കോൺഗ്രസിലും സിപിഎമ്മിലും കുടുംബാധിപത്യവും അഴിമതിയും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
പുതുപ്പള്ളി ∙ കോൺഗ്രസും സിപിഎമ്മും തമ്മിൽ വ്യത്യാസമൊന്നുമില്ല– രണ്ടിടത്തും കുടുംബാധിപത്യവും അഴിമതിയുമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വികസനത്തിൽ അധിഷ്ഠിതമായി മുന്നോട്ടു പോകാൻ ബിജെപിക്കു മാത്രമേ സാധിക്കൂ. കേരളം മാറ്റം ആഗ്രഹിക്കുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റത്തിനുള്ള സൂചകമാണെന്നും

പുതുപ്പള്ളി ∙ കോൺഗ്രസും സിപിഎമ്മും തമ്മിൽ വ്യത്യാസമൊന്നുമില്ല– രണ്ടിടത്തും കുടുംബാധിപത്യവും അഴിമതിയുമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വികസനത്തിൽ അധിഷ്ഠിതമായി മുന്നോട്ടു പോകാൻ ബിജെപിക്കു മാത്രമേ സാധിക്കൂ. കേരളം മാറ്റം ആഗ്രഹിക്കുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റത്തിനുള്ള സൂചകമാണെന്നും രാജീവ് ചന്ദ്രശേഖർ പുതുപ്പള്ളിയിൽ പറഞ്ഞു.
പുതുപ്പള്ളി എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ:ഫഷനൽ വിദ്യാർഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു. തുടർന്നു വിദ്യാർഥികളുമായി കേന്ദ്രമന്ത്രി സംവദിച്ചു. എൻഡിഎ സ്ഥാനാർഥി ലിജിൻലാൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പുതുപ്പള്ളിയിൽ പുതിയ വിമോചനസമരത്തിന്റെ ആരംഭം: ടോം വടക്കൻ
മണർകാട് ∙ പുതുപ്പള്ളിയിൽ ഒരു പുതിയ വിമോചനസമരത്തിന്റെ ആരംഭമാണെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ. മണർകാട് എൻഡിഎ ഓഫിസിൽ വികസന രേഖ പ്രകാശനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ടോം വടക്കൻ. വിശ്വാസികളെ തകർക്കണം എന്നതാണ് കേരളത്തിലെ സിപിഎമ്മിന്റെ ലക്ഷ്യം. അഴിമതിക്കെതിരായ യുദ്ധം എൻഡിഎ പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കുമെന്നും ടോം വടക്കൻ പറഞ്ഞു. വികസന രേഖ പ്രകാശനച്ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ബിഡിജെഎസ് സംസ്ഥാന സമിതിയംഗം ഷാജി, നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മണർകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ലിജിൻലാൽ
പുതുപ്പള്ളി ∙ മണർകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് എൻഡിഎ സ്ഥാനാർഥി ലിജിൻലാൽ പര്യടനം തുടങ്ങിയത്. തുടർന്ന് മറ്റക്കരയിലും കൂരോപ്പടയിലുമെത്തി വോട്ടർമാരെ കണ്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ വസതിയിൽ കുടുംബാംഗങ്ങൾക്കും ഒപ്പം ഓണസദ്യ കഴിച്ചു. ബിജെപി ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ലക്ഷ്മിക്കുട്ടിയമ്മയുടെ മകനും യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനുമായ പി.ആർ.മുരളീധരൻ, എൻഡിഎ പുതുപ്പള്ളി ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ എ.ജി.തങ്കപ്പൻ എന്നിവരുടെ വസതിയിലെത്തി ലിജിൻലാൽ ഓണാശംസകൾ നേർന്നു. എൻഡിഎ ദേശീയ നേതാക്കളും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യാതിഥികളായ വിവിധ പരിപാടികളിൽ ലിജിൻ പങ്കെടുത്തു. അയർക്കുന്നത്ത് പ്രഫഷനൽ ബിരുദ വിദ്യാർഥികളുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ കൂടിക്കാഴ്ചയിൽ ലിജിൻ പങ്കെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് മീറ്റിലും പങ്കെടുത്തു. ദേശീയ നേതാക്കളായ അൽഫോൻസ് കണ്ണന്താനം, ടോം വടക്കൻ, അനിൽ ആന്റണി എന്നിവർ പങ്കെടുത്ത യോഗങ്ങളിലും കുടുംബസംഗമങ്ങളിലും ലിജിൻ പങ്കെടുത്തു.
English Summary: Nepotism, corruption in Congress and CPM: Union Minister Rajeev Chandrasekhar