കുമരകം ∙ കോട്ടയം – കുമരകം റോഡിന്റെ ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെ ഉള്ള റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി 21.13 കോടി രൂപ അനുവദിച്ചിട്ട് ഒന്നര വർഷമാകാറായിട്ടും തുടർ നടപടിയില്ല. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ സമഗ്രമായ വികസനം മുന്നിൽ കണ്ടു കൊണ്ടുള്ള റോഡ് വികസനം നടപ്പിലാക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കോട്ടയം – കുമരകം റോഡിന്റെ ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെ ഉള്ള റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി 21.13 കോടി രൂപ അനുവദിച്ചിട്ട് ഒന്നര വർഷമാകാറായിട്ടും തുടർ നടപടിയില്ല. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ സമഗ്രമായ വികസനം മുന്നിൽ കണ്ടു കൊണ്ടുള്ള റോഡ് വികസനം നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം. ഉന്നത നിലവാരത്തിൽ റോഡ് നിർമാണം എത്രയും വേഗം പൂർത്തീകരിക്കും എന്നും പ്രഖ്യാപിച്ചിരുന്നു.

കിഫ്ബി പണിയുന്ന ഈ റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ സമീപന പാതയുടെ നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നില്ല. റോഡിന്റെ വീതിക്കുറവും പാലത്തിന്റെ സമീപനപാത പണി തീർത്തു ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയാത്തതും കുമരകംകാർക്കു പുറമേ വൈക്കം, ചേർത്തല റൂട്ടിലെ യാത്രക്കാർക്കും ദുരിതമാകുകയാണ്. ബസുകൾ പാലത്തിന് ഇരുകരകളിൽ യാത്ര അവസാനിപ്പിക്കുന്നതിനാൽ കഴിഞ്ഞ 22 മാസത്തിലേറെയായി ഈ ദുരിതം അനുഭവിക്കുന്നു.

ADVERTISEMENT

ഇല്ലിക്കൽ പാലം മുതൽ കൈപ്പുഴമുട്ട് വരെയുള്ള 13.3 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നതിനാണ് കിഫ്ബി പണം അനുവദിച്ചത്. വീതി കുറവുള്ള സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും വേണ്ടിയാണ് ഈ തുക. പാടശേഖരം വരുന്ന രണ്ടര കിലോമീറ്ററോളം സ്ഥലത്ത് ഒഴികെ ബാക്കി എല്ലായിടത്തും റോഡിന് 13.6 മീറ്ററായിരിക്കും വീതി. വളവുകൾ കുറച്ച്, വെള്ളം കയറാത്ത രീതിയിൽ റോഡ് നിർമിക്കുന്നതിനാണു തീരുമാനിച്ചിരുന്നത്.

കുമരകം: വികസന മുരടിപ്പിനെതിരെ സമരത്തിന് കോൺഗ്രസ്
കുമരകം ∙ വിനോദ സഞ്ചാര കേന്ദ്രമായ കുമരകം പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ സമരം നടത്താൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രാമീണ റോഡുകൾ, പാലങ്ങൾ എന്നിവയുടെ വികസന കാര്യത്തിൽ ശാശ്വത പരിഹാരം കാണാൻ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല. 16 വാർഡുകളിലെയും റോഡുകൾ തകർന്നു കിടക്കുന്നു. വഴിവിളക്കുകൾ തെളിയുന്നില്ല. പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നില്ല. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കേണ്ട എഇയും ഓവർസീയറും ഇല്ലാതായിട്ടു മാസങ്ങളായി. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം കുമരകം വികസന മുരടിപ്പിലാണെന്നും കോൺഗ്രസ് ആരോപിച്ചു.

ADVERTISEMENT

6 മാസം കൊണ്ടു പണി തീർക്കുമെന്നും പറഞ്ഞ കുമരകം റൂട്ടിലെ കോണത്താറ്റ് പാലം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സർക്കാരിനായിട്ടില്ല. ബസ് ബേയിലെ ജില്ലാ പഞ്ചായത്തിന്റെ ശുചിമുറിയുടെ പണി പാതിവഴിയിൽ നിലച്ചതായും കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സി. ജെ. സാബു അധ്യക്ഷത വഹിച്ചു.എ. വി. തോമസ്, ചാണ്ടി മണലേൽ, പി. എ. ശശീന്ദ്രൻ, സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ, സുരാജ് കാട്ടിശേരിയിൽ, കൊച്ചുമോൻ പൗലോസ്, ബാബു കരീത്ര, മത്തച്ചൻ, എം.കെ. ഷാജി, പഞ്ചായത്ത് അംഗങ്ങളായ പി. കെ. മനോഹരൻ, ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ എന്നിവർ പ്രസംഗിച്ചു

English Summary:

Kumarakom's much-needed road development project, including the crucial Konathara bridge, faces significant delays despite KIIFB funding. This stagnation impacts residents, commuters, and the region's tourism potential. The Congress party criticizes the lack of progress and announces protests against the overall developmental stagnation in Kumarakom.