ഏറ്റുമാനൂർ∙ ചരിത്ര പ്രസിദ്ധമായി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. 15 വർഷം മുൻപ് തയാറാക്കിയ പഴയ മാസ്റ്റർ പ്ലാൻ ഇന്നത്തെ സാഹചര്യത്തിനു അനുകൂലമല്ലെന്നു പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 50 വർഷം മുന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ ചരിത്ര പ്രസിദ്ധമായി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. 15 വർഷം മുൻപ് തയാറാക്കിയ പഴയ മാസ്റ്റർ പ്ലാൻ ഇന്നത്തെ സാഹചര്യത്തിനു അനുകൂലമല്ലെന്നു പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 50 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ പ്ലാൻ തയാറാക്കുന്നത്. 

വിശദമായി  പ്ലാനും, എസ്റ്റിമേറ്റും തയാറാക്കാനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. സ്ഥലം എംഎൽഎയും ദേവസ്വം ബോർഡ് മന്ത്രിയുമായ വി.എൻ.വാസവൻ പ്രത്യേക താൽപര്യമെടുത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.  പാർക്കിങ് പരിമിതി പരിഹരിക്കാൻ മൾട്ടി ലവൽ പാർക്കിങ് സംവിധാനം, ഭക്തജനങ്ങൾക്ക് സുരക്ഷിത ദർശനത്തിനുള്ള സംവിധാനം, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള കല്യാണ മണ്ഡപം, ജീവനക്കാർക്ക് അമിനിറ്റി സെന്റർ എന്നിവ പുതിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

അയ്യപ്പ ഭക്തർക്ക് വിരി പന്തൽ, താമസിക്കാൻ ഡോർമെറ്ററി സംവിധാനം, റൂമുകൾ, 3 സ്ഥലങ്ങളിലായി ശുചിമുറി സമുച്ചയം തുടങ്ങിയവയും ഒരുക്കും. പടിഞ്ഞാറേ ഗോപുര നവീകരണം, ഷോപ്പിങ് കോംപ്ലക്സ്, ആനക്കൊട്ടിലിന്റെ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും സമീപത്തെ സർക്കാർ ഭൂമിയും ഉൾപ്പെടുത്തിയാണ് പദ്ധതി.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ഇന്നലെ പ്രാരംഭ ചർച്ചകൾ നടന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, നിർമാണ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അംഗങ്ങൾ, ഏറ്റുമാനൂർ ദേവസ്വം ബോർഡ് അധികൃതർ, ഉപദേശക സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

∙ ചരിത്ര രേഖകൾ അടങ്ങുന്ന മ്യൂസിയം
ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുന്നവർക്കു ഏറ്റുമാനൂരിന്റെ ക്ഷേത്ര ചരിത്രം കണ്ടും കേട്ടും മനസ്സിലാക്കാവുന്ന നിലയിൽ ഒരു ചരിത്ര മ്യൂസിയം നിർമിക്കുന്നതിനു ആലോചന ഉണ്ടെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ക്ഷേത്രത്തിലെ മാളിക പുരയോട് ചേർന്നു  മ്യൂസിയംനിർമിക്കാനാണ്  ആലോചന. കൂടിയാലോചനകൾക്ക് ശേഷമാകും ഇതിന്റെ തുടർനടപടികൾ. ഇപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങൾ അത്യാധുനിക രീതിയിൽ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറൽ വിങ്ങിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ സംരക്ഷിക്കുന്നത്. പൂർണമായും പുനരാലേഖനം ചെയ്യുന്നതിന് പകരം പഴമ നിലനിർത്തി സംരക്ഷിക്കുന്നതാണ് പദ്ധതി. 50 ലക്ഷം രൂപ ചെലവിട്ടാണു പദ്ധതി നടപ്പിലാക്കുന്നത്. ഇതു പോലെ ക്ഷേത്രത്തിന്റെ പവിത്രയും പഴമയും നഷ്ടപ്പെടാതെ ആധുനിക നിലവാരത്തിലാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, കൂടുതൽ സൗകര്യങ്ങൾ എത്തുന്നതോടെ ഏറ്റുമാനൂരിലേക്കു ഭക്തജന പ്രവാഹമുണ്ടാകുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

English Summary:

The historical Ettumanoor Mahadeva Temple is undergoing a major redevelopment with a new master plan. This plan will address the temple's needs for the next 50 years, improving facilities and infrastructure for the benefit of devotees and visitors.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT