പെരിന്തൽമണ്ണ∙ ഫുട്ബോളിനെ ജീവനായി കാണുന്ന മുഹമ്മദ് സിനാന് അംഗീകാരമായി കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്‌എ) ഗോൾഡ് മെഡൽ. വിവിധ ദേശീയ മത്സരങ്ങളിൽ കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞ പുലാമന്തോൾ പാലൂർ സ്വദേശി എം.കെ.മുഹമ്മദ് സിനാൻ (14) ആണ് കെഎഫ്‌എയുടെ ഈ വർഷത്തെ ബെസ്‌റ്റ് സബ് ജൂനിയർ പ്ലെയർ അവാർഡിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ ഫുട്ബോളിനെ ജീവനായി കാണുന്ന മുഹമ്മദ് സിനാന് അംഗീകാരമായി കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്‌എ) ഗോൾഡ് മെഡൽ. വിവിധ ദേശീയ മത്സരങ്ങളിൽ കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞ പുലാമന്തോൾ പാലൂർ സ്വദേശി എം.കെ.മുഹമ്മദ് സിനാൻ (14) ആണ് കെഎഫ്‌എയുടെ ഈ വർഷത്തെ ബെസ്‌റ്റ് സബ് ജൂനിയർ പ്ലെയർ അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തെ സിനാന്റെ പ്രകടന മികവു വിലയിരുത്തിയാണു പുരസ്‌കാരം. 

30ന് എറണാകുളത്തു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കരിങ്ങനാട് പ്രഭാപുരം എംഎംപിഎസ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അൾട്ടിയസ് ഫുട്ബോൾ അക്കാദമിയിലാണ് (ഐഫ) പരിശീലനം. കരിങ്ങനാട് സലഫി ട്രെയിനിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ, പുലാമന്തോൾ പാലൂർ മണ്ണേങ്ങൽ കണ്ണംതൊടി ഫൈസലിന്റെയും പുറമണ്ണൂർ മജ്‌ലിസ് എൽപി സ്‌കൂൾ അധ്യാപിക പി.ടി.ഷൈലയുടെയും മകനാണു മുഹമ്മദ് സിനാൻ. തിരുവനന്തപുരം കാര്യവട്ടത്തു കേരള ഫുട്ബോൾ അസോസിയേഷന്റെ ജൂനിയർ ടീം സിലക്‌ഷൻ ക്യാംപിൽ പരിശീലനത്തിലാണു മുഹമ്മദ് സിനാൻ. 

ADVERTISEMENT

സഹോദരൻ സനിൻ മുഹമ്മദ് പുലാമന്തോൾ  ജിഎച്ച്എസ്എസിൽ പ്ലസ്‌ടു വിദ്യാർഥിയാണ്. പിതാവ് ഫൈസൽ പഴയകാല ഫുട്ബോൾ താരമാണ്. കഴിഞ്ഞ വർഷം തൊടുപുഴയിൽ നടന്ന കേരള സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ മികച്ച കളിക്കാരനും ടോപ്പ് സ്കോററുമായി. ഈ വർഷം ഒഡീഷയിൽ ആരംഭിക്കുന്ന, ഫിഫ ഫുട്ബോൾ അക്കാദമിയിലേക്ക് ട്രയൽസിന് അവസരം കിട്ടിയിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ജഴ്‌സി അണിയുകയെന്നതാണു സിനാന്റെ  സ്വപ്നം.