മുക്കം ∙ 4 വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാതെ കയ്യിട്ടാപൊയിൽ – മാമ്പറ്റ – വട്ടോളിപ്പറമ്പ് – തൂങ്ങംപുറം – അമ്പലക്കണ്ടി റോഡ് ഉദ്ഘാടനം ഇന്നു നടത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. 6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ, കിലോമീറ്ററിന് ഒരു കോടി രൂപ ചെലവഴിച്ചാണു നവീകരണ പ്രവൃത്തി. ടാറിങ് മാത്രമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം ∙ 4 വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാതെ കയ്യിട്ടാപൊയിൽ – മാമ്പറ്റ – വട്ടോളിപ്പറമ്പ് – തൂങ്ങംപുറം – അമ്പലക്കണ്ടി റോഡ് ഉദ്ഘാടനം ഇന്നു നടത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. 6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ, കിലോമീറ്ററിന് ഒരു കോടി രൂപ ചെലവഴിച്ചാണു നവീകരണ പ്രവൃത്തി. ടാറിങ് മാത്രമാണു പൂർത്തീകരിച്ചത്. സുരക്ഷാ മതിലുകൾ, ഓവുചാൽ നിർമാണം, ടൈൽ വിരിച്ച നടപ്പാത, ഹാൻഡ് റെയിൽ സ്ഥാപിക്കൽ തുടങ്ങിയവ ഇനിയും ബാക്കിയാണ്. നടപ്പാതകളിൽ ടൈൽ വിരിക്കാനുള്ള സ്ഥലങ്ങൾ കാടുകയറി. ഓവുചാൽ നിർമാണം പൂർത്തിയാകാത്തതിനാൽ മഴവെള്ളം റോഡിലൂടെയും സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയും ഒഴുകുന്നു. 

ഓവുചാൽ നിർമാണത്തിനു കഴിഞ്ഞ ദിവസമാണ് ഇ–ടെ‍ൻഡർ വിളിച്ചതെന്നും ആക്ഷേപമുണ്ട്. നേരത്തെ അനുവദിച്ച തുക തികയാതെ വന്നതോടെയാണ് ഓവുചാൽ നിർമാണം തടസ്സപ്പെടാൻ കാരണമായി അധികൃതർ പറയുന്നത്. 2020 സെപ്റ്റംബർ 28ന് ആണു നവീകരണ പ്രവൃത്തി ആരംഭിച്ചത്. 18 മാസം കൊണ്ടു തീർക്കാനായിരുന്നു പദ്ധതി. ഓവുചാൽ നിർമാണം പൂർത്തിയായ ഭാഗങ്ങൾ സ്ലാബ് ഇട്ട് മൂടാത്തതും ഭീഷണിയാണ്.  

കയ്യിട്ടാപൊയിൽ മാമ്പറ്റ തൂങ്ങംപുറം വട്ടോളിപ്പറമ്പ് റോഡിലെ സൂചനാ ബോർഡുകൾ വൈദ്യുതി തൂണിൽ
ADVERTISEMENT

തൂങ്ങംപുറം – വട്ടോളിപ്പറമ്പ് റോഡിൽ കട്ട പതിക്കുന്നതിനു കഴിഞ്ഞ വേനലിൽ റോഡിന്റെ ഇരുവശങ്ങളിലും ഒന്നരയടി താഴ്ചയിൽ മണ്ണെടുത്ത് മെറ്റൽ വിതറിയതോടെ പ്രവൃത്തി നിലച്ചു. പല ഭാഗങ്ങളും കാടുകയറി. താഴ്ചയുള്ള ഭാഗങ്ങളിൽ സുരക്ഷാ മതിലുകളും നിർമിച്ചില്ല. റോഡരികിൽ സ്ഥാപിച്ച സൂചനാ ബോർഡുകൾ നശിച്ചു. ചിലയിടങ്ങളിൽ പോസ്റ്റിൽ കെട്ടിയിട്ട നിലയിലാണു സൂചനാ ബോർഡുകൾ. മഴവെള്ളം ഓവുചാലുകളിൽ എത്താത്ത സ്ഥലങ്ങളും ഏറെയാണ്. നിർമാണത്തിലെ അപാകത മൂലം സ്ലാബിട്ട് മൂടാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. 10 കോടി രൂപയുടെ ഭരണാനുമതിയിലാണ് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നത്.

ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് 
∙ കയ്യിട്ടാപൊയിൽ – മാമ്പറ്റ – വട്ടോളിപ്പറമ്പ് – തൂങ്ങംപുറം – അമ്പലക്കണ്ടി റോഡിന്റെ ഉദ്ഘാടനം ഇന്ന് 3.30 ന് മാമ്പറ്റയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും.

English Summary:

Residents are outraged by the planned inauguration of the incomplete Kayyittapoyil – Mambatta – Vattomalipparamb – Thoongampuram – Ambalakkandi road. Despite tarring being completed, essential safety features and infrastructure remain absent, sparking protests.