വളാഞ്ചേരി ∙ കാലാവസ്ഥയിൽ വ്യതിയാനം വന്നതിനെ തുടർന്ന് നീണ്ടുപോയ മുണ്ടകൻ നെൽക്കൃഷിക്ക് വൈകിയാണെങ്കിലും തുടക്കം. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകൾ വയലേലകളിൽ നടീലിനു തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും രണ്ടും കൽപിച്ചാണ് കർഷകർ കൃഷിയിറക്കുന്നത്. ഇരിമ്പിളിയം, പുറമണ്ണൂർ, വലിയകുന്ന്, വെണ്ടല്ലൂർ, കാട്ടിപ്പരുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി ∙ കാലാവസ്ഥയിൽ വ്യതിയാനം വന്നതിനെ തുടർന്ന് നീണ്ടുപോയ മുണ്ടകൻ നെൽക്കൃഷിക്ക് വൈകിയാണെങ്കിലും തുടക്കം. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകൾ വയലേലകളിൽ നടീലിനു തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും രണ്ടും കൽപിച്ചാണ് കർഷകർ കൃഷിയിറക്കുന്നത്. ഇരിമ്പിളിയം, പുറമണ്ണൂർ, വലിയകുന്ന്, വെണ്ടല്ലൂർ, കാട്ടിപ്പരുത്തി പാടശേഖരങ്ങളിലെല്ലാം ഒരു മാസം മുൻപു ഞാറ്റടിയൊരുങ്ങിയിരുന്നു. ചിലയിടങ്ങളിൽ പറിച്ചു നടീലും തുടങ്ങി.

കണ്ടം ഒരുക്കലിന്റെ തിരക്കിലാണ് എങ്ങും. പൊന്മണി നെൽവിത്താണ് ഭൂരിഭാഗം വയലുകളിലും കൃഷി ചെയ്യുന്നത്. 4 മാസത്തെ പരിപാലനത്തിനു ശേഷം ജനുവരിയോടെ വിളെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. മഴയില്ലാതെ കണ്ടം ഒരുക്കാനാവില്ലെന്നതും മഴ പെയ്താൽ വെള്ളക്കെട്ടും മൂലം കർഷകർ ഏറെ പ്രതിസന്ധിയിലാണ്.  ട്രാക്ടറിനും റോട്ടറിനുമുള്ള വർധിച്ച വാടകയും പ്രശ്നമാണ്. വരമ്പു പണിക്കാർക്ക് അടക്കം കൂലി കൂടി.

ADVERTISEMENT

കഴിഞ്ഞ വർഷം മോശമല്ലാത്ത വിള ലഭിച്ചെങ്കിലും ഇത്തവണ കാലാവസ്ഥയിലെ മാറ്റം പ്രശ്നമുണ്ടാക്കുമോ എന്ന ഭായപ്പാടിലാണ്. അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്രയില്ലെന്നത് മിക്ക പാടശേഖരങ്ങളിലും കർഷകരെ നെൽക്കൃഷിയിൽ നിന്ന് പിറകോട്ടു വലിക്കുകയാണ്. തോടുകൾ നികന്നതും പമ്പും മോട്ടറും പ്രവർത്തിപ്പിക്കാനാവാത്തതുമെല്ലാം  ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. കൃഷിപ്പണിക്ക് നാട്ടിലുള്ളവരെ ലഭ്യമല്ലാത്തതും പ്രശ്നമാണ്.