നെറ്റ്ഫ്ലിക്സിനും ഓൺലൈൻ മാധ്യമങ്ങൾക്കും എതിരെ കൂടത്തായി കേസ് പ്രതിയുടെ ഹർജി
കോഴിക്കോട്∙ കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സും ചില ഓൺലൈൻ മാധ്യമങ്ങളും ഒരു ടിവി ചാനലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യു മാറാട് പ്രത്യേക കോടതിയിൽ ഹർജി നൽകി. ഇവ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരിക പ്രശ്നങ്ങളാൽ

കോഴിക്കോട്∙ കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സും ചില ഓൺലൈൻ മാധ്യമങ്ങളും ഒരു ടിവി ചാനലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യു മാറാട് പ്രത്യേക കോടതിയിൽ ഹർജി നൽകി. ഇവ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.ശാരീരിക പ്രശ്നങ്ങളാൽ അവശതയുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് ജോളി കോടതിയിൽ അപേക്ഷ നൽകി. 2 ഹർജികളും പ്രോസിക്യൂഷന് പകർപ്പു നൽകാൻ ഉത്തരവിട്ട് കോടതി വ്യാഴാഴ്ചയിലേക്കു മാറ്റി.
കൂടത്തായി റോയ് തോമസ് വധക്കേസ് അന്വേഷണത്തിനിടെ പൊലീസ് സംഘം കുടത്തായി പൊന്നാമറ്റം വീട്ടിൽ വന്നപ്പോൾ വീടിന്റെ അടുക്കളയോടു ചേർന്നുള്ള സ്റ്റോർ മുറിയിൽ നിന്നു കാപ്പിപ്പൊടി എന്നെഴുതിയ പ്ലാസ്റ്റിക് കുപ്പിയിൽ ഇൻഹെയ്‌ലർ ബോട്ടിലിനകത്തു സൂക്ഷിച്ച സയനൈഡ് എടുത്ത് ജോളി അന്വേഷണ ഉദ്യോഗസ്ഥന് കൊടുക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അത് മഹസറിൽ വിവരിച്ച ബന്തവസിൽ എടുക്കുന്നതും കണ്ടിരുന്നു എന്നും അതിന് തയാറാക്കിയ മഹസറിൽ താനും മറ്റൊരു അയൽവാസി മജീദും ഒപ്പിട്ടിരുന്നു എന്നും കേസിലെ സാക്ഷി ആഷിക് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ.ശ്യാംലാൽ മുൻപാകെ മൊഴി നൽകി.
2011ൽ റോയ് തോമസ് മരിച്ചപ്പോൾ ബന്ധുവായ ജോസഫ് ഹില്ലാരിയോസ് ആ വിവരം സ്റ്റേഷനിൽ വന്നു പറഞ്ഞു എന്നും ആ മൊഴി താൻ രേഖപ്പെടുത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു എന്നും 2011ൽ കോടഞ്ചേരി എസ്ഐ ആയിരുന്ന വി.രാമനുണ്ണി കോടതിയിൽ മൊഴി നൽകി. റോയ് തോമസിന്റെ മൃതദേഹത്തിന്റെ വായിൽ നിന്ന് എന്തോ ദ്രാവകം ഒലിച്ചിറങ്ങിയ പാട് കണ്ടെന്നും താനത് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും വി.രാമനുണ്ണി കോടതിയിൽ പറഞ്ഞു.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ.സുഭാഷ്, അഡ്വ. സഹീർ അഹമ്മദ് എന്നിവർ ഹാജരായി.