കോഴിക്കോട്∙ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 14 കിലോഗ്രാം വരുന്ന ചന്ദനം കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടി. കൊയിലാണ്ടി പനങ്ങാട് വില്ലേജിൽ കണ്ണാടിപ്പൊയിൽ മുച്ചിലോട്ട് താഴെ ഷാഫിഖിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണു പിടികൂടിയത്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 14 കിലോഗ്രാം വരുന്ന ചന്ദനം കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടി. കൊയിലാണ്ടി പനങ്ങാട് വില്ലേജിൽ കണ്ണാടിപ്പൊയിൽ മുച്ചിലോട്ട് താഴെ ഷാഫിഖിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണു പിടികൂടിയത്. 

കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വി.പി.ജയപ്രകാശിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചന്ദനത്തടികൾ വെള്ള ചെത്തി ഒരുക്കിവച്ച നിലയിലാണ്. മൊത്തം 12.660 ഗ്രാം വരുന്ന 38 തടിക്കഷ്ണവും 700 ഗ്രാം ചന്ദന ചീളുകളും ഉൾപ്പെടെ 13.360 കിലോഗ്രാം ചന്ദനമാണ് പിടിച്ചെടുത്തത്.

ADVERTISEMENT

വീട്ടുടമയ്ക്കെതിരെ വനം വകുപ്പ് കേസ് റജിസ്റ്റർ ചെയ്തു. തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പി.പ്രശാന്തൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.മുഹമ്മദ്‌ അസ്‌ലം, എം.ദേവാനന്ദൻ, കെ.വി.ശ്രീനാഥ്, ബി.പ്രബീഷ്, ടി.കെ.ജിജീഷ്, എൻ.കെ.റീജ എന്നിവർ ഉൾപ്പെട്ട സംഘമാണ് ചന്ദനം പിടികൂടിയത്.

English Summary:

In a recent raid, Kozhikode Forest Vigilance officials seized over 13 kg of sandalwood from a house in Panangad, Koyilandy. The sandalwood, found cut and ready for sale, belonged to a man identified as Shafiq. Authorities suspect the involvement of more individuals in this smuggling operation.