തീർഥാടക വേഷത്തിലെത്തി പണം കവരുന്ന സംഘം സജീവം
എരുമേലി ∙ തീർഥാടക വേഷത്തിലെത്തി തീർഥാടകരുടെ പണം കവരുന്ന സംഘം സജീവം. ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ 14,000 രൂപ കവർന്ന കേസിൽ പൊലീസ് മൂന്നംഗ സംഘത്തെയാണ് പിടികൂടിയത്. തീർഥാടക വേഷത്തിലാണ് ഇവർ എത്തുന്നത് എന്നതിനാൽ മോഷ്ടാക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. പണവും മൊബൈൽ ഫോണുകളും നിമിഷനേരം കൊണ്ട്

എരുമേലി ∙ തീർഥാടക വേഷത്തിലെത്തി തീർഥാടകരുടെ പണം കവരുന്ന സംഘം സജീവം. ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ 14,000 രൂപ കവർന്ന കേസിൽ പൊലീസ് മൂന്നംഗ സംഘത്തെയാണ് പിടികൂടിയത്. തീർഥാടക വേഷത്തിലാണ് ഇവർ എത്തുന്നത് എന്നതിനാൽ മോഷ്ടാക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. പണവും മൊബൈൽ ഫോണുകളും നിമിഷനേരം കൊണ്ട് കൈക്കലാക്കിയാണ് മോഷ്ടാക്കൾ സ്ഥലം വിടുന്നത്.
തീർഥാടക വേഷത്തിൽ മോഷ്ടാക്കൾ എത്തിയിട്ടുണ്ടെന്നും ഇവർ തീർഥാടകരുടെ ഇടയിൽ കടന്നുകൂടിയിട്ടുണ്ടെന്നും പണവും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കണമെന്നും എരുമേലി ക്ഷേത്രത്തിലെ നടപ്പന്തലിലും പേട്ടതുള്ളൽ പാതകളിലും തീർഥാടന മേഖലകളിലും വിവിധ ഭാഷകളിൽ പൊലീസ് അനൗൺസ്മെന്റ് നടത്തുന്നുണ്ട്.
പൊലീസ് നൽകുന്ന നിർദേശങ്ങൾ
∙ തീർഥയാത്രയിൽ കൂടുതൽ പണം കയ്യിൽ കരുതാതിരിക്കുക. ഗൂഗിൾ പേ, ഫോൺ പേ എന്നിവ കൂടുതലായി ഉപയോഗിക്കുക.
∙ തീർഥാടകസംഘം വിരി വയ്ക്കുന്ന സ്ഥലത്തും ഉറങ്ങുന്ന സ്ഥലത്തും പരിചയമില്ലാത്തവർ വന്ന് തമ്പടിച്ചാൽ അവരെ ഒഴിവാക്കുക.
∙ സംശയം തോന്നുന്നവരെ സംബന്ധിച്ചും സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെപ്പറ്റിയും പൊലീസിനെ അറിയിക്കുക.
∙ പരിചയമില്ലാത്തവരുമായി ചങ്ങാത്തം കൂടാതിരിക്കുക.
∙ പൊലീസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കടകളിൽ ജോലിക്കു നിർത്തരുത്.
പാർക്കിങ് മൈതാനം: നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ ഇന്നുമുതൽ നടപടി
എരുമേലി ∙ നിരക്ക് പ്രദർശിപ്പിക്കാത്ത സ്വകാര്യ പാർക്കിങ് മൈതാനങ്ങൾക്കെതിരെ ഇന്നു മുതൽ നടപടി വരുന്നു. എല്ലാ പാർക്കിങ് മൈതാനങ്ങളിലും നിർബന്ധമായും അവർ വാങ്ങുന്ന നിരക്ക് തീർഥാടകർക്കു കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അമൽ മഹേശ്വർ നിർദേശിച്ചിരുന്നു.
ഇത്തരത്തിൽ നിരക്ക് പ്രദർശിപ്പിക്കാത്ത സ്വകാര്യ മൈതാനങ്ങൾക്ക് ഇന്നു മുതൽ പിഴയീടാക്കും. നിരക്ക് ഏകീകരണം ഹൈക്കോടതിയിലെ കേസിന്റെ തീർപ്പിനു വിധേയമായിട്ടായിരിക്കും നിശ്ചയിക്കുക. ചില സ്വകാര്യ പാർക്കിങ് മൈതാനം നടത്തിപ്പുകാർ റോഡിന്റെ മധ്യത്തിൽ ഇറങ്ങി അപകടകരമായി തടഞ്ഞ് വാഹനങ്ങൾ പാർക്കിങ് മൈതാനത്തിലേക്ക് കയറ്റുന്നതിനെതിരെ കർശന നിർദേശം നൽകുമെന്നും എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അറിയിച്ചു.