വാഹനങ്ങൾ ഓടിയില്ല, കടകൾ അടഞ്ഞുകിടന്നു; നിപ്പയോട് പോരാടാൻ കോഴിക്കോട്ടുകാർ
കോഴിക്കോട്∙ മൂന്നാംതവണയും എത്തിയ നിപ്പയോട് പോരാടാനിറങ്ങുകയാണ് കോഴിക്കോട്ടുകാർ. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം ഇന്ന് 1000 കടന്നേക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ജില്ല മനോവീര്യം കൈവിടില്ല. രോഗം പകരാതിരിക്കാനുള്ള കർശന നിയന്ത്രണങ്ങളും
കോഴിക്കോട്∙ മൂന്നാംതവണയും എത്തിയ നിപ്പയോട് പോരാടാനിറങ്ങുകയാണ് കോഴിക്കോട്ടുകാർ. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം ഇന്ന് 1000 കടന്നേക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ജില്ല മനോവീര്യം കൈവിടില്ല. രോഗം പകരാതിരിക്കാനുള്ള കർശന നിയന്ത്രണങ്ങളും
കോഴിക്കോട്∙ മൂന്നാംതവണയും എത്തിയ നിപ്പയോട് പോരാടാനിറങ്ങുകയാണ് കോഴിക്കോട്ടുകാർ. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം ഇന്ന് 1000 കടന്നേക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ജില്ല മനോവീര്യം കൈവിടില്ല. രോഗം പകരാതിരിക്കാനുള്ള കർശന നിയന്ത്രണങ്ങളും
കോഴിക്കോട്∙ മൂന്നാംതവണയും എത്തിയ നിപ്പയോട് പോരാടാനിറങ്ങുകയാണ് കോഴിക്കോട്ടുകാർ. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 1000 കടന്നേക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ജില്ല മനോവീര്യം കൈവിടില്ല. രോഗം പകരാതിരിക്കാനുള്ള കർശന നിയന്ത്രണങ്ങളും സുരക്ഷാ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം മുന്നിൽത്തന്നെയുണ്ട്. ഇവ കർശനമായി പാലിച്ച് നിപ്പയ്ക്കെതിരെ പോരാടിയ ചരിത്രമുള്ളവരാണ് കോഴിക്കോട്ടുകാർ.
മാസ്ക് ധരിക്കണമെന്ന നിർദേശം ജനങ്ങൾ പാലിച്ചു. കോവിഡിനെ അപേക്ഷിച്ച് നിപ്പയുടെ ഭീകരാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതിനാൽ ആളുകൾ ഉള്ളിൽ ഭയത്തോടെയാണെങ്കിലും മാസ്ക് അണിഞ്ഞാണ് യാത്ര ചെയ്തത്. രോഗം സ്ഥിരീകരിച്ച കുറ്റ്യാടി മേഖല ഇന്നലെ ആളനക്കമില്ലാതെ കിടക്കുകയായിരുന്നു. ഇതുവഴി പോകുന്ന ദീർഘദൂര വാഹനങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിർത്തരുതെന്ന് പ്രത്യേക നിർദേശം നൽകിയിരുന്നു. നഗരത്തിൽ വാഹനങ്ങൾ ഓടിയില്ല. കടകൾ അടഞ്ഞുകിടന്നു.
കുറ്റ്യാടി നഗരത്തിലേക്കു പ്രവേശിക്കുന്ന ചെറിയകുമ്പള പാലത്തിനു സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട്ടുനിന്നുള്ള ബസുകൾ ഇവിടെ വരെയാണ് സർവീസ് നടത്തിയത്. ഈ പ്രദേശങ്ങളിലേക്കുള്ള ബസുകളിൽ ഇന്നലെ പൊതുവെ തിരക്കു കുറവായിരുന്നു. വന്നിറങ്ങിയ ആളുകൾ പാലം കടന്ന് വരിവരിയായി ടൗണിലേക്ക് നടന്നുപോവുകയായിരുന്നു. മരുതോങ്കരയിലേക്കു കടക്കുന്ന ഭാഗത്തും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച കള്ളാട് ഭാഗത്തേക്കുള്ള എല്ലാ വഴികളും അടച്ചു.
അത്യാവശ്യങ്ങൾക്ക് അല്ലാതെ ആരെയും കടത്തിവിട്ടില്ല. കുറ്റ്യാടി നഗരമധ്യത്തിൽ ഒരു വർഷത്തോളം അടഞ്ഞുകിടന്ന കുട്ടികളുടെ പാർക്കിൽ നിൽക്കുന്ന എല്ലാ വൻമരങ്ങളിലും വവ്വാലുകൾ കൂട്ടത്തോടെ താമസിക്കുന്നുണ്ട്. കുറ്റ്യാടിപുഴക്കരയിലാണ് ഈ പാർക്ക്. ഇതേ പുഴയുടെ എതിർകരയിൽ ഏതാനും കിലോമീറ്റർ മാറിയാണ് രോഗംബാധിച്ചു മരിച്ച വ്യക്തിയുടെ കൃഷിത്തോട്ടം. പ്രദേശത്തെ വൻമരങ്ങളെല്ലാം വവ്വാലുകൾ കീഴടക്കിയിട്ടുണ്ട്. ഇതുമൂലം നഗരത്തിലെ ജനങ്ങൾ ഏറെ പരിഭ്രാന്തിയിലായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
കള്ളാട്ടെ വീട്ടിലെത്തിയ ആരോഗ്യസംഘം പ്രദേശത്തെ വൈദ്യുതിക്കമ്പികളിൽ പലയിടത്തും വവ്വാലുകൾ ചത്തുതൂങ്ങിയത് കണ്ടെത്തിയിട്ടുമുണ്ട്. വടകര ആയഞ്ചേരി മേഖലയിലും യുദ്ധസമാനമായ അന്തരീക്ഷമാണ്. വഴികൾ അടച്ചു. കർശനമായ പരിശോധനകൾ നടത്തിവരികയാണ്. ഇരുമേഖലകളിലും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കണക്കെടുപ്പുകളും സമ്പർക്കപട്ടിക തയാറാക്കലും സജീവമായി നടന്നുവരുന്നുമുണ്ട്. ഓരോ മണിക്കൂറും വിലപ്പെട്ടതാണെന്ന തിരിച്ചറിവിലാണ് ജനങ്ങളും പൊതുപ്രവർത്തകരും. സുരക്ഷയാണ് മുഖ്യം.
പൊതുപരിപാടികൾ ഇല്ല ; അവലോകന യോഗം നാളെ
കോഴിക്കോട്∙ നിപ്പയുടെ പശ്ചാത്തലത്തിൽ 10 ദിവസത്തേക്ക് ജില്ലയിലെ പൊതുപരിപാടികൾ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു. നാളെ രാവിലെ 10ന് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജില്ലയിലെ മറ്റ് മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
ജില്ലയിലെ എംപിമാർ, എംഎൽഎമാർ, രോഗബാധിത മേഖലകളിലെ ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. നാളെ രാവിലെ 11ന് പ്രശ്നബാധിത പഞ്ചായത്തുകളുടെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അവലോകനയോഗവും നടക്കും.
പനി സർവേ 313 വീടുകളിൽ; വന്നത് 326 ഫോൺവിളികൾ
കോഴിക്കോട്∙ നിപ്പയുമായി ബന്ധപ്പെട്ട് മരുതോങ്കരയിലും ആയഞ്ചേരിയിലും ആയി 313 വീടുകളിലാണ് സർവേ നടത്തിയത്. മരുതോങ്കരയിൽ രണ്ടു പേർക്കും ആയഞ്ചേരിയിൽ നാലു പേർക്കും പനിയുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കോൾ സെന്ററിൽ ഇതുവരെ 326 ഫോൺ കോളുകൾ ലഭിച്ചു. 311 പേർ വിവരങ്ങൾ അറിയാനും നാല് പേർ സ്വയം കേസ് റിപ്പോർട്ട് ചെയ്യാനുമാണ് ബന്ധപ്പെട്ടത്.
കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനം
കുറ്റ്യാടി∙ മരുതോങ്കര പഞ്ചായത്തിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോണുകളായ മരുതോങ്കര, കുറ്റ്യാടി, കാവിലുംപാറ പഞ്ചായത്തുകളിൽ നിയന്ത്രണം കർശനം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഹോട്ടലുകളും ഒഴികെ മറ്റെല്ലാ കടകളും അടച്ചിട്ടു. കുറ്റ്യാടി ബസ് സ്റ്റാൻഡ് അടച്ചു. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ചെറിയകുമ്പളത്തു നിന്നും വടകര, തലശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ മൊകേരിയിൽ നിന്നും സർവീസുകൾ നടത്തി.
ടാക്സി, ഓട്ടോ സർവീസുകൾ നിർത്തി വച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള മുഴുവൻ റോഡുകളും പാലങ്ങളും അടച്ചു. വാഹനങ്ങൾ പൊലീസ് പരിശോധന നടത്തിയ ശേഷമാണ് കടത്തി വിടുന്നത്. അനാവശ്യ സർവീസുകൾ തടയുകയും ചെയ്തു. നിപ്പ സ്ഥിരീകരിച്ച കള്ളാട്, മരുതോങ്കര, ജാനകിക്കാട് പ്രദേശങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എത്തിയ വിദഗ്ധസംഘം പരിശോധന നടത്തി.
കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ
കോഴിക്കോട്∙ കായക്കൊടി പഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകളും തിരുവള്ളൂരിലെ 7,8,9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണീർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണ് പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ 9 പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി. ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുക.
തിരുവള്ളൂർ പഞ്ചായത്തിലെ 1,2,7,8,9,20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ, വില്യാപ്പള്ളി 3,4,5,6,7 വാർഡുകൾ, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണ് നിലവിൽ കണ്ടെയിൻമെന്റ് സോണുകൾ.
English Summary: Nipah virus in Kerala