സാംസ്കാരിക ചത്വരത്തിന്റെ വാടകയെച്ചൊല്ലി കൗൺസിലിൽ ബഹളം; ഇറങ്ങിപ്പോക്ക്
വടകര ∙ നഗരസഭ സാംസ്കാരിക ചത്വരത്തിനു വാടക നിശ്ചയിക്കാൻ ചേർന്ന നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി.നികുതിപ്പണം ഉപയോഗിച്ച് നിർമിച്ച ചത്വരം സാംസ്കാരിക പരിപാടികൾക്ക് സൗജന്യമായി അനുവദിക്കണമെന്ന യുഡിഎഫ് കൗൺസിലർമാരുടെ ആവശ്യമാണ് ബഹളത്തിനും വാക്കേറ്റത്തിനും കാരണമായത്.പ്രതിഷേധത്തിനിടെ വാടക നിശ്ചയിച്ചു

വടകര ∙ നഗരസഭ സാംസ്കാരിക ചത്വരത്തിനു വാടക നിശ്ചയിക്കാൻ ചേർന്ന നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി.നികുതിപ്പണം ഉപയോഗിച്ച് നിർമിച്ച ചത്വരം സാംസ്കാരിക പരിപാടികൾക്ക് സൗജന്യമായി അനുവദിക്കണമെന്ന യുഡിഎഫ് കൗൺസിലർമാരുടെ ആവശ്യമാണ് ബഹളത്തിനും വാക്കേറ്റത്തിനും കാരണമായത്.പ്രതിഷേധത്തിനിടെ വാടക നിശ്ചയിച്ചു നഗരസഭാധ്യക്ഷ കെ.പി.ബിന്ദു സംസാരിച്ചതോടെ പ്രതിപക്ഷ നേതാവ് വി.കെ.അസീസിന്റെ നേതൃത്വത്തിൽ മുഴുവൻ യുഡിഎഫ് കൗൺസിലർമാരും ഇറങ്ങിപ്പോയി. മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങിയ കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു.ലോബിക്ക് വേണ്ടിയാണ് ചെയർപഴ്സൻ പ്രവർത്തിക്കുന്നത് എന്ന കൗൺസിലർ പി.വി.ഹാഷിമിന്റെ (ലീഗ് ) ആരോപണത്തോടെയാണു തുടക്കം തന്നെ പ്രക്ഷുബ്ധമായ യോഗം കൂടുതൽ ബഹളത്തിലേക്ക് നീങ്ങിയത്.
ചത്വരത്തിന്റെ ബൈലോ മുഴുവനും വായിച്ചു കഴിഞ്ഞ ശേഷം ഏർപ്പെടുത്തിയ വാടക വിശദീകരിക്കാൻ തുടങ്ങുമ്പോഴാണ്, വൻ തുക വാടക നിശ്ചയിച്ചത് പുറത്തെ ലോബിക്ക് വേണ്ടിയാണെന്ന പരാമർശം ഉയർന്നത്.ഏത് ലോബിയാണെന്ന് വ്യക്തമാക്കണമെന്ന് ഉപാധ്യക്ഷൻ പി.കെ.സതീശൻ, പി.സജീവ് കുമാർ, എ.പി.പ്രജിത, എൻ.കെ.പ്രഭാകരൻ, കെ.നളിനാക്ഷൻ എന്നിവർ ആവശ്യപ്പെട്ടു.ഒരു ലോബിക്കും വിധേയമായിട്ട് ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്നും ഒരാളുടെ കയ്യിൽ നിന്നു നയാ പൈസ വാങ്ങിച്ചിട്ടില്ലെന്നും നഗരസഭാധ്യക്ഷ വികാരാധീനയാപ്പോൾ പദപ്രയോഗം അനുചിതമായിപ്പോയി എന്ന് വി.കെ.അസീസ് ഉത്തരവാദിത്തം ഏറ്റെടുത്തു.വാടക ഏർപ്പെടുത്താൻ ധനകാര്യ കമ്മിറ്റി തീരുമാനിച്ചില്ല എന്നേ അർഥമാക്കിയിട്ടുള്ളൂ എന്ന വിശദീകരണത്തിൽ തൃപ്തരായില്ല. എന്തുംവിളിച്ചു പറയുന്നത് ശരിയല്ല എന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.
വാടക നിശ്ചയിച്ചു; രാവിലെ 1500, വൈകിട്ട് 2500, മുഴുവൻ ദിവസത്തിന് 4000
വടകര ∙ പ്രതിപക്ഷ കൗൺസിലർമാരുടെ അഭാവത്തിൽ നഗരസഭ സാംസ്കാരിക ചത്വരത്തിന് വാടക നിശ്ചയിച്ച് കൗൺസിൽ യോഗം പിരിഞ്ഞു. നഗരസഭാധ്യക്ഷ കെ.പി.ബിന്ദു ആണ് വാടക നിരക്ക് യോഗത്തിൽ അറിയിച്ചത്. ഭരണപക്ഷ കൗൺസിലർമാർ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. രാവിലെ മുതൽ രാത്രി വരെ സാംസ്കാരിക ചത്വരം ഉപയോഗിക്കാൻ 4000 രൂപയും രാവിലെ മുതൽ ഉച്ച വരെ 1500 രൂപയും വൈകിട്ട് 3 മുതൽ 9 വരെ 2500 രൂപയും ആണ് വാടക. ഡിപ്പോസിറ്റായി 3500 രൂപ നൽകണം.
പരിപാടികൾക്കായി കോട്ടപ്പറമ്പ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവ സൗജന്യമായാണ് അനുവദിക്കുന്നത്. ചത്വരത്തിന്റെ ഭംഗി നിലനിർത്തി സംരക്ഷിക്കാനും അറ്റകുറ്റപ്പണികൾക്കും തുക ആവശ്യമാണ്. നോക്കി നടത്തുന്ന ആൾക്ക് ശമ്പളവും വൈദ്യുതി ബില്ലും മറ്റും നൽകണം. സൗജന്യമായി നൽകാൻ കഴിയില്ല. സാംസ്കാരിക ചത്വരം കുറേ കാലമായുള്ള ആവശ്യമാണ്. പ്രൗഢി നിലനിർത്താൻ വാടക ഈടാക്കണമെന്ന് കെ.പി.ബിന്ദു പറഞ്ഞു.സാംസ്കാരിക ചത്വരത്തിൽ നിലവിലുള്ള അലങ്കാരങ്ങൾക്ക് പുറമേ മറ്റ് അലങ്കാരങ്ങളൊന്നും പാടില്ല. ബുക്കിങ് റദ്ദാക്കിയാൽ 50 % തുക തിരിച്ചു നൽകും. മറ്റൊരു ദിവസത്തേക്ക് മാറ്റിയാൽ 25 % അധികം ഈടാക്കും. കേടു വരുത്തിയാൽ ഡിപ്പോസിറ്റിൽ നിന്നു കുറയ്ക്കും. പരിപാടി കഴിഞ്ഞ് 6 മാസത്തിന് ഉള്ളിൽ ഡിപ്പോസിറ്റ് തുക വാങ്ങിയിരിക്കണം എന്നും നിയമാവലിയിൽ പറയുന്നു.