റോഡ് നവീകരണം: ഹഡ്കോയിൽ നിന്ന് കോർപറേഷൻ 13 കോടി വായ്പയെടുക്കുന്നു
കോഴിക്കോട് ∙ കോർപറേഷൻ പരിധിയിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി കോർപറേഷൻ ഹഡ്കോയിൽ നിന്ന് 13 കോടി രൂപ വായ്പയെടുക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലാത്തതിനാലാണ് വായ്പ എടുക്കുന്നതെന്നും ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തി വരികയാണെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു.മഴ മാറിയാൽ ഉടൻ

കോഴിക്കോട് ∙ കോർപറേഷൻ പരിധിയിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി കോർപറേഷൻ ഹഡ്കോയിൽ നിന്ന് 13 കോടി രൂപ വായ്പയെടുക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലാത്തതിനാലാണ് വായ്പ എടുക്കുന്നതെന്നും ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തി വരികയാണെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു. മഴ മാറിയാൽ ഉടൻ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
നഗരത്തിലെ പല റോഡുകളും കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇവയുടെ നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാണ് തീരുമാനിച്ചിരിക്കുന്നത്. അമൃത് പദ്ധതിയിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ഫണ്ടില്ലാത്തതിനാലാണ് ഇതിനാവശ്യമായ പണം ഹഡ്കോയിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിലെടുക്കാൻ തീരുമാനിച്ചത്. നഗരത്തിൽ പുതുതായി 3 ടേക്ക് എ ബ്രേക്കുകൾ കൂടി ഉടൻ തുറന്നു കൊടുക്കുമെന്നും മേയർ വ്യക്തമാക്കി.
രണ്ടാം ഗേറ്റ്, കാളൂർ റോഡ്, മലാപ്പറമ്പ് എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായ ടേക്ക് എ ബ്രേക്കുകളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. ആരോഗ്യ മേഖലയിൽ പുതുതായി 5 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഡിസംബർ ആദ്യവാരം ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും മേയർ വ്യക്തമാക്കി. കോർപറേഷൻ നേരിട്ടു നടത്തുന്ന ഹെൽത്ത് സെന്ററുകൾ ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്ന നടപടി പുരോഗമിച്ചു വരികയാണ്.
വെള്ളയിൽ, മാങ്കാവ് സെന്ററുകൾ ഡിസംബറിൽ ഇ ഹെൽത്തിലേക്ക് മാറും.കോർപറേഷൻ ഹെൽത്ത് സെന്ററുകളുടെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ചിരുകണ്ടൻ ആയുർവേദ ഡിസ്പെൻസറി, മാങ്കാവ്, വെള്ളയിൽ, പന്നിയങ്കര, ഇടിയങ്ങര, പള്ളിക്കണ്ടി, വെസ്റ്റ്ഹിൽ എന്നീ നഗര ആരോഗ്യ കേന്ദ്രങ്ങൾ ആധുനികസൗകര്യങ്ങളോടെ നവീകരിച്ചതായും മേയർ പറഞ്ഞു.