‘ചുപ്ഗയേ സാരേ നസാരേ ഓയ് ക്യാ ബാത്ത് ഹോ ഗയീ...’, ഖയാൽ രാവിൽ റഫി ഗാനങ്ങൾ പെയ്തിറങ്ങി
കോഴിക്കോട്∙ ‘ ചുപ്ഗയേ സാരേ നസാരേ ഓയ് ക്യാ ബാത്ത് ഹോ ഗയീ...’’ മഴ നനഞ്ഞ് രാജേഷ് ഖന്നയും മുംതാസും പണ്ട് വെള്ളിത്തിരയിൽ ചുവടുവച്ച ഗാനം. മുഹമ്മദ് റഫി ലതാ മങ്കേഷ്കർക്കൊപ്പം പാടിയ ‘ദോ രാസ്തെ’യിലെ ആ ഗാനം വീണ്ടും ടൗൺഹാളിൽ ഒഴുകിപ്പരക്കുകയാണ്. റഫിയുടെ ഗാനങ്ങൾ പെയ്തിറങ്ങുമ്പോൾ ടൗൺഹാൾ ഒരു സാമ്രാജ്യമായി മാറി.

കോഴിക്കോട്∙ ‘ ചുപ്ഗയേ സാരേ നസാരേ ഓയ് ക്യാ ബാത്ത് ഹോ ഗയീ...’’ മഴ നനഞ്ഞ് രാജേഷ് ഖന്നയും മുംതാസും പണ്ട് വെള്ളിത്തിരയിൽ ചുവടുവച്ച ഗാനം. മുഹമ്മദ് റഫി ലതാ മങ്കേഷ്കർക്കൊപ്പം പാടിയ ‘ദോ രാസ്തെ’യിലെ ആ ഗാനം വീണ്ടും ടൗൺഹാളിൽ ഒഴുകിപ്പരക്കുകയാണ്.
റഫിയുടെ ഗാനങ്ങൾ പെയ്തിറങ്ങുമ്പോൾ ടൗൺഹാൾ ഒരു സാമ്രാജ്യമായി മാറി. അവിടെ കോഴിക്കോട്ടെ ആസ്വാദകർ തങ്ങളെത്തന്നെ മറന്ന് പാട്ടിനൊപ്പം നൃത്തച്ചുവടു വയ്ക്കുന്നു. ചിലർ വേദിയിലേക്ക് പാട്ടിൽ ലയിച്ച് കൈകൾ നീട്ടി ചുവടുവച്ചു. ചിലർ തങ്ങൾക്കു മനഃപാഠമായ വരികൾ പാട്ടിനൊപ്പം ചേർന്നുപാടി ഇളകിയാടുകയും ചെയ്തു.
ഇന്നലെ ഖയാൽ മ്യൂസികിന്റെ റഫി അനുസ്മരണ പരിപാടിയിൽ മുപ്പതോളം ഗാനങ്ങളാണ് അവതരിപ്പിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിൽ റഫിനൈറ്റ് ഉദ്ഘാടനം ചെയ്തു.