കണ്ടത് ചാകര അല്ല, കടൽവെള്ള സാന്ദ്രതാ പ്രതിഭാസം; തിരയ്ക്കൊപ്പം കരയിലേക്ക് എത്തിയത് ജീവനുള്ള മത്തി
കോഴിക്കോട് ∙ തിരയിൽപ്പെട്ടു മത്തിക്കൂട്ടം അടിച്ചുകയറി വന്നത് അപൂർവ കാഴ്ചയായി. വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്താണ് ജീവനുള്ള മത്തി തിരക്കൊപ്പം കരയിലേക്ക് കയറിയത്. തിര പിൻവലിഞ്ഞപ്പോൾ കൂട്ടത്തോടെ കരയിൽ അടിഞ്ഞത്. പിന്നീട് കയ്യിൽ കിട്ടിയ കവറിലും ബാഗിലുമായി പലരും മത്തി ശേഖരിക്കാൻ തുടങ്ങി. രാവിലെ 11.40ന് ആണ് കടപ്പുറത്ത് തിരയോടൊപ്പം മത്തി കയറി വന്നത്. അൽപ സമയത്തിനകം തിരയിൽ കൂട്ടമായി മത്തിക്കൂട്ടം അടിഞ്ഞു.

ചില സന്ദർഭങ്ങളിൽ അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടൽ വെള്ളത്തിന്റെ സാന്ദ്രത കുറവാകുന്നതിനാലാണ് മത്സ്യം കരയിലേക്കു കൂട്ടത്തോടെ എത്തുന്നതെന്നു കടൽ മത്സ്യ പഠന ഗവേഷക കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു. സാന്ദ്രത കുറയുമ്പോൾ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ സന്ദർഭത്തിൽ കരയോടുത്തു സഞ്ചരിക്കുന്ന മത്തിക്കൂട്ടം വെള്ളത്തിന്റെ ഉപരിതലത്തിലെത്തി തിരയോടൊപ്പം കരയിലേക്കു തള്ളപ്പെടും.
അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഈ പ്രതിഭാസം നീളും. ഈ സന്ദർഭത്തിൽ മത്സ്യങ്ങൾക്കു തിരിച്ച് ഉൾക്കടലിലേക്കു പോകാൻ കഴിയാത്ത അവസ്ഥ വരും. തെക്കൻ കേരളത്തിലാണ് ഈ പ്രതിഭാസം കൂടുതലായും കാണുന്നത്. ഇന്നലെ കോന്നാട് കണ്ടത് ചാകര അല്ല, ഇത്തരം കടൽവെള്ള സാന്ദ്രതാ പ്രതിഭാസമാണെന്നു കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു.