കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം: ചക്കാലക്കൽ എച്ച്എസ്എസിന് മിന്നും വിജയം
കൊടുവള്ളി ∙ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്എസ്എസ് ചാംപ്യന്മാർ. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. എച്ച്എസ്എസ് നരിക്കുനിക്കാണു രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിനാണു രണ്ടാം സ്ഥാനം.യുപി വിഭാഗത്തിൽ എയുപി സ്കൂൾ മുട്ടാഞ്ചേരിയും

കൊടുവള്ളി ∙ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്എസ്എസ് ചാംപ്യന്മാർ. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. എച്ച്എസ്എസ് നരിക്കുനിക്കാണു രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിനാണു രണ്ടാം സ്ഥാനം. യുപി വിഭാഗത്തിൽ എയുപി സ്കൂൾ മുട്ടാഞ്ചേരിയും എംഎംഎയുപി ആവിലോറയും എയുപിഎസ് മടവൂരും ഒന്നാം സ്ഥാനം പങ്കിട്ടു. എൽപി വിഭാഗത്തിൽ മുട്ടാഞ്ചേരി ഹസനിയ എയുപി സ്കൂൾ ഒന്നാം സ്ഥാനവും എയുപിഎസ് മടവൂർ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി. ഗവ. ഹയർ സെക്കൻഡറി സ്കൂൾ നരിക്കുനിക്കാണു രണ്ടാം സ്ഥാനം. യുപി വിഭാഗത്തിൽ വെളിമണ്ണ ജിഎംയുപി സ്കൂളും ജിഎംയുപിഎസ് എളേറ്റിലും ഒന്നാം സ്ഥാനം പങ്കിട്ടു. മടവൂർ എയുപിഎസും ഹസനിയ എയുപിഎസ് മുട്ടാഞ്ചേരിയും രണ്ടാം സ്ഥാനം നേടി. എൽപി വിഭാഗത്തിൽ ജിഎംയുപി സ്കൂൾ കരുവൻപൊയിലും ജിഎംഎൽപിഎസ് കൊടുവള്ളിയും ഒന്നാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ എളേറ്റിൽ എംജെഎച്ച്എസ്എസും ചക്കാലക്കൽ എച്ച്എസ്എസ് മടവൂരും ഒന്നാം സ്ഥാനം പങ്കിട്ടു. നരിക്കുനി ഗവ. ഹൈസ്കൂളിനാണു രണ്ടാം സ്ഥാനം. യുപി വിഭാഗത്തിൽ എംഎംഎയുപി സ്കൂൾ ആവിലോറയാണു ചാംപ്യന്മാർ. കൂടത്തായ് സെന്റ് മേരീസ് സ്കൂളിനാണു രണ്ടാം സ്ഥാനം. വിജയികൾക്ക് എം.കെ.മുനീർ എംഎൽഎ, പി.ടി.എ.റഹീം എംഎൽഎ, ഫൈസൽ എളേറ്റിൽ, എഇഒ സി.പി.അബ്ദുൽ ഖാദർ, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സന്തോഷ്, ജനറൽ കൺവീനർ എം.സിറാജുദീൻ, ഫൈസൽ പടനിലം, കെ.ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് സലീം മുട്ടാഞ്ചേരി എന്നിവർ ട്രോഫി സമ്മാനിച്ചു