓരോ ജയലാശയത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്.