കടകൾ പൊളിക്കുന്നതിനെതിരെ കോടതിയിൽ ഹർജി; കല്ലാച്ചി ടൗൺ വികസനം പ്രതിസന്ധിയിൽ
കല്ലാച്ചി ∙ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 3 കോടി രൂപ ചെലവിൽ നടത്താൻ തീരുമാനിച്ചു കരാർ നൽകിയ കല്ലാച്ചി ടൗൺ വികസനത്തിനായി കെട്ടിടങ്ങളുടെ മുൻഭാഗം പൊളിക്കുന്നതിനെതിരെ 5 കെട്ടിട ഉടമകൾ മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്തു.ഹർജി ഫയലിൽ സ്വീകരിച്ച മുൻസിഫ് ഋതൃകൃഷ്ണ സ്ഥലം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ അഭിഭാഷക

കല്ലാച്ചി ∙ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 3 കോടി രൂപ ചെലവിൽ നടത്താൻ തീരുമാനിച്ചു കരാർ നൽകിയ കല്ലാച്ചി ടൗൺ വികസനത്തിനായി കെട്ടിടങ്ങളുടെ മുൻഭാഗം പൊളിക്കുന്നതിനെതിരെ 5 കെട്ടിട ഉടമകൾ മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച മുൻസിഫ് ഋതൃകൃഷ്ണ സ്ഥലം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.യുഎൽസിസി കരാർ ഏറ്റെടുത്ത പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി കടകളുടെ മുൻഭാഗം പൊളിക്കുന്നത് 5നു തുടങ്ങാൻ സർവകക്ഷി, ഉദ്യോഗസ്ഥ, വ്യാപാര, കെട്ടിട ഉടമ സംയുക്ത യോഗം തീരുമാനിച്ചിരുന്നു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട് തുടങ്ങിയവരെയും പിഡബ്ല്യുഡിയെയും എതിർകക്ഷി ചേർത്താണ് ഹർജി.പ്രവൃത്തി 5നു തന്നെ തുടങ്ങാനാണ് തീരുമാനം. കോടതി വിലക്കിയാൽ ആ ഭാഗം മാത്രം ഒഴിച്ചിടും.
ഉടമകൾക്ക് അനുകൂലമായി കോടതി വിധിയുണ്ടായാൽ വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണു പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും തീരുമാനം.കണ്ണൂർ വിമാനത്താവളത്തിലേക്കും വയനാട്ടിലേക്കും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന കല്ലാച്ചി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇ.കെ.വിജയൻ എംഎൽഎ അടക്കമുള്ളവരുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ടൗൺ വികസനത്തിനു 3 കോടി രൂപ അനുവദിച്ചത്.ഈ തുക ഉപയോഗിച്ചു ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ ഇരു ഭാഗത്തു നിന്നും 3 മീറ്റർ വീതം പൊളിച്ചു റോഡ് വികസിപ്പിക്കാനായിരുന്നു തീരുമാനം.ഇതിനെ വ്യാപാരികളിൽ ചിലർ എതിർത്തതോടെ അനുരഞ്ജന ചർച്ചയെ തുടർന്ന് ഇരു ഭാഗങ്ങളിൽ നിന്നും ഒന്നര മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാൻ ഈയിടെയാണു തീരുമാനിച്ചത്.
ഇതനുസരിച്ചു 5ന് നിർമാണം തുടങ്ങാൻ കഴിഞ്ഞ ആഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണു തീരുമാനമായത്. ഇതു പ്രകാരം അടയാളപ്പെടുത്തൽ അടക്കം പൂർത്തിയാക്കിയതിനിടെയാണ് കേസ്.വികസനത്തിനു ഭൂരിഭാഗം വ്യാപാരികളും കെട്ടിട ഉടമകളും പൊതുജനങ്ങളും അനുകൂലമാണെന്നിരിക്കെ നിർമാണ ജോലികൾ നിർത്തി വയ്ക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു. സമ്മതപത്രം നൽകിയവരുടെ കെട്ടിടങ്ങളുടെ മുൻഭാഗം പൊളിച്ചു അവിടെ പ്രവൃത്തി നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.