മഞ്ചേരി∙ കച്ചേരിപ്പടിക്കും ആനക്കയത്തിനുമിടയിൽ ഡിവൈഡറിൽ വാഹനങ്ങൾ കയറിയുണ്ടാകുന്ന അപകടങ്ങൾ തുടർച്ചയായ ഗതാഗത തടസ്സങ്ങൾക്ക് ഇടയാക്കുന്നു. വയപ്പാറപ്പടിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ 12ന് ആണ് ബസ് ഡിവൈഡറിൽ കയറിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി∙കച്ചേരിപ്പടിക്കും ആനക്കയത്തിനുമിടയിൽ ഡിവൈഡറിൽ വാഹനങ്ങൾ കയറിയുണ്ടാകുന്ന അപകടങ്ങൾ തുടർച്ചയായ ഗതാഗത തടസ്സങ്ങൾക്ക് ഇടയാക്കുന്നു. വയപ്പാറപ്പടിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ 12ന് ആണ് ബസ് ഡിവൈഡറിൽ കയറിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്.

കുന്ദമംഗലത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. റോഡിന് വീതി കുറവായതിനാൽ ഡിവൈഡറിന്റെ ഒരു വശത്തു കൂടെയാണ് പൊലീസ് ഗതാഗതം പുന:സ്ഥാപിച്ചത്. വാഹനങ്ങളുടെ നിര കച്ചേരിപ്പടി മുതൽ 22-ാം മൈൽ വരെ നീണ്ടു. 3 ദിവസം മുൻപ് 22-ാം മൈലിൽ സിമന്റ് കയറ്റി വന്ന ലോറി അപകടത്തിൽപെട്ടു. ഉച്ചവരെ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

ADVERTISEMENT

 ഏതാനും ദിവസം മുൻപ് വയപ്പാറപ്പടിയിൽ വേട്ടേക്കോട് നിന്നു വന്ന മിനി ലോറി ബൈക്കിലിടിച്ചു. കൊണ്ടോട്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരനും പരുക്കേറ്റു.  കോയമ്പത്തൂരിൽ നിന്ന് മഞ്ചേരി മാർക്കറ്റിലേക്ക് കോഴിയുമായി വന്ന ഗുഡ്സ് ലോറി ഒരാഴ്ച മുൻപ് ഡിവൈഡറിൽ കയറി തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് പരുക്കേറ്റു.ഡിവൈഡറുകളിലെ റിഫ്ലക്ടറുകൾ അടുത്ത് പുതുക്കി സ്ഥാപിച്ചെങ്കിലും ചിലത് വാഹനങ്ങൾ ഇടിച്ചു തകർന്നു.