സ്പോട്ട് അഡ്മിഷൻ കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസിൽ എസ്‌‍‌സി വിഭാഗത്തിനു സംവരണം ചെയ്ത 3 സീറ്റുകളും എംഎസ്‌സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ യഥാക്രമം രണ്ടും ഒന്നും സീറ്റുകളും ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ ഇന്ന്. 8921456993. ∙ സ്കൂൾ

സ്പോട്ട് അഡ്മിഷൻ കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസിൽ എസ്‌‍‌സി വിഭാഗത്തിനു സംവരണം ചെയ്ത 3 സീറ്റുകളും എംഎസ്‌സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ യഥാക്രമം രണ്ടും ഒന്നും സീറ്റുകളും ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ ഇന്ന്. 8921456993. ∙ സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോട്ട് അഡ്മിഷൻ കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസിൽ എസ്‌‍‌സി വിഭാഗത്തിനു സംവരണം ചെയ്ത 3 സീറ്റുകളും എംഎസ്‌സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ യഥാക്രമം രണ്ടും ഒന്നും സീറ്റുകളും ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ ഇന്ന്. 8921456993. ∙ സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോട്ട് അഡ്മിഷൻ
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസിൽ എസ്‌‍‌സി വിഭാഗത്തിനു സംവരണം ചെയ്ത 3 സീറ്റുകളും എംഎസ്‌സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ യഥാക്രമം രണ്ടും ഒന്നും സീറ്റുകളും ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ ഇന്ന്. 8921456993.
∙ സ്കൂൾ ഓഫ് ഡേറ്റ അനലിറ്റിക്സിൽ എംഎസ്‌സി ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിൽ എംഎസ്‌സി വിഭാഗത്തിൽ രണ്ടും എസ്ടി വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 8ന് 10.30ന്. ‌8304870247.

പിജി അപേക്ഷ
കോട്ടയം∙ എംജി സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ എംഎഡിന് ജനറൽ, എസ്‌സി, എസ്ടി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.sps.mgu.ac.in.

ADVERTISEMENT

ചെസ് ചാംപ്യൻഷിപ്
പാലാ ∙ ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി നടത്തുന്ന ജില്ലാ സീനിയർ ഓപ്പൺ സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് 7നു മുരിക്കുംപുഴ സെന്റ് മേരീസ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. ആദ്യ 4 സ്ഥാനം നേടുന്നവർ 13, 14 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാന സീനിയർ ചെസ് ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെടും. പ്രായഭേദമെന്യേ ജില്ലാ നിവാസികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 5നു മുൻപായി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9847830186, 9447064149.

ബൈബിൾ ക്വിസ് 
അരുവിക്കുഴി∙ എട്ടാമത് ഫാ. ആന്റണി മാന്നല സ്മാരക ബൈബിൾ ക്വിസ് അരുവിക്കുഴി ലൂർദ് മാതാ പള്ളി മതബോധന കേന്ദ്രത്തിൽ 13ന് നടക്കും.10ന് മുൻപ് റജിസ്റ്റർ ചെയ്യണം. സൺഡേ സ്കൂളിൽ അഞ്ചു മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒരു സൺഡേ സ്കൂളിന് രണ്ടു ടീമിനെ അയയ്ക്കാം. ഒന്നു മുതൽ നാലു വരെ സ്ഥാനക്കാർക്ക്  ട്രോഫിയും യഥാക്രമം 5000, 4000, 3000, 2000 രൂപ സമ്മാനവും നൽകും. ഫോൺ: 8281212446, 9447418157.

ADVERTISEMENT

ഗെസ്റ്റ് അധ്യാപകർ
വിജയപുരം ∙ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ എച്ച്എസ്എസ്ടി ഗണിതം, ബോട്ടണി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ  11 ന്  10 ന്  സർട്ടിഫിക്കറ്റുമായി കോർപറേറ്റ് ഓഫിസിൽ എത്തണം. ഫോൺ: 9497709609.
മാന്നാനം∙ കെഇ കോളജിൽ സൈക്കോളജി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ 19നു മുൻപായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കോളജ് ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖല ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗെസ്റ്റ് അധ്യാപക പാനലിൽ പേര് റജിസ്റ്റർ ചെയ്തവരായിരിക്കണം.

പ്രവേശനം നേടാം
കോട്ടയം ∙ സ്കോൾ - കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി (പാർട്ട് മൂന്ന്) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പിഴ കൂടാതെ ജൂലൈ 24 വരെയും, പിഴയോടെ 31 വരെയും ഫീസടച്ച് ഓൺലൈനായി റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.scolekerala.org, ഫോൺ: 9496094157.

ADVERTISEMENT

കോഴിക്കുഞ്ഞുങ്ങൾ
ഏറ്റുമാനൂർ∙ വെറ്ററിനറി ആശുപത്രിയിൽ 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന് തയാറായി. നാളെ  9 മുതൽ വിതരണം നടക്കും. ഒരു കോഴിക്കുഞ്ഞിന് 130 രൂപ. 701200 2203.

തൊഴിൽമേള
കോട്ടയം∙ എംജി സർവകലാശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്റർ നടത്തുന്ന തൊഴിൽമേളയിൽ റജിസ്റ്റർ ചെയ്യാം. ബിബിഎ, ബികോം, ബിഎഡ്, എംബിഎ യോഗ്യതയുള്ളവർക്കാണ് അവസരം. 8075164727.

അഭിമുഖം 17ന് 
വാഴൂർ ∙ എസ് വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ  എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 17ന്  11ന് പ്രിൻസിപ്പൽ ഓഫിസിൽ നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT