സരോവരം തണ്ണീർത്തടം നികത്തൽ: ഒടുവിൽ കലക്ടറെത്തി
കോഴിക്കോട്∙സരോവരം ബയോപാർക്കിനു സമീപം കണ്ടൽ വെട്ടി നശിപ്പിച്ചു തണ്ണീർത്തടം നികത്തലിനെതിരെ 25 ദിവസമായി പ്രദേശത്തെ ജനങ്ങൾ തുടരുന്ന പ്രതിരോധ സമരം ശക്തമായതോടെ അധികൃതർ കണ്ണു തുറന്നു. ഇന്നലെ വൈകിട്ട് 6 ന് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥ സംഘം കണ്ടൽ പ്രദേശവും തണ്ണീർത്തടം

കോഴിക്കോട്∙സരോവരം ബയോപാർക്കിനു സമീപം കണ്ടൽ വെട്ടി നശിപ്പിച്ചു തണ്ണീർത്തടം നികത്തലിനെതിരെ 25 ദിവസമായി പ്രദേശത്തെ ജനങ്ങൾ തുടരുന്ന പ്രതിരോധ സമരം ശക്തമായതോടെ അധികൃതർ കണ്ണു തുറന്നു. ഇന്നലെ വൈകിട്ട് 6 ന് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥ സംഘം കണ്ടൽ പ്രദേശവും തണ്ണീർത്തടം കയ്യേറിയ പ്രദേശവും പരിശോധിച്ചു. കയ്യേറിയ ഉടമക്കെതിരെ കർശന നടപടി ആരംഭിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതിനു മുന്നോടിയായി സ്ഥലം ഉടമയുമായി ഹിയറിങ് നടത്തുന്നതിനു നോട്ടിസ് അയയ്ക്കുമെന്നു റവന്യു അധികൃതർ അറിയിച്ചു.
നേരത്തെ സ്ഥലം സന്ദർശിച്ച എം.കെ.രാഘവൻ എംപി പ്രദേശത്തെ ജനങ്ങളുമായി ചർച്ച നടത്തി, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, കലക്ടർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ഉറപ്പു നൽകിയിരുന്നു. പിന്നീട് സിപിഎം, ബിജെപി, കർഷക സംഘം തുടങ്ങിയവരും പിന്തുണയുമായി എത്തി. ഇതോടെ സരോവരം ബയോപാർക്ക് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രതിരോധ സമരം ശക്തമാകുകയായിരുന്നു.കണ്ടൽ വെട്ടി റോഡ് നിർമാണം ആരംഭിച്ചതു പ്രകൃതി സംരക്ഷണ സമിതി തടയുകയും മണ്ണുമാന്തി യന്ത്രം പിടിച്ചടുക്കുകയും ചെയ്തതതോടെയാണ് സമരം ശക്തമായത്. പിന്നീട് പല ഘട്ടങ്ങളിലായി പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി.
സമരത്തിനു പിന്നിൽ പ്രവർത്തിച്ച സംരക്ഷണ സമിതി പ്രസിഡന്റ് അജയലാലിനെതിരെയും വാഴാത്തിരുത്തി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും ഭൂ മാഫിയ സംഘം കോടതി നടപടികളും ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധ സമരം കൂടുതൽ ശക്തമാകുകയായിരുന്നു. സംഘർഷ സാധ്യത ഉണ്ടെന്നും തണ്ണീർത്തടം വ്യാപകമായി നികത്തുന്നതായും രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു ഇന്നലെ വൈകിട്ടാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്. ഡപ്യൂട്ടി കലക്ടർ ടി.ബിജു, തഹസിൽദാർ എ.എം.പ്രേംലാൽ, ഡപ്യൂട്ടി തഹസിൽദാർ കെ.ശ്രീജിത്ത്, വില്ലേജ് ഓഫിസർ മറ്റു റവന്യു ഉദ്യോഗസ്ഥർ നടക്കാവ് പൊലീസ് എന്നിവരും ഉണ്ടായിരുന്നു.