ചാലിയാറിനു കുറുകെ നിർമിച്ച പാലങ്ങളിൽ ബസ് വേണം
മാവൂർ ∙ കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ 2 പാലങ്ങൾ നിർമിച്ചു ഗതാഗതത്തിനു തുറന്നെങ്കിലും ബസ് സർവീസ് അനുവദിക്കാൻ തയാറാകാതെ റോഡ് ട്രാൻസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ.മാവൂരിലെ എളമരം കടവിൽ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചുള്ള പാലത്തിന് 2019 മാർച്ച് 5ന് അന്നത്തെ മന്ത്രി കെ.ടി.ജലീലാണ്

മാവൂർ ∙ കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ 2 പാലങ്ങൾ നിർമിച്ചു ഗതാഗതത്തിനു തുറന്നെങ്കിലും ബസ് സർവീസ് അനുവദിക്കാൻ തയാറാകാതെ റോഡ് ട്രാൻസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ. മാവൂരിലെ എളമരം കടവിൽ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചുള്ള പാലത്തിന് 2019 മാർച്ച് 5ന് അന്നത്തെ മന്ത്രി കെ.ടി.ജലീലാണ് കല്ലിട്ടത്. 35 കോടി രൂപയിൽ പൂർത്തീകരിച്ച പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 2022 മേയ് 23ന് ഗതാഗതത്തിനായി തുറന്നു നൽകി. ഇതിനു തൊട്ടടുത്ത് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ പൊതുമരാമത്ത് വകുപ്പ് കിഫ്ബി പദ്ധതിയിൽ നിർമിച്ച പാലത്തിനു 2019 മാർച്ച് 9ന് അന്നത്തെ മന്ത്രി ടി.പി.രാമകൃഷ്ണൻ ശിലയിട്ടു. 25 കോടി രൂപയിൽ പൂർത്തിയാക്കിയ പാലം 2023 മേയ് 31ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
ഇരു പാലത്തിലൂടെയും ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ റോഡ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്കും മന്ത്രിമാർ അടക്കം വിവിധ ജനപ്രതിനിധികൾക്കും നിവേദനം നൽകി.കോഴിക്കോട് ആർടിഒ ഓഫിസിൽ നിന്ന് അനുകൂല നടപടിയില്ലാത്തതിനാൽ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മാവൂർ പഞ്ചായത്തിലെയും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പാലത്തിലൂടെ ബസ് കെട്ടിവലിച്ചു പ്രതിഷേധിച്ചു. ഒട്ടേറെ സമരങ്ങൾക്കൊടുവിൽ ഒരു സ്വകാര്യ ബസിനു മാത്രമാണ് പാലത്തിലൂടെ സർവീസ് നടത്തുന്നതിന് അനുമതി നൽകിയത്.
ചാത്തമംഗലം പഞ്ചായത്തിന്റെ ഗ്രാമവണ്ടിയും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഒരു സ്വകാര്യ ബസും ഒരു കെഎസ്ആർടിസിയും മാത്രമാണ് എളമരം പാലത്തിലൂടെ സർവീസ് നടത്തുന്നതെങ്കിൽ കൂളിമാട് കടവ് പാലത്തിലൂടെ സർവീസ് നടത്താൻ ഇതുവരെ സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയിട്ടില്ല. കെഎസ്ആർടിസി ഇതുവഴി സർവീസ് നടത്തുന്നുമില്ല. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വയനാട് ഭാഗങ്ങളിലേക്കും കർണാടകയിലേക്കും എത്തുന്നതിനു നൂറുകണക്കിനു യാത്രക്കാരാണ് കൂളിമാട് പാലത്തെ ആശ്രയിക്കുന്നത്. വിമാനത്താവളം ഉൾപ്പെടെ മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കും പാലക്കാട് ഭാഗങ്ങളിലേക്കും എത്തുന്നതിനും മലപ്പുറം ജില്ലക്കാർക്കു കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തുന്നതിനും കിഴക്കൻ മലയോര മേഖലകളിലെ ചരക്കു ഗതാഗതം സുഗമമാക്കാനും ഇരു പാലങ്ങളും ഏറെ സഹായകമാണ്.