ഓടയിലൂടെ ഒഴുകിയത് 2000 ലീറ്റർ ഡീസൽ; തീ നെഞ്ചിലൊതുക്കി നാട്ടുകാർ, വൻ പ്രതിഷേധം
എലത്തൂർ ∙ അറ്റകുറ്റപ്പണിക്കിടെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്നു മുൻവശത്തെ ഓടയിലേക്ക് ഡീസൽ ചോർന്നു. ഡീസലിന്റെ ഗന്ധം തിരിച്ചറിഞ്ഞു നാട്ടുകാർ ഇടപെടുന്നതുവരെ പ്ലാന്റ് അധികൃതർ വിവരമറിഞ്ഞില്ല. ഇന്ധനം മാറ്റുന്നതിനിടെ പ്ലാന്റിലെ സംഭരണിയിലെ ഓവർഫ്ലോ സിസ്റ്റത്തിൽ ഉണ്ടായ തകരാറാണു ഡീസൽ പുറത്തേക്ക് ഒഴുകാൻ കാരണമായത്. മണിക്കൂറുകളോളം പ്രശ്നം പരിഹരിക്കാതിരുന്ന പ്ലാന്റ് അധികൃതരുടെ നടപടിക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനു നിർദ്ദേശം നൽകിയത് അനുസരിച്ച് ഡെപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി സംഭവ സ്ഥലത്ത് എത്തി ചർച്ച നടത്തി.

പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയും ഇന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെ രാത്രി പത്തരയോടെ പ്രതിഷേധം അവസാനിപ്പിച്ച് ജനം പിരിഞ്ഞു പോയി. ഓടയിൽ ഒഴുകിയെത്തിയ ഡീസൽ മോട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുന്നതു രാത്രി വൈകിയും തുടർന്നു. വൈകിട്ടു നാലരയോടെയാണ് പ്ലാന്റിനോടു ചേർന്നുള്ള ഓടയിലൂടെ ഡീസൽ ചോരുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. എലത്തൂർ പൊലീസ് എത്തി പ്ലാന്റ് മാനേജരെ വിവരമറിയിച്ചു. അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ച കാരണം ഡീസൽ ഓടയിലേക്ക് ഒഴുകുകയായിരുന്നെന്നും ചോർച്ച അടച്ചതായും അധികൃതർ അറിയിച്ചു.എന്നാൽ, രണ്ടര മണിക്കൂറിനു ശേഷവും ഓടയിലൂടെ ഡീസൽ ചോർന്നതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി.
അഗ്നിരക്ഷാസേന എത്തി ചോർച്ച അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്ലാന്റിലെ ജീവനക്കാരെത്തി 2000 ലീറ്റർ ഡീസൽ ആണ് ഓടയിൽ നിന്നു വലിയ വീപ്പകളിലേക്കു മാറ്റിയത്. ഡീസൽ നിറച്ച കാനുകൾ പ്ലാന്റിലേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പൊലീസും ജനപ്രതിനിധികളും കമ്പനി മാനേജരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നാലാം തവണയാണ് ഇത്തരത്തിൽ പ്ലാന്റിൽ നിന്ന് ഇന്ധനം ചോരുന്നതെന്നു നാട്ടുകാർ പറഞ്ഞു. ആളുകൾ ഡീസൽ കുപ്പികളിലും ശേഖരിച്ചു.
പിന്നിട്ടത് ആശങ്കയുടെ മണിക്കൂറുകൾ
ഇന്ധനച്ചോർച്ച ഉണ്ടായതോടെ പ്രദേശവാസികൾ പിന്നിട്ടത് ആശങ്കയുടെ മണിക്കൂറുകൾ. വൈകിട്ട് നാലരയോടെയാണ് ഇന്ധന ചോർച്ച പ്രദേശവാസിയുടെ ശ്രദ്ധയിൽപെടുന്നത്. ഉദ്യോഗസ്ഥരെ കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പാന്റിനു മുന്നിൽ എത്തിയെങ്കിലും സുരക്ഷാ ജീവനക്കാർ കടത്തിവിട്ടില്ല. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പ്ലാന്റ് മാനേജരുമായി സംസാരിച്ചു. ചോർച്ച ഉടനെ അടച്ചു എന്നാണു കമ്പനി അധികൃതർ നാട്ടുകാരെ അറിയിച്ചത്.
പ്ലാന്റിന് സമീപത്തെ ഓടയിൽ ഡീസലിന്റെ സാന്നിധ്യം കണ്ടതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. രണ്ടര മണിക്കൂറിനു ശേഷമാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായത്. അതുവരെയുള്ള ഇന്ധനം സമീപ പ്രദേശങ്ങളിലേക്ക് തോടു വഴി പടർന്നു. പടന്നയിൽ തോട് വഴി കോരപ്പുഴ അഴിമുഖത്തേക്കും മറ്റു തോടുകളിലേക്കും ഡീസൽ പടർന്നതായി നാട്ടുകാർ പറഞ്ഞു.പ്ലാന്റിലെ സംഭരണിയിൽ നിന്നു മറ്റൊരു സംഭരണിയിലേക്ക് ഇന്ധനം നിറച്ചു പ്ലാന്റിലെ സുരക്ഷ പരിശോധിക്കുമ്പോഴാണു ചോർച്ച. സുരക്ഷ അലാം പ്രവർത്തിക്കാത്തതാണ് ചോരാൻ കാരണമായതെന്ന് കരുതുന്നു.
പ്രദേശത്താകെ രൂക്ഷഗന്ധം പടർന്നതോടെ സമീപത്തെ വീടുകളിലെ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. കുട്ടികൾക്ക് അടക്കം അസ്വസ്ഥതകൾ തുടങ്ങി. പ്രശ്നപരിഹാരം കാണുന്നതുവരെ പിരിഞ്ഞു പോകില്ലെന്ന് നാട്ടുകാർ തീരുമാനമെടുത്തതോടെ ജനപ്രതിനിധികളും കൂടുതൽ പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. പ്ലാന്റിനെതിരെ മുൻപും പ്രതിഷേധം ഉയർന്നിരുന്നു. അറ്റകുറ്റപ്പണി നടത്തി സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അടിയന്തര പരിശോധന
എലത്തൂർ ∙ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിലെ ഇന്ധനച്ചോർച്ചയുമായി ബന്ധപ്പെട്ട് അടിയന്തര പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോർഡും ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വിഭാഗവും ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും സംയുക്തമായാണു പരിശോധന നടത്തുക. കേന്ദ്ര ഏജൻസിയുടെ ഇൻസ്പെക്‌ഷൻ നടക്കുന്നതിന്റെ ഭാഗമായി ഡിപ്പോയിൽ നടത്തിയ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുന്നതിനിടെയാണു ഡീസൽ ചോർച്ച ഉണ്ടായത്. സംഭരണിയിലെ ഇന്ധനം മറ്റൊരു സംഭരണിയിലേക്കു മാറ്റുന്നതിനിടെ മാൻഹോൾ വഴിയാണ് ചോർന്നത്.
ഓവർ ഫ്ലോ മോണിറ്ററിങ് സംവിധാനത്തിൽ പിഴവുണ്ടായതാണ് ചോർച്ചയ്ക്കു കാരണം. പാളിച്ചകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് റീജനൽ ജോയിന്റ് ഡയറക്ടർ എൻ.ജെ.മുനീർ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതരും വിശദ പരിശോധന നടത്തും. വിഷയത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടു. കലക്ടറോട് ഇന്നു രാവിലെ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കയും പരാതികളും കേട്ട ഡപ്യൂട്ടി കലക്ടർ പ്ലാന്റിനുള്ളിൽ പരിശോധന നടത്തിയ ശേഷമാണ് പ്രശ്നം അവസാനിച്ചത്. നിലവിൽ ഇന്ധന ചോർച്ച താൽക്കാലികമായി അടച്ചിട്ടുണ്ട്.