വൈദ്യുതി മുടങ്ങും കോഴിക്കോട് ∙ പകൽ 8 മുതൽ 12 പെരുവയൽ, പള്ളിത്താഴം, കായലം, കട്ടക്കളം. ∙ 8 – 3: പെരുമാലിപ്പടി. ∙ 8 – 5: വാവാട് 16, എരഞ്ഞോണ, ഇരുമോത്ത്, വെള്ളറമ്മൽ, പുൽക്കുഴി, സിപി മാർബിൾസ് പരിസരം, മലയമ്മ സ്കൂൾ പരിസരം, മലയമ്മ, അമ്പലമുക്ക്, വെണ്ണക്കോട്, തടത്തുമ്മൽ, ആലിൻതറ, ഏച്ചിക്കുന്ന്, മാതോലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടങ്ങും
കോഴിക്കോട് ∙  പകൽ 8 മുതൽ 12 പെരുവയൽ, പള്ളിത്താഴം, കായലം, കട്ടക്കളം.
∙ 8 – 3: പെരുമാലിപ്പടി.
∙ 8 – 5: വാവാട് 16, എരഞ്ഞോണ, ഇരുമോത്ത്, വെള്ളറമ്മൽ, പുൽക്കുഴി, സിപി മാർബിൾസ് പരിസരം, മലയമ്മ സ്കൂൾ പരിസരം, മലയമ്മ, അമ്പലമുക്ക്, വെണ്ണക്കോട്, തടത്തുമ്മൽ, ആലിൻതറ, ഏച്ചിക്കുന്ന്, മാതോലത്ത് കടവ്, മുണ്ടോട്ടുപൊയിൽ, നെല്ലിക്കോട്.

ഇന്ന് 
∙ ബാങ്ക് അവധി
∙ ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ നാളെ നടത്തുക. 

ADVERTISEMENT

കരിയർ ഗൈഡൻസ് ക്യാംപുമായി സിജി
കോഴിക്കോട് ∙ അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കുന്നതിനു വിദ്യാർഥികളെ പ്രാപ്തരാക്കാൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) വിവിധ ജില്ലകളിൽ 50 അവധിക്കാല ക്യാംപുകൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ 25 വർഷത്തിലേറെയായി നടത്തി വരുന്ന സമ്മർ ക്യാംപുകൾ ഇത്തവണ സിജി സമ്മർ ഫെസ്റ്റിവൽ 2024 എന്ന പേരിൽ സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുകയാണെന്ന് സിജി സിഇഒ അനസ് ബിച്ചു പറഞ്ഞു.
3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഏപ്രിൽ 15 മുതൽ മേയ് 16 വരെയാണ് ക്യാപ്. വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന ക്യാംപുകൾ പ്രായാനുസൃതമായ സവിശേഷ തീം അടിസ്ഥാനമാക്കിയാണ് തയാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിദഗ്ധ പരിശീലകരും വിദ്യാഭ്യാസ വിചക്ഷണരും കരിയർ വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് ക്യാംപുകൾ നയിക്കുക. events.cigi.org എന്ന ലിങ്കിലൂടെ റജിസ്റ്റർ ചെയ്യാം.

അവധിക്കാല അത്‌ലറ്റിക്സ് പരിശീലനം
തിരുവമ്പാടി∙ 2 പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് അത്‌ലറ്റിക്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലബാർ സ്പോർട്സ് അക്കാദമി ഏപ്രിൽ 8 മുതൽ പുല്ലൂരാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ അവധിക്കാല അത്‌ലറ്റിക്സ് പരിശീലനം നടത്തുന്നു. 
5 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം. 15ന് രാവിലെ 9.30 മുതൽ ആനക്കാംപൊയിൽ യുപി സ്കൂൾ ഗ്രൗണ്ടിലും പരിശീലനം നടക്കും. 9847116371.

ADVERTISEMENT

ക്രിക്കറ്റ് ടീം  സിലക്‌ഷൻ‌
കോഴിക്കോട്∙ അണ്ടർ 16 ആൺകുട്ടികളുടെ ഉത്തര മേഖലാ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്‌ഷൻ ട്രയൽസ് 31 നു നടക്കും.  29 വരെ റജിസ്റ്റർ ചെയ്യാം. 9387222028.

ഫുട്ബോൾ കോച്ചിങ് 
ബേപ്പൂർ ∙ ഓറഞ്ച് ഫുട്ബോൾ സ്കൂൾ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാംപ് 31നു രാവിലെ 7നു ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങും. 5 മുതൽ 21 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 9446047934.

ADVERTISEMENT

ബാങ്ക് പ്രവർത്തിക്കും
കുറ്റ്യാടി∙ 31ന് ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 7 വരെ കുറ്റ്യാടി അർബൻ ബാങ്ക് പ്രവർത്തിക്കുമെന്ന് ജനറൽ മാനേജർ വി.കെ.പ്രവീൺ കുമാർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT