അതേ ‘നോക്കിയ’!; 4500 രൂപയ്ക്ക് കാൽ നൂറ്റാണ്ടു മുൻപ് വാങ്ങിയ ഫോൺ മാറ്റാതെ സന്തോഷ്
കോട്ടയം ∙ കാൽനൂറ്റാണ്ടായി ഉപയോഗിക്കുന്നത് ഒരേ മൊബൈൽ ഫോൺ. പാമ്പാടി ന്യൂസംഘം ഹോട്ടൽ ഉടമ പി.ടി.സന്തോഷാണ് ആദ്യം വാങ്ങിയ ഫോൺ ഇന്നും അപൂർവ നിധിയായി കൂടെ കൂട്ടിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന സന്തോഷ് 1999ൽ തിരികെ നാട്ടിലെത്തിയപ്പോഴാണ് 4500 രൂപ നൽകി നോക്കിയ ഫോൺ വാങ്ങിയത്. മൊബൈൽ ഫോണിൽ ക്യാമറയുമുണ്ട്. അക്കാലത്ത്

കോട്ടയം ∙ ഏകദേശം കാൽനൂറ്റാണ്ടായി ഉപയോഗിക്കുന്നത് ഒരേ മൊബൈൽ ഫോൺ. പാമ്പാടി ന്യൂസംഘം ഹോട്ടൽ ഉടമ പി.ടി.സന്തോഷാണ് ആദ്യം വാങ്ങിയ ഫോൺ ഇന്നും അപൂർവ നിധിയായി കൂടെ കൂട്ടിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന സന്തോഷ് തിരികെ നാട്ടിലെത്തിയപ്പോഴാണ് 4500 രൂപ നൽകി നോക്കിയ ഫോൺ വാങ്ങിയത്.
പാമ്പാടിയിൽ ബിഎസ്എൻഎൽ ടവർ കമ്മിഷൻ ചെയ്തപ്പോൾ ടവറിലൂടെ ആദ്യം പാഞ്ഞ സിഗ്നലുകളിലൊന്നും സന്തോഷിന്റേതാണ്. 22000 മണിക്കൂർ ഫോൺ ഉപയോഗിച്ചെന്നും ഇന്ന് വരെ യാതൊരു തകരാറും ഫോണിന് സംഭവിച്ചിട്ടില്ലെന്നും സന്തോഷ് പറയുന്നു.
അത്രമേൽ പ്രിയപ്പെട്ട ഈ കൊച്ചു ഫോൺ ആരുടെ കയ്യിലും കൊടുക്കാറില്ല. ഫോൺ വാങ്ങിയതിന്റെ രജതജൂബിലി വർഷത്തിൽ സന്തോഷിന് ചെറിയൊരു സങ്കടമുണ്ട്. 24 വർഷം ഉപയോഗിച്ച ബിഎസ്എൻഎൽ സിം നമ്പർ മാറാതെ സമീപകാലത്ത് മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്തു. ബിഎസ്എൻഎല്ലിന് സിഗ്നൽ കുറഞ്ഞതോടെയായിരുന്നു ഈ മാറ്റം. മഴക്കാലം എത്തിയതോടെ ഫോൺ പുതിയ കവറിലാക്കി കൂടുതൽ സുരക്ഷിതമാക്കിയിരിക്കുകയാണ് സന്തോഷ്.