ചങ്ങനാശേരി∙ പൊലീസ് ഉദ്യോഗസ്‌ഥരുടെ അവസരോചിതമായ ഇടപെടലിൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിന് പുതുജീവൻ. ആറന്മുള്ള സ്വദേശി ജിനുവിനെ (40) ആണ് ചങ്ങനാശേരി പൊലീസ് ‌സ്റ്റേഷനിലെ എസ്‌ഐ ടി.എം.ഏബ്രഹാം, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫിസർ കുറിയാക്കോസ് എബ്രഹാം, പ്രദേശവാസി കാവിൽത്താഴെ പ്ലാമ്പറമ്പിൽ ബ്രൂസ് അഗ‌സ്‌റ്റിന്‍ ചേർന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഴ്ച രാവിലെ 7ന് തുരുത്തി പുന്നമൂട് കണ്ണമാലി ആയുർവേദ ആശുപ്രതിക്ക് സമീപം കൃഷിയില്ലാതെ കാടും പോളയും മൂടി വെള്ളം നിറഞ്ഞുകിടന്ന പാടത്താണ് യുവാവിനെ കണ്ടത്. യുവാവിന്റെ നിലവിളികേട്ട സമീപവാസികളായ അഞ്ജലി, വിഷ്‌ണു എന്നിവരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്‌ഥലത്തെത്തി. കാടും പോളയും കാരണം യുവാവിന്റെ അടുത്തെത്താന്‍ കഴിയാത്തതിനാൽ പൊലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി.

ADVERTISEMENT

എന്നാൽ യുവാവ് മുങ്ങിത്താഴുന്നതു കണ്ട് അഗ്നിരക്ഷാസേന എത്തുന്നത് കാത്തിരിക്കാതെ സമീപവാസിയായ ബ്രൂസിന്റെ സഹായം തേടുകയായിരുന്നു. കാടും പോളയും നീക്കി പൊലീസ് ഉദ്യോഗസ്ഥരും ബ്രൂസും ചേർന്ന് യുവാവിനെ തക്ഷപ്പെടുത്തി. ഇതിനിടെ എസ്ഐ എബ്രഹാം ആംബുലൻസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ഉടൻ യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ചു. ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അപകടനിലതരണം ചെയ്തു. ഇയാൾ ഇവിടെ എത്തിയത് അടക്കമുള്ള വിവരങ്ങൾ ചോദ്യം ചെയ്താൽ മാത്രമേ ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.

English Summary:

In a remarkable display of courage and quick thinking, police officers in Changanassery, Kerala, rescued a man from drowning in a waterlogged field. SI T.M. Abraham, along with other officers and a local resident, braved dense vegetation to save Swaraj Jinu, who is now recovering in the hospital. The police are investigating the circumstances that led to the incident.