വെറുമൊരു നാടകമായിരുന്നോ? ആളനക്കമില്ലാതെ നഗരത്തിലെ നാടക പരിശീലന കേന്ദ്രങ്ങൾ
കോഴിക്കോട്∙ അടുത്തൊരു ബെല്ലോടുകൂടി നാടകം തുടങ്ങുമെന്നു കേൾക്കാൻ തുടങ്ങിയിട്ട് വർഷം 25 കഴിഞ്ഞു. നാടകവുമില്ല, ബെല്ലുമില്ല. പറഞ്ഞു വരുന്നത് നഗരത്തിലെ നാടക പരിശീലന കേന്ദ്രങ്ങളുടെ കഥയാണ്.പ്രഫഷനൽ, അമച്വർ നാടകങ്ങളിലൂടെ അനേകം പ്രതിഭകൾ പിറന്നുവീണ നാടാണ് കോഴിക്കോട്. സംഗമം, കലിംഗ, യുണൈറ്റഡ് ഡ്രാമ അക്കാദമി

കോഴിക്കോട്∙ അടുത്തൊരു ബെല്ലോടുകൂടി നാടകം തുടങ്ങുമെന്നു കേൾക്കാൻ തുടങ്ങിയിട്ട് വർഷം 25 കഴിഞ്ഞു. നാടകവുമില്ല, ബെല്ലുമില്ല. പറഞ്ഞു വരുന്നത് നഗരത്തിലെ നാടക പരിശീലന കേന്ദ്രങ്ങളുടെ കഥയാണ്. പ്രഫഷനൽ, അമച്വർ നാടകങ്ങളിലൂടെ അനേകം പ്രതിഭകൾ പിറന്നുവീണ നാടാണ് കോഴിക്കോട്. സംഗമം, കലിംഗ, യുണൈറ്റഡ് ഡ്രാമ അക്കാദമി തുടങ്ങി പ്രശസ്തമായ ഒട്ടേറെ നാടകസംഘങ്ങളുടെ നാടാണ് ഇത്. പക്ഷേ നാടക രംഗത്തിന്റെ ശവക്കുഴി തോണ്ടുന്ന അധികാരികളുടെ നിലപാടുകളിലൊന്നാണ് നാടക പരിശീലന കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയങ്ങാടിയിലും കാരപ്പറമ്പിലും കോർപറേഷൻ നാടക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയത്. അന്നു പദ്ധതിക്കു രൂപം നൽകിയപ്പോൾ നാടക പരിശീലനത്തിന്റെ ആവശ്യകത പലരും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ രണ്ടിടത്തും കേന്ദ്രങ്ങൾ തുടങ്ങിയ ശേഷം നാടക പരിശീലനമോ അത്തരം ഒരു പ്രവർത്തനം തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകളോ നടന്നിട്ടില്ല. നാടക പ്രവർത്തനത്തെ കുറിച്ചും കോഴിക്കോടൻ നാടകങ്ങളെ കുറിച്ചുമെല്ലാം പലരും വാതോരാതെ സംസാരിക്കാറും ചർച്ച ചെയ്യാറുമുണ്ട്. പക്ഷേ നാടക രംഗത്തോടു കാണിക്കുന്ന അവഗണനയുടെ തെളിവുകളാണ് ആരും തിരിഞ്ഞുനോക്കാത്ത നാടക പരിശീലനകേന്ദ്രങ്ങളെന്ന് നാടക പ്രവർത്തകർ പറയുന്നു.രണ്ടിടത്തും കെട്ടിടങ്ങൾ നിർമിച്ചത് മത്സ്യമാർക്കറ്റിനു മുകളിലാണ്. നാടക പരിശീലന കേന്ദ്രങ്ങൾക്ക് അനുയോജ്യമായ തരത്തിലല്ല ഇവയുടെ നിർമാണമെന്നും പല നാടക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
തെരുവുനായ്ക്കളുടെ കേന്ദ്രം
കാരപ്പറമ്പ് മാർക്കറ്റിനു മുകളിലെ നാടക പരിശീലന കേന്ദ്രത്തിന്റെ അവസ്ഥ നോക്കാൻ മുകളിലേക്കു കയറിയപ്പോൾ അടച്ചിട്ട വാതിലിനു സമീപത്തു നിന്നു തെരുവു നായ്ക്കൾ കുരച്ചു ചാടി. കോണിപ്പടിയിൽ നിന്ന് പെട്ടെന്നു രക്ഷപ്പെട്ടതിനാൽ കടിയേറ്റില്ലെന്നു മാത്രം. കോണിപ്പടികളോട് ചേർന്ന് തെർമോകോൾ പെട്ടികൾ ഉൾപ്പെടെ കൂട്ടിയിട്ടിട്ടുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികളും സമീപത്തുണ്ട്.കോണിപ്പടികളിലൂടെ താഴേക്ക് ഇറങ്ങി വന്നപ്പോൾ തെരുവുനായ്ക്കൾ വീണ്ടും വട്ടംവച്ചു നിന്നു. മാർക്കറ്റ് പരിസരത്തെല്ലാം ഇവർ കൂട്ടം കൂടി നിൽക്കുകയാണ്. 12 വർഷം മുൻപാണ് ഇവിടത്തെ നാടക പരിശീലന കേന്ദ്രം നിർമിച്ചത്. പിന്നീട് അതിന്റെ ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങളൊന്നും നടന്നില്ല.