റെയിൽവേ ജംക്‌ഷൻ ഫ്ലൈ ഓവർ നിർമാണത്തിന് പച്ചക്കൊടി
ചങ്ങനാശേരി ∙ റെയിൽവേ ജംക്‌ഷൻ ഫ്ലൈ ഓവറിന്റെ നിർമാണത്തിന്റെ സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കിയ 65 ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി. ഭൂമികൾ റോഡ് ആൻഡ് ബ്രിജസ് കോർപറേഷൻ ഏറ്റെടുത്തു. 69 ഭൂമികളാണ് ആകെ ഏറ്റെടുക്കേണ്ടത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഭൂമി
ചങ്ങനാശേരി ∙ റെയിൽവേ ജംക്‌ഷൻ ഫ്ലൈ ഓവറിന്റെ നിർമാണത്തിന്റെ സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കിയ 65 ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി. ഭൂമികൾ റോഡ് ആൻഡ് ബ്രിജസ് കോർപറേഷൻ ഏറ്റെടുത്തു. 69 ഭൂമികളാണ് ആകെ ഏറ്റെടുക്കേണ്ടത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഭൂമി
ചങ്ങനാശേരി ∙ റെയിൽവേ ജംക്‌ഷൻ ഫ്ലൈ ഓവറിന്റെ നിർമാണത്തിന്റെ സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കിയ 65 ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി. ഭൂമികൾ റോഡ് ആൻഡ് ബ്രിജസ് കോർപറേഷൻ ഏറ്റെടുത്തു. 69 ഭൂമികളാണ് ആകെ ഏറ്റെടുക്കേണ്ടത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഭൂമി
ചങ്ങനാശേരി ∙ റെയിൽവേ ജംക്‌ഷൻ ഫ്ലൈ ഓവറിന്റെ നിർമാണത്തിന്റെ സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കിയ 65 ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി. ഭൂമികൾ റോഡ് ആൻഡ് ബ്രിജസ് കോർപറേഷൻ ഏറ്റെടുത്തു. 69 ഭൂമികളാണ് ആകെ ഏറ്റെടുക്കേണ്ടത്. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഭൂമി സംബന്ധിച്ച കേസ് കോടതിയിലാണ്. ഇതു തീർപ്പായി ഈ ഭൂമി കൂടി ഏറ്റെടുത്താൽ നിർമാണം ആരംഭിക്കും.ചങ്ങനാശേരി, വാഴപ്പള്ളി ഈസ്റ്റ് വില്ലേജുകളിലായി ഒരേക്കറോളം സ്ഥലമാണ് നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. വൈക്കം കിഫ്ബി സ്പെഷൽ തഹസിൽദാരുടെ ഓഫിസിലാണ് ഭൂമിയുടെ രേഖകൾ പരിശോധിച്ച് ഹിയറിങ് നടത്തി പണം കൈമാറിയത്. കിഫ്ബിയുടെ 90 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടത്തുന്നത്. 2016ലെ എസ്റ്റിമേറ്റ് അനുസരിച്ചായിരുന്നു ഇത്. ഇപ്പോൾ കൂടുതൽ ചെലവ് വരുന്ന പണം അനുവദിക്കാൻ പുന:പരിശോധന സാമ്പത്തിക അനുമതിക്കുവേണ്ടി കിഫ്ബിക്ക് കത്തു നൽകിയിരിക്കുകയാണ്.
ഫ്ലൈഓവർ പദ്ധതി
വാഴൂർ റോഡും ബൈപാസും സംഗമിക്കുന്ന റെയിൽവേ ജംക്‌ഷനിലൂടെയാണ് ഫ്ലൈ ഓവർ കടന്നു പോകുന്നത്. ബൈപാസ് റോഡിൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് റെയിൽവേ ജംക്‌ഷൻ കുറുകെ കടന്ന് ബൈപാസ് റോഡിൽ കാന്താരി റസ്റ്ററന്റിനു സമീപം അവസാനിക്കും വിധമാണ് പദ്ധതി.
ഫ്ലൈഓവർ നീളം കൂട്ടണം
പദ്ധതിയുടെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ ചങ്ങനാശേരി ബൈപാസ് റോഡും, ചങ്ങനാശേരി– കവിയൂർ റോഡും സംഗമിക്കുന്ന എസ്എച്ച് ജംക്‌ഷനിലേക്കും ഫ്ലൈഓവർ നീട്ടണമെന്ന ആവശ്യവും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമാണ്.
പദ്ധതിയുടെ നാൾ വഴി
∙ യുഡിഎഫ് സർക്കാരിന്റെ സമയത്ത് സി.എഫ്.തോമസ് എംഎൽഎയുടെ ആവശ്യപ്രകാരം പദ്ധതി പ്രഖ്യാപിച്ചു.
∙ ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ബജറ്റിൽ അവതരിപ്പിച്ചു.
∙ 2017ൽ പിഡബ്ല്യുഡി ഭരണാനുമതി ലഭിച്ചു.
∙ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനെ പദ്ധതി നിർവഹണം ഏൽപിച്ചു.
∙ 2020ൽ പദ്ധതിക്കായി കിഫ്ബി തുക അനുവദിച്ചു.
∙ 2020 ജൂണിൽ ജില്ലാ കലക്ടർക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി അപേക്ഷ നൽകി.
∙ 2020 ജൂലൈയിൽ സ്ഥലം ഏറ്റെടുക്കുന്നതിനു റവന്യു വകുപ്പിൽ നിന്നും അനുമതി ലഭിച്ചു.
∙ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി 2020 ഓഗസ്റ്റിൽ കിഫ്ബി ലാൻഡ് അക്വിസിഷൻ ഓഫിസ് (വൈക്കം) സ്പെഷൽ തഹസിൽദാറെ ചുമതലപ്പെടുത്തി.
∙ 2020 നവംബറിൽ സ്ഥലപരിശോധന നടത്തി , അതിർത്തികൾ നിർണയിച്ചു തിരിച്ച്, കല്ലിട്ടു.
∙ തുടർ നടപടികൾ വൈകിയതോടെ ജോബ് മൈക്കിൾ എംഎൽഎ ഇടപെട്ടു. എംഎൽഎയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥ യോഗം ചേർന്നു. അപാകതകൾ പരിഹരിച്ച് മുൻപോട്ടു പോകാൻ നിർദേശം.
∙ 2021 ജൂലൈയിൽ സാമൂഹിക ആഘാത പഠനത്തിനുള്ള ഏജൻസിയെ നിശ്ചയിച്ചു.
∙ 2022 സർവേ ജോലികൾ പൂർത്തിയായി. മൂല്യനിർണയ റിപ്പോർട്ട് കിഫ്ബി ലാൻഡ് അക്വിസിഷൻ ഓഫിസിനു കൈമാറി.
∙ ഫെബ്രുവരിയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
∙ മേയിൽ സ്ഥലത്ത് കെഎസ്ഇബി, ജലഅതോറിറ്റി സംയുക്ത പരിശോധന പൂർത്തിയായി. ഇപ്പോൾ – ഫ്ലൈ ഓവറിന്റെ നിർമാണത്തിന്റെ സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കിയ 65 ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി. 65 ഭൂമികൾ ഏറ്റെടുക്കുന്നു.
ഫ്ലൈ ഓവർ
1060 മീറ്ററാണ് ഫ്ലൈ ഓവറിന്റെ ആകെ നീളം. 9 മീറ്റർ വീതി. നടപ്പാത ഉൾപ്പെടെ ഇരുവശങ്ങളിലുള്ള സർവീസ് റോഡുകൾക്ക് 8 മീറ്റർ വീതി ഉണ്ടാകും. നടപ്പാതയുമായി റോഡിനെ വേർതിരിക്കുന്നതിനുള്ള സംവിധാനവും ഓടകളും ഉണ്ടാകും. ഫ്ലൈഓവർ ആരംഭിക്കുന്ന ഭാഗത്തും അവസാനിക്കുന്ന ഭാഗത്തും റോഡിന്റെ ആകെ വീതി 25 മീറ്റർ ആയിരിക്കും. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണ് നിർമാണച്ചുമതല.