കൂട്ടിലങ്ങാടി ∙ ടൗണിലെ റോഡിലെ നിറം മങ്ങിയ സീബ്രാലൈനുകൾ കാൽനടയാത്രക്കാർക്കു സുരക്ഷിതമായി റോഡ് മുറിച്ചകടക്കുന്നതിനു ഭീഷണി. പാലക്കാട്– കോഴിക്കോട് ദേശീയപാത പോകുന്ന കൂട്ടിലങ്ങാടി ടൗണിലാണു സീബ്രാലൈനുകൾ നിറം മങ്ങിയിരിക്കുന്നത്. ടൗണിൽ നൂറു മീറ്ററിനകത്ത് പാറടി റോഡ് ജംക്‌ഷൻ, പുഴക്കടവ് റോഡ്‌ ജംക്‌ഷൻ, ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടിലങ്ങാടി ∙ ടൗണിലെ റോഡിലെ നിറം മങ്ങിയ സീബ്രാലൈനുകൾ കാൽനടയാത്രക്കാർക്കു സുരക്ഷിതമായി റോഡ് മുറിച്ചകടക്കുന്നതിനു ഭീഷണി. പാലക്കാട്– കോഴിക്കോട് ദേശീയപാത പോകുന്ന കൂട്ടിലങ്ങാടി ടൗണിലാണു സീബ്രാലൈനുകൾ നിറം മങ്ങിയിരിക്കുന്നത്. ടൗണിൽ നൂറു മീറ്ററിനകത്ത് പാറടി റോഡ് ജംക്‌ഷൻ, പുഴക്കടവ് റോഡ്‌ ജംക്‌ഷൻ, ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം എന്നിവിടങ്ങിലായി മൂന്ന് സീബ്രാ ലൈനുകൾ ഉണ്ട്.

ഇവയിൽ റോഡ് ജംക്‌ഷനുകളിലുള്ള രണ്ടു വരകളും ഭാഗികമായി മാഞ്ഞിട്ടുണ്ട്. മറ്റൊന്നു നിറംമങ്ങിയിരിക്കുകയാണ്. വാഹന ഡ്രൈവർമാർക്കു പെട്ടെന്നു സീബ്രാ ലൈനുകൾ കാണില്ല. ദേശീയപാതയായതിനാൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് സീബ്രാലൈൻ കാണുന്നത്. 10 മാസം മുൻപ് പാറടി റോഡ് ജംക്‌ഷനിൽ സീബ്രാലൈനിലൂടെ റോഡ് കടക്കുന്നതിനിടെ കോളജ് വിദ്യാർഥിനി ഓട്ടോ ഇടിച്ചു മരിച്ചിരുന്നു. 

ADVERTISEMENT

റോഡ് മുറിച്ചു കടക്കുമ്പോൾ പലപ്പോഴായി ഒട്ടേറെ ചെറിയ അപകടങ്ങൾ പതിവാണ്. വിദ്യാർഥികളും പ്രായം ചെന്നവരുമാണു റോഡ് കടക്കാൻ ഏറെ പ്രയാസപ്പെടുന്നത്. മാഞ്ഞു പോയ വരകൾ പുതുതായി വരയ്ക്കാനും വേഗനിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നുമാണ് ആവശ്യം.

English Summary:

The article highlights the dangerous situation caused by faded zebra crossings in Kuttilagandi town, posing a severe threat to pedestrian safety. It emphasizes the urgent need for authorities to repaint the faded crossings on the busy Palakkad-Kozhikode National Highway, citing a tragic accident as a stark reminder of the potential consequences.