ഹർത്താൽ: കടകൾ തുറന്നില്ല, സ്വകാര്യ ബസ് സർവീസ് മുടങ്ങി; കോഴിക്കോട്ടും കല്ലാച്ചിയിലും പൊലീസുമായി വാക്കേറ്റം
കോഴിക്കോട് ∙ ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിലെ അനിഷ്ട സംഭവങ്ങൾക്കെതിരെയും പൊലീസിന്റെ നിഷ്ക്രിയത്വത്തിന് എതിരെയും പ്രതിഷേധാഗ്നിയായി ഹർത്താൽ. ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടത്തിയെന്നും വോട്ടർമാരെ വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചെന്നും അതു പൊലീസ് നോക്കിനിന്നെന്നും ആരോപിച്ചാണു

കോഴിക്കോട് ∙ ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിലെ അനിഷ്ട സംഭവങ്ങൾക്കെതിരെയും പൊലീസിന്റെ നിഷ്ക്രിയത്വത്തിന് എതിരെയും പ്രതിഷേധാഗ്നിയായി ഹർത്താൽ. ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടത്തിയെന്നും വോട്ടർമാരെ വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചെന്നും അതു പൊലീസ് നോക്കിനിന്നെന്നും ആരോപിച്ചാണു കോൺഗ്രസ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ മുടങ്ങി. ചില ദീർഘദൂര ബസുകൾ സർവീസുകൾ നടത്തി. കടകൾ അടഞ്ഞുകിടന്നു.
ഹർത്താൽ പൂർണമായിരുന്നുവെന്നു ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു.കോഴിക്കോട് നഗരത്തിൽ ഇന്നലെ രാവിലെ കടകൾ തുറക്കാനും ബസുകൾ സർവീസ് നടത്താനും ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധം കനത്തതോടെ നിർത്തിവച്ചു. ഏതാനും ചില ദീർഘദൂര ബസുകൾ സർവീസുകൾ നടത്തി. പുതിയ സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞു. ബസ് ഡ്രൈവർമാരും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പ്രവീൺകുമാറും ദിനേശ് പെരുമണ്ണയുമടക്കമുള്ള നേതാക്കൾ എത്തിയാണ് രംഗം ശാന്തമാക്കിയത്.
കടകൾ അടപ്പിച്ചു. റോഡ് ഉപരോധിച്ച ശേഷം ജാഥയായി മാവൂർറോഡിലേക്ക് പോയി.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച ജാഥ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെത്തി. പുതിയ ബസ് സ്റ്റാൻഡിൽനിന്നു തുടങ്ങിയ റാലിയും അവിടെ ഒരുമിച്ചു. പ്രതിഷേധ ജാഥ ബാങ്ക് റോഡ് ജംക്‌ഷനിലേക്കു നീങ്ങി. ഇതിനിടെ സർവീസ് നടത്തിയ ബസ് നിർത്താൻ ഹർത്താൽ അനുകൂലികൾ ആവശ്യപ്പെട്ടത് പൊലീസ് തടയാൻ ശ്രമിച്ചു. ഇതോടെ ആളുകൾ പൊലീസിനുനേരെ തിരിഞ്ഞു. പിന്നീട് ബാങ്ക് റോഡിലെത്തിയ ജാഥ തുണിക്കടകൾ അടപ്പിച്ച ശേഷം സമാപിച്ചു. താമരശ്ശേരി മേഖലയിലും ഹർത്താൽ പൂർണമായിരുന്നു.വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയില്ല. കൊടുവള്ളി മേഖലയിൽ ഏതാനും ചില കടകൾ തുറന്നു പ്രവർത്തിച്ചു.
മേപ്പയ്യൂരിലും കീഴരിയൂരിലും കൊയിലാണ്ടിയിലും ഹർത്താൽ പൂർണമായിരുന്നു. മുക്കത്ത് കെഎസ്ആർടിസി ബസ് ഹർത്താൽ അനുകൂലികൾ തടഞ്ഞു. ബസ് യാത്രക്കാരനായ ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.അബ്ദുൽ ജലീലിനെ ഹർത്താൽ അനുകൂലികൾ മർദിച്ചു.നാദാപുരം കല്ലാച്ചിയിൽ ബസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹർത്താലിനിടയിൽ കല്ലാച്ചിയിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, മണ്ഡലം പ്രസിഡന്റ്് വി.വി.റിനീഷ് തുടങ്ങി 6 പേരെ അറസ്റ്റ് ചെയ്തു.