നാദാപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തന്നെ ജയിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ അത്രയങ്ങു പോകണമോ എന്നു നേതാക്കളോട് ചോദിച്ചിരുന്നെന്നും അപ്പോൾ അക്കാര്യം ഉറപ്പാണെന്ന മറുപടി പൂർണമായി വിശ്വസിച്ചിരുന്നില്ലെന്നും ഷാഫി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ ലോക്സഭാ  തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തന്നെ ജയിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ അത്രയങ്ങു പോകണമോ എന്നു നേതാക്കളോട് ചോദിച്ചിരുന്നെന്നും അപ്പോൾ അക്കാര്യം ഉറപ്പാണെന്ന മറുപടി പൂർണമായി വിശ്വസിച്ചിരുന്നില്ലെന്നും ഷാഫി പറമ്പിൽ.

വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാണ് വടകരയിലെ ജനങ്ങൾ ഒന്നു തീരുമാനിച്ചാൽ അതു തീരുമാനം തന്നെയാണെന്നു തനിക്കു ബോധ്യമായതെന്നും നാദാപുരത്ത് ആയിരങ്ങൾ അണിനിരന്ന സ്വീകരണത്തിൽ ഷാഫി പറഞ്ഞു.തിരഞ്ഞെടുപ്പ് വേളയിൽ തനിക്കെതിരെ പ്രചരിച്ചതും പ്രചരിപ്പിച്ചതുമായ എല്ലാം വടകരയിലെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു. കാഫിറെന്ന് എതിർ സ്ഥാനാർഥിയെക്കുറിച്ചു പ്രചരിപ്പിച്ചെന്ന പച്ചക്കള്ളം പടച്ചു വിട്ടവർക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും– ഷാഫി പറഞ്ഞു. 

വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിലിന് കുറ്റ്യാടിയിൽ നൽകിയ സ്വീകരണം. പാറക്കൽ അബ്ദുല്ല സമീപം.
ADVERTISEMENT

നാദാപുരം∙ വോട്ടെണ്ണൽ ദിനത്തിൽ നാദാപുരത്ത് എത്താൻ കഴിയാതിരുന്ന ഷാഫി പറമ്പിൽ ഇന്നലെ വോട്ടർമാർക്ക് നന്ദി പറയാൻ എത്തിയപ്പോൾ മണിക്കൂറുകൾ വൈകി. വൈകിട്ട് 5ന് ആയിരുന്നു സ്വീകരണം തീരുമാനിച്ചതെങ്കിലും രാത്രി 8 കഴിഞ്ഞാണു ഷാഫി എത്തിയത്. പെരുമഴയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരങ്ങൾ കസ്തൂരിക്കുളം മുതൽ നാദാപുരം വരെ റോഡിന് ഇരു വശങ്ങളിലും കെട്ടിടങ്ങൾക്കു മുകളിലുമായി കാത്തു നിന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, യുഡിഎഫ് ജില്ലാ കൺവീനർ അഹമദ് പുന്നക്കൽ, കെപിസിസി ജനറൽ സെക്രട്ടറി ഐ.മൂസ, തിരഞ്ഞെടുപ്പ് സമിതി ഭാരവാഹികളായ മുഹമ്മദ് ബംഗ്ലത്ത്, കൺവീനർ ആവോലം രാധാകൃഷ്ണൻ, അബ്ദുല്ല വയലോളി,  എം.പി.ജാഫർ‌, മോഹനൻ പാറക്കടവ്, രവീഷ് വളയം, എൻ.കെ.മൂസ, ദുബായ് കെഎംസിസി ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ്, ഇൻകാസ് മണ്ഡലം പ്രസിഡന്റ് അൻസാർ കൊല്ലാടൻ തുടങ്ങിയവർ എത്തി. 

ADVERTISEMENT

പ്രവാസികൾക്കു നന്ദി പറയാൻ യുഎഇയിലേക്ക് 
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയിൽ പ്രവാസികളുടെ സഹായം തേടി ഗൾഫ് നാടുകളിൽ പര്യടനം നടത്തിയ ഷാഫി തനിക്ക് വോട്ടും മറ്റു സഹായങ്ങളും നൽകിയ ഗൾഫുകാർക്ക് നന്ദി പറയാനായി യുഎഇയിലേക്ക്. 22ന് കണ്ണൂരിൽ നിന്ന് ഷാഫി ഷാർജയിലേക്ക് പോകും. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും അനുഗമിക്കും. ദുബായ്   കെഎംസിസി ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ്, ഇൻകാസ് ഖത്തർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അൻസാർ കൊല്ലാടൻ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് യുഎഇയിലേക്കു പോകുന്നത്.

കുറ്റ്യാടിയിൽ വൻ സ്വീകരണം
കുറ്റ്യാടി∙ നിയുക്ത എംപി ഷാഫി പറമ്പിലിന് കുറ്റ്യാടിയിൽ ഉജ്വല സ്വീകരണം. ഇന്നലെ വൈകിട്ട് പേരാമ്പ്രയിലെ സ്വീകരണത്തിന് ശേഷമാണ് ഷാഫി കുറ്റ്യാടിയിൽ എത്തിയത്. കുറ്റ്യാടി പാലത്തിന് അടുത്ത് നിന്നു തുറന്ന വാഹനത്തിൽ സ്വീകരിച്ച ഷാഫിയെ പറമ്പിൽ ടൗൺ ജക്‌ഷനിലെ സ്വീകരണ കേന്ദ്രത്തിൽ എത്താൻ മണിക്കൂറുകൾ വേണ്ടി വന്നു.

ADVERTISEMENT

വടകര മണ്ഡലത്തിൽ യുഡിഎഫിന്റെ കനത്ത വിജയം മതനിരപേക്ഷ മനസ്സുകളുടെ വിജയമെന്ന് നിയുക്ത എംപി ഷാഫി പറമ്പിൽ കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിൽ പറഞ്ഞു.വർഗീയതയോട് സന്ധിയില്ലാ സമരം ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ജനങ്ങൾ വോട്ടു നൽകിയപ്പോൾ, അനാവശ്യ പ്രയോഗങ്ങൾ നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. വടകരയിലെ ജനങ്ങൾ ഇതെല്ലാം തിസ്കരിക്കുകയായിരുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT