‍തിരൂർ ∙ താഴേപ്പാലത്തെ ട്രാഫിക് സിഗ്നലും ഉടൻ പ്രവർത്തിപ്പിക്കാൻ നഗരസഭയുടെ തീരുമാനം. ഇവിടെ മാസങ്ങൾക്കു മുൻപു തന്നെ സിഗ്നൽ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. നിലവിൽ പൂങ്ങോട്ടുകുളത്ത് സിഗ്നൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടിടത്തും റോഡിൽ സീബ്രാ ലൈനുകളും സ്റ്റോപ് ലൈനുകളും അടുത്ത ദിവസം വരയ്ക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‍തിരൂർ ∙ താഴേപ്പാലത്തെ ട്രാഫിക് സിഗ്നലും ഉടൻ പ്രവർത്തിപ്പിക്കാൻ നഗരസഭയുടെ തീരുമാനം. ഇവിടെ മാസങ്ങൾക്കു മുൻപു തന്നെ സിഗ്നൽ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. നിലവിൽ പൂങ്ങോട്ടുകുളത്ത് സിഗ്നൽ പ്രവർത്തിക്കുന്നുണ്ട്. 

രണ്ടിടത്തും റോഡിൽ സീബ്രാ ലൈനുകളും സ്റ്റോപ് ലൈനുകളും അടുത്ത ദിവസം വരയ്ക്കും. ഗതാഗതം സുഗമമായി നടക്കാൻ 2 ജംക‍്ഷനുകളിലും പഴയ കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ പൊളിച്ചു നീക്കണമെന്ന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ നിർദേശം വന്നിരുന്നു. ഇത്തരത്തിലുള്ള കെട്ടിട ഉടമകളുമായി സംസാരിച്ച് ഇതിനുള്ള നടപടി എടുക്കും.ഗതാഗതക്കുരുക്ക് രൂക്ഷമായ തിരൂർ നഗരത്തിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതു വഴി പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണു കരുതുന്നത്. 

ADVERTISEMENT

പൂങ്ങോട്ടുകുളത്തെ ഇരുഭാഗത്തുമുള്ള ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാനും തീരുമാനമുണ്ട്. കൂടാതെ ഇവിടെയും താഴേപ്പാലത്തും പൊലീസിന് കാബിൻ സംവിധാനവും നഗരസഭ ഒരുക്കി നൽകും.അതേസമയം ഓണത്തിരക്ക് പരിഗണിച്ച് പൂങ്ങോട്ടുകുളത്തെ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം താൽക്കാലികമായി നിർത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

English Summary:

To alleviate traffic woes, Tirur town is set to get a second operational traffic signal at Thazheppalam. This comes alongside plans for road markings, bus stop relocation, and potential building modifications to ensure smooth traffic flow.