കോഴിക്കോട് ∙ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു ജില്ലയിൽ സാമൂഹിക ആഘാതപഠനം നടത്തിയ സ്വകാര്യ സർവേ കൺസൽറ്റൻസിക്കു രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാർ കരാർ തുക നൽകിയില്ല.സിൽവർലൈൻ നടപടികൾ സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചെങ്കിലും സർവേ നടപടികൾക്കു പണം നൽകാത്തതിൽ സ്വകാര്യ കൺസൽറ്റൻസി നിയമ നടപടിക്കൊരുങ്ങുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു ജില്ലയിൽ സാമൂഹിക ആഘാതപഠനം നടത്തിയ സ്വകാര്യ സർവേ കൺസൽറ്റൻസിക്കു രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാർ കരാർ തുക നൽകിയില്ല. സിൽവർലൈൻ നടപടികൾ സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചെങ്കിലും സർവേ നടപടികൾക്കു പണം നൽകാത്തതിൽ സ്വകാര്യ കൺസൽറ്റൻസി നിയമ നടപടിക്കൊരുങ്ങുന്നു. സംസ്ഥാനത്തു സിൽവർലൈൻ കടന്നു പോകുന്ന ജില്ലകളിൽ സാമൂഹിക ആഘാതപഠനം നടത്താൻ 6 ഏജൻസികളെയാണ് ചുമതലപ്പെടുത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 36 വില്ലേജുകളിൽ സർവേ നടത്താൻ കോഴിക്കോട്ടെ വി.കെ.കൺസൽറ്റൻസിക്കാണു ചുമതല. 

15 ലക്ഷം രൂപയ്ക്കാണു സർവേ നടപടിക്കു സർക്കാർ കരാർ നൽകിയത്. സിൽവർലൈൻ പദ്ധതിക്കു കുറ്റി നാട്ടി അടയാളപ്പെടുത്തിയ വില്ലേജുകളിൽ സർവേ നടപടികൾ ആരംഭിച്ചെങ്കിലും ജനകീയ പ്രതിഷേധത്തെ തുടർന്നു ജില്ലയിൽ പന്നിയങ്കരയ്ക്കു ശേഷം കുറ്റി നാട്ടി അടയാളപ്പെടുത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ സർവേ നടപടിയും നിലച്ചു. പ്രക്ഷോഭം ശക്തമായതോടെ ജില്ലയിലെ സിൽവർലൈൻ ഓഫിസ് അടച്ചു പൂട്ടുകയും ചെയ്തു. എന്നാൽ 40 ദിവസത്തോളം സാമൂഹിക ആഘാതപഠനം നടത്തിയതിനുള്ള തുക കൺസൽറ്റൻസിക്കു നൽകിയില്ല. 

ADVERTISEMENT

നിലവിൽ തിരുവനന്തപുരത്തു കെ റെയിൽ പ്രോജക്ട് ഓഫിസും ജീവനക്കാരും മാത്രമാണ് ഉള്ളത്. സർവേ നടപടികൾ പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ പണം നൽകാൻ കഴിയില്ലെന്ന നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ളത്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതി സർക്കാർ തന്നെ നിർത്തലാക്കിയ സാഹചര്യത്തിൽ സർവേക്കു ചെലവായ തുക തിരിച്ചു കിട്ടാൻ കൺസൽറ്റൻസി പ്രോജക്ട് ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2022 ജനുവരി മുതൽ മാർച്ച് 20 വരെ നടത്തിയ പഠന സർവേയുടെ തുക ലഭിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നു കൺസൽറ്റൻസി ഉദ്യോഗസ്ഥർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT