പൊളിച്ചുകഴിക്കുന്നതിനിടെ കയ്യിലെന്തോ അസ്വാഭാവികമായി കൊണ്ടു; ഫിഷ് ഫ്രൈക്ക് ചൂണ്ട ഫ്രീ!!
ഏറ്റുമാനൂർ ∙ ഉച്ചയ്ക്ക് ഉൗണു കഴിക്കാനായി ഏറ്റുമാനൂരിനടുത്തുള്ള സാമാന്യം വലിയ, തിരക്കുള്ള ഹോട്ടലിൽ കയറിയതാണ്. ഉൗണിനൊപ്പം ഫ്രൈ ഏതു വേണമെന്ന ചോദ്യത്തിന് വിളക്കുട്ടി എന്നുത്തരം നൽകി. വിളക്കുട്ടി ഫ്രൈ പൊളിച്ചുകഴിക്കുന്നതിനിടെ കയ്യിലെന്തോ അസ്വാഭാവികമായി കൊണ്ടു. മീൻമുള്ളാണോ കൈവിരൽത്തുമ്പിനെ

ഏറ്റുമാനൂർ ∙ ഉച്ചയ്ക്ക് ഉൗണു കഴിക്കാനായി ഏറ്റുമാനൂരിനടുത്തുള്ള സാമാന്യം വലിയ, തിരക്കുള്ള ഹോട്ടലിൽ കയറിയതാണ്. ഉൗണിനൊപ്പം ഫ്രൈ ഏതു വേണമെന്ന ചോദ്യത്തിന് വിളക്കുട്ടി എന്നുത്തരം നൽകി.
വിളക്കുട്ടി ഫ്രൈ പൊളിച്ചുകഴിക്കുന്നതിനിടെ കയ്യിലെന്തോ അസ്വാഭാവികമായി കൊണ്ടു. മീൻമുള്ളാണോ കൈവിരൽത്തുമ്പിനെ വേദനിപ്പിച്ചതെന്നു നോക്കുമ്പോൾ കാണുന്നതൊരു ചൂണ്ട! ആവേശത്തോടെ കഴിച്ചിരുന്നവർ െഎസിട്ടതു പോലെയായി.
ചൂണ്ടയിൽ കുടുങ്ങിയ മീൻ ഹോട്ടലിന്റെ അടുക്കളയിലെത്തുംവരെയും പിന്നെ അതിനെ പൊരിച്ചെടുത്ത പാചകക്കാരന്റെ കയ്യിൽക്കൂടി കടന്നുപോയിട്ടും ആരും കണ്ടില്ല എന്നത് അദ്ഭുതം!
ഏതായാലും ഉണ്ണാനെത്തിയ ആളുടെ ഭാഗ്യം കൊണ്ടു ചൂണ്ട കയ്യിൽ തടഞ്ഞു, അല്ലെങ്കിൽ തീൻമേശയിൽ നിന്നു നേരെ ഓപ്പറേഷൻ തിയറ്ററിലേക്കായിരുന്നേനെ യാത്ര. പരാതിയില്ലാത്തതിനാൽ കേസില്ല.