കോട്ടയം ∙ ഗ്രാമീണ ടൂറിസത്തിന്റെ വിജയ മാതൃകയായി മലരിക്കൽ ആമ്പൽ വസന്തം. കഴിഞ്ഞ വർഷം 3 മാസം കൊണ്ട് 1.5 കോടി രൂപയുടെ വരുമാനം പ്രദേശത്തു ലഭിച്ചെന്നാണു മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്ക്. പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സൊസൈറ്റി കണക്ക് തയാറാക്കിയത്. മീനച്ചിൽ–മീനന്തറയാർ–കൊടൂരാർ പുനർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഗ്രാമീണ ടൂറിസത്തിന്റെ വിജയ മാതൃകയായി മലരിക്കൽ ആമ്പൽ വസന്തം. കഴിഞ്ഞ വർഷം 3 മാസം കൊണ്ട് 1.5 കോടി രൂപയുടെ വരുമാനം പ്രദേശത്തു ലഭിച്ചെന്നാണു മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്ക്. പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സൊസൈറ്റി കണക്ക് തയാറാക്കിയത്. മീനച്ചിൽ–മീനന്തറയാർ–കൊടൂരാർ പുനർ സംയോജന പദ്ധതിയിൽ ഗ്രാമീണ വിനോദസഞ്ചാര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2018ലാണ് മലരിക്കൽ ആമ്പൽ വസന്തം ആരംഭിച്ചത്. ഇപ്പോൾ കോട്ടയത്തിന്റെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി മലരിക്കൽ മാറി. നാട്ടുകാർക്ക് നേരിട്ട് പണം ലഭിക്കുന്നതാണു മലരിക്കൽ മോഡൽ.

വരുമാനം വരുന്ന വഴി
പാർക്കിങ് ഫീസ്, പൂ വിൽപന, വള്ളത്തിൽ യാത്ര ചെയ്യാനുള്ള ഫീസ് എന്നിങ്ങനെയാണു വരുമാനം. ഇതു നേരിട്ട് പ്രദേശവാസികൾക്കു ലഭിക്കും.
∙ പാർക്കിങ്: ഈ ഭാഗത്തെ വീടുകളുടെ മുറ്റവും പറമ്പുമൊക്കെ പാർക്കിങ്ങിനായി വിട്ടു നൽകും. 30 രൂപയാണു പാർക്കിങ് ഫീസ്.
∙ പൂ വിൽപന: തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ഉൾപ്പെടെയാണു പൂ വിൽപന നടത്തുന്നത്. 30 രൂപയാണ് ഒരു കെട്ട് ആമ്പൽപ്പൂവിന് ഈടാക്കുന്നത്. ടൂറിസ്റ്റുകൾ പോകാത്ത പുറംകായൽ പ്രദേശത്ത് പോയി പൂവ് എത്തിച്ച് അതു മുറിച്ചു ഭംഗിയാക്കിയാണു വിൽപന.

ADVERTISEMENT

∙ വള്ളങ്ങൾ: 120 വള്ളങ്ങൾ ഈ വർഷം മലരിക്കൽ ടൂറിസം സൊസൈറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മണിക്കൂറിന് ഒരാൾക്ക് 100 രൂപയാണു പഞ്ചായത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ കൂടുതൽ ദൂരം പോകണമെങ്കിൽ 1000 രൂപ നിരക്കിൽ വള്ളം ലഭിക്കും.
∙ ഓട്ടോറിക്ഷകൾ, പ്രദേശത്തെ ചെറുചായക്കടകൾ എന്നിവ വഴിയുള്ള വരുമാനവുമുണ്ട്.

വസന്തം 3 മാസം
ഓഗസ്റ്റ് മുതൽ ഒക്ടോബർ പകുതി വരെയാണു മലരിക്കൽ ആമ്പൽ വസന്തം. തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരങ്ങളിലാണ് ആമ്പൽ വിരിയുന്നത്. വർഷത്തിൽ ഒരുപ്പൂ കൃഷി മാത്രം നടത്തുന്ന ഇവിടെ ഒക്ടോബർ പകുതി മുതൽ മാർച്ച് വരെയാണു നെൽകൃഷി. തുടർന്ന് ഏപ്രിൽ മാസത്തോടെ വെള്ളം കയറ്റും. ഓഗസ്റ്റോടെ ആമ്പലുകൾ വിരിയും. ഒക്ടോബർ പകുതിയോടെ വെള്ളം വറ്റിച്ച് അടുത്ത കൃഷിക്ക് ഒരുക്കം നടത്തും.

ADVERTISEMENT

രാവിലെ 4 മണിക്കൂർ
മുഴുവൻദിന തിരക്കല്ല മലരിക്കലിൽ ഉള്ളത്. രാവിലെ 6 മുതൽ 10 വരെയാണു മലരിക്കലിൽ ആളുകൾ എത്തുന്നത്. 7 മുതൽ 9 വരെയാണു കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. 10നു ശേഷം പൂക്കൾ വാടും. 5,000 മുതൽ 10,000 വരെ ആളുകൾ അവധിദിനങ്ങളിൽ മലരിക്കലിൽ എത്തുന്നെന്നാണു കണക്ക്. 2021ലെ ഒരു ദിവസം 50,000 പേർ എത്തിയ ചരിത്രവും മലരിക്കലിനുണ്ട്.

എങ്ങനെ എത്താം?
കോട്ടയം, കുമരകം ഭാഗങ്ങളിൽ നിന്നു വരുമ്പോൾ ഇല്ലിക്കൽ കവലയിൽ നിന്നു തിരുവാർപ്പ് റോഡിലേക്ക് തിരിയുക. കാഞ്ഞിരം ജംക്‌ഷനിൽ എത്തി അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കാഞ്ഞിരം റോഡ് വഴി മലരിക്കലിൽ എത്താം.

ADVERTISEMENT

ഉദ്ഘാടനം 28ന്
ഈ വർഷത്തെ മലരിക്കൽ ആമ്പൽ വസന്തത്തിന്റെ ഔപചാരിക ഉദ്ഘാടനം 28ന് രാവിലെ 8ന് ജില്ലാ കലക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും.

English Summary:

In Malarikal last year, in 3 months, an income of 1.5 crore rupees was received