കുറവിലങ്ങാട് ∙ മേഘ വിസ്ഫോടനം പോലെ പെരുമഴ, മിന്നൽ പ്രളയം. 12 മണിക്കൂറിൽ പെയ്തിറങ്ങിയത് 112 മില്ലിമീറ്റർ മഴ. കുറവിലങ്ങാട് മേഖലയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം. വൻ കൃഷിനാശം. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. റോഡുകൾ ഇടിഞ്ഞു താഴ്ന്നു. തടയണകൾ ഭാഗികമായി തകർന്നു. കാര്യമായ ജലനിരപ്പ് ഇല്ലാതിരുന്ന തോടുകളും കനാലുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙ മേഘ വിസ്ഫോടനം പോലെ പെരുമഴ, മിന്നൽ പ്രളയം. 12 മണിക്കൂറിൽ പെയ്തിറങ്ങിയത് 112 മില്ലിമീറ്റർ മഴ. കുറവിലങ്ങാട് മേഖലയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം. വൻ കൃഷിനാശം. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. റോഡുകൾ ഇടിഞ്ഞു താഴ്ന്നു. തടയണകൾ ഭാഗികമായി തകർന്നു. കാര്യമായ ജലനിരപ്പ് ഇല്ലാതിരുന്ന തോടുകളും കനാലുകളും നിറഞ്ഞു കവിഞ്ഞു. എംസി റോഡ് ഉൾപ്പെടെ പാതകളിൽ നിന്നു നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം ഇരച്ചു കയറി. നഷ്ടത്തിന്റെ തോത് കണക്കാക്കിയിട്ടില്ല.

കാളികാവ് ശ്രീപോർക്കലീ ക്ഷേത്ര പരിസരം വെള്ളത്തിൽ.

∙റോഡുകൾ
എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവലയിൽ രൂക്ഷമായ വെള്ളക്കെട്ട്. മുട്ടൊപ്പം വെള്ളം ഉയർന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കാർ ഉൾപ്പെടെ ചെറുവാഹനങ്ങളിൽ വെള്ളം കയറി. പള്ളിക്കവലയിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം ഇരച്ചു കയറി. വലിയതോട് നിറഞ്ഞു കവിഞ്ഞതോടെ പഞ്ചായത്ത് ബസ് സ്റ്റാൻഡിലും വെള്ളം കയറി. എംസി റോഡിൽ ആച്ചിക്കൽ, മോനിപ്പള്ളി ഭാഗങ്ങളിലും വെള്ളം കയറി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വൈകിട്ടോടെയാണു വെള്ളമൊഴുകി മാറിയത്.

ADVERTISEMENT

കുറവിലങ്ങാട് വീടുകളും  കൃഷിയിടവും വെള്ളത്തിൽ 
∙ ഇരച്ചെത്തിയ വെള്ളം കുറവിലങ്ങാട് മേഖലയിൽ വീടുകളെയും വെള്ളത്തിലാക്കി. കുറവിലങ്ങാട് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം, കാളികാവ് ശ്രീപോർക്കലീ ക്ഷേത്രം, കളത്തൂർ അരുവിക്കൽ ശിവ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും വെള്ളം ഇരച്ചെത്തി.മോനിപ്പള്ളി മുക്കട ഭാഗത്തു അശാസ്ത്രീയ പാലം നിർമാണം മൂലം തോടിനു കരയിലെ 3 വീടുകൾ വെള്ളത്തിലായി. തോട്ടുങ്കൽ ബിനു പി.വാസുവിന്റെ വീട്ടിൽ കുട്ടികൾ ഉൾപ്പെടെ കുടുങ്ങി.

കളത്തൂർ അരുവിക്കൽ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെള്ളം കയറിയ നിലയിൽ.

മുക്കട ഭാഗത്തും വെള്ളം കയറി. ഉഴവൂർ,കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ,കാണക്കാരി, കുറവിലങ്ങാട് പഞ്ചായത്തുകളിൽ ശക്തമായ മഴയാണ് പെയ്തത്. ഇലയ്ക്കാട് ഭാഗത്തു തടയണ കരകവിഞ്ഞു കൃഷി സ്ഥലങ്ങളിലേക്കു വെള്ളം ഇരച്ചു കയറി.