ദേശീയപാതയ്ക്കു സ്ഥലം വിട്ടു നൽകി, ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥ!
തിരുവങ്ങൂർ∙ 9 മാസത്തിലേറെയായി ചേമഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീപദത്തിൽ കെ.ടി.കുഞ്ഞിരാമന്റെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ട്. ദേശീയപാതയ്ക്കു വേണ്ടി സ്ഥലം വിട്ടു നൽകിയിരുന്നു. അഴുക്കുചാൽ നിർമാണം ആരംഭിച്ചതോടെയാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടത്. രണ്ടടിയോളം

തിരുവങ്ങൂർ∙ 9 മാസത്തിലേറെയായി ചേമഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീപദത്തിൽ കെ.ടി.കുഞ്ഞിരാമന്റെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ട്. ദേശീയപാതയ്ക്കു വേണ്ടി സ്ഥലം വിട്ടു നൽകിയിരുന്നു. അഴുക്കുചാൽ നിർമാണം ആരംഭിച്ചതോടെയാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടത്.
രണ്ടടിയോളം നീളമുള്ള അഴുക്കുചാലിനു മുകളിൽ കയറാൻ പറ്റാത്തതിനാൽ എഴുപത്തെട്ടുകാരനായ കുഞ്ഞിരാമനും ഭാര്യയും പുറത്തിറങ്ങാറില്ല. മകന്റെ വാഹനം പോലും അടുത്ത വീട്ടിലാണ് വയ്ക്കുന്നത്. അഴുക്കുചാലിന്റെ വശങ്ങളിൽ മറ്റിടങ്ങളിൽ സഞ്ചാരയോഗ്യമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയൊരുക്കാൻ കരാറുകാരൻ തയാറായിട്ടില്ല.
നിർമാണത്തിൽ പിഴവു പറ്റിയതിനാൽ അഴുക്കുചാലിന് സമമായി റോഡ് ഉയർത്തി അഴിക്കുചാലിനു സമാന്തരമായി കോൺക്രീറ്റ് ഭിത്തികൾ കെട്ടി റോഡിന് വീതികൂട്ടൽ പ്രവൃത്തി ഇവിടെ ബാക്കിയുണ്ട്. രണ്ടു വയോധികരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടാണ് റോഡ് നിർമാണത്തിൽ പറ്റിയ അപാകത പെട്ടെന്ന് പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് . താൽക്കാലിക സംവിധാനം പോലും ഏർപ്പെടുത്താൻ എൻഎച്ച് അധികൃതർ തയാറായിട്ടില്ല.