ഒടുവിൽ ‘ഡും ഡും’ ശബ്ദത്തിന്റെ കാരണം കണ്ടെത്തി; ഇനി ഭൗമശാസ്ത്ര പഠനം നടത്തും
കോഴിക്കോട്∙ ഒടുവിൽ ‘ഡും ഡും’ ശബ്ദത്തിന്റെ കാരണം കണ്ടെത്തി. പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ രണ്ടാഴ്ചയായി കേൾക്കുന്ന അജ്ഞാത ശബ്ദത്തിന്റെ കാരണം സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) ആണെന്നാണു വീട് സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ധ സംഘം കണ്ടെത്തിയത്. വീട് നിൽക്കുന്ന

കോഴിക്കോട്∙ ഒടുവിൽ ‘ഡും ഡും’ ശബ്ദത്തിന്റെ കാരണം കണ്ടെത്തി. പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ രണ്ടാഴ്ചയായി കേൾക്കുന്ന അജ്ഞാത ശബ്ദത്തിന്റെ കാരണം സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) ആണെന്നാണു വീട് സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ധ സംഘം കണ്ടെത്തിയത്. വീട് നിൽക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറയ്ക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിനു കാരണമാകുന്നെന്നാണു നിഗമനം.
ഇന്നലെ രാവിലെയും ഭൗമശാസ്ത്രജ്ഞൻ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. കണ്ടെത്തലുകൾ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അനലിസ്റ്റ് ജി.എസ്.പ്രദീപ്, ജിയോളജി ഹസാർഡ് അനലിസ്റ്റ് ആർ.എസ്.അജിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മുഴക്കത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ സർവേ ആവശ്യമാണ്. സ്ഥലത്ത് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വീട് നിൽക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിലെ മർദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേൾക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. പ്രദേശത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണു സോയിൽ പൈപ്പിങ് തന്നെയാണു കാരണമെന്ന നിഗമനത്തിലെത്തിയത്.