പൊന്നാനി ∙ ആറുവരിപ്പാതയുടെ നിർമാണം പൊന്നാനിയിൽ വലിയ വെള്ളക്കെട്ട് സൃഷ്ടിക്കുന്നു.പാത കടന്നു പോകുന്ന ഭാഗം മാത്രമല്ല ഇൗഴുവത്തിരുത്തി പ്രദേശവും പൊന്നാനി തീരപ്രദേശവും വെള്ളത്തിലായിരിക്കുകയാണ്.ഒറ്റ മഴയിൽ തന്നെ പ്രളയ സമാനമായ സാഹചര്യമാണ് പല ഭാഗത്തുമുണ്ടായിരിക്കുന്നത്. പൊന്നാനി ആനപ്പടി സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ ആറുവരിപ്പാതയുടെ നിർമാണം പൊന്നാനിയിൽ വലിയ വെള്ളക്കെട്ട് സൃഷ്ടിക്കുന്നു. പാത കടന്നു പോകുന്ന ഭാഗം മാത്രമല്ല ഇൗഴുവത്തിരുത്തി പ്രദേശവും പൊന്നാനി തീരപ്രദേശവും വെള്ളത്തിലായിരിക്കുകയാണ്. ഒറ്റ മഴയിൽ തന്നെ പ്രളയ സമാനമായ സാഹചര്യമാണ് പല ഭാഗത്തുമുണ്ടായിരിക്കുന്നത്. പൊന്നാനി ആനപ്പടി സ്കൂളിൽ വെള്ളക്കെട്ട് ഒഴിഞ്ഞു പോകാത്ത സാഹചര്യമാണ്. മാസങ്ങൾക്ക് മുൻപേ നഗരസഭയ്ക്കും ദേശീയപാത അതോറിറ്റിക്കും പരാതി നൽ‌കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അധികൃതർ ഇൗ ഭാഗത്തേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. സമാനമായ രീതിയിൽ പല ഭാഗത്തും മഴ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

അഴുക്കുചാലുകൾ പലതും ഒഴുക്കു നിലച്ചു കിടക്കുകയാണ്. പല തവണ പി.നന്ദകുമാർ എംഎൽഎയും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറവുമെല്ലാം ദേശീയപാത അതോറിറ്റിയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. ഓരോ തവണയും ചർച്ചകൾ നടത്തി പിരിഞ്ഞു പോവുകയെന്നല്ലാതെ നടപടികൾ ഉറപ്പാക്കാൻ എംഎൽഎയും നഗരസഭയും നിരന്തരം ശ്രമങ്ങൾ നടത്തിയതുമില്ല.

ADVERTISEMENT

വെള്ളക്കെട്ട് ദുരിതം വലിയ പ്രതിസന്ധിയാണ് പൊന്നാനിയിൽ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 3 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. എച്ച് വൺ എൻവൺ ബാധിച്ച് ഒരു യുവതി മരിച്ചു. എന്നിട്ടും മലിന ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ശാശ്വതമായ നടപടികൾ തുടങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

English Summary:

Six-Lane Road Construction Leads to Severe Waterlogging in Ponnani