തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ 7 യന്ത്രങ്ങൾ അനുവദിക്കുമെന്ന് കെ.പി.എ.മജീദ് എംഎൽഎ പ്രഖ്യാപിച്ചു. പുതിയ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് യന്ത്രങ്ങൾ അനുവദിക്കുക. ഇതോടെ 100 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ 7 യന്ത്രങ്ങൾ അനുവദിക്കുമെന്ന് കെ.പി.എ.മജീദ് എംഎൽഎ പ്രഖ്യാപിച്ചു. പുതിയ  ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് യന്ത്രങ്ങൾ അനുവദിക്കുക. ഇതോടെ 100 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിലവിൽ 2 യൂണിറ്റുകളിലായി 13 യന്ത്രങ്ങളാണുള്ളത്. ഇതിൽ 70 പേർക്ക്  ഡയാലിസിസ് ചെയ്യുന്നുണ്ട്. 

അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ മുകൾനിലയിലാണ് പുതിയ ബ്ലോക്ക്. ആശുപത്രിയിലെ 2 ഡയാലിസിസ് യൂണിറ്റുകളിൽ സർക്കാർ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റും ഇപ്പോൾ ഒരേ കെട്ടിടത്തിലായി. നേരത്തേ 2 യൂണിറ്റുകൾ 2 സ്ഥലങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.

ADVERTISEMENT

നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻമാരായ സി.പി.ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സോനാ രതീഷ്, ഡിവിഷൻ കൗൺസിലർ അഹമ്മദ് കുട്ടി കക്കടവത്ത്, സെക്രട്ടറി ടി.മനോജ് കുമാർ, ആർഎംഒ ഡോ.സി.എച്ച്.ഹഫീസ് റഹ്മാൻ, അരിമ്പ്ര മുഹമ്മദ്, എം.അബ്ദുറഹ്മാൻ കുട്ടി, പി.കെ.അബ്ദുൽ അസീസ്, എം.പി.ഇസ്മായിൽ, കെ.മൊയ്തീൻ കോയ, ശ്രീരാഗ് മോഹനൻ, സിദ്ദീഖ് പനയ്ക്കൽ, സി.പി.അബ്ദുൽ വഹാബ്, വി.പി.കുഞ്ഞാമു, സി.പി.അബ്ദുൽ ലത്തീഫ്, മലയിൽ പ്രഭാകരൻ, കെ.രത്നാകരൻ എന്നിവർ പ്രസംഗിച്ചു.