മുംബൈ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷം വിളമ്പി മഹാനഗരത്തിൽ ഓണം! ഞായറാഴ്ച ഓണമെന്നതിനാൽ ഇത്തവണ ആഘോഷത്തിനു പൊലിമയേറെ. ശനിയും ഞായറും അടുപ്പിച്ച് അവധി ലഭിച്ചതിനാൽ പുളിയിഞ്ചിയൊക്കെ നേരത്തെ റെഡി. അവിയൽ സാമ്പാർ കഷണങ്ങളൊക്കെ നേരത്തെ അരിഞ്ഞുവച്ചതോടെ വീട്ടമ്മമാർക്ക് ഏറെ ആശ്വാസവും സന്തോഷവുമുള്ള ഓണം

മുംബൈ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷം വിളമ്പി മഹാനഗരത്തിൽ ഓണം! ഞായറാഴ്ച ഓണമെന്നതിനാൽ ഇത്തവണ ആഘോഷത്തിനു പൊലിമയേറെ. ശനിയും ഞായറും അടുപ്പിച്ച് അവധി ലഭിച്ചതിനാൽ പുളിയിഞ്ചിയൊക്കെ നേരത്തെ റെഡി. അവിയൽ സാമ്പാർ കഷണങ്ങളൊക്കെ നേരത്തെ അരിഞ്ഞുവച്ചതോടെ വീട്ടമ്മമാർക്ക് ഏറെ ആശ്വാസവും സന്തോഷവുമുള്ള ഓണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷം വിളമ്പി മഹാനഗരത്തിൽ ഓണം! ഞായറാഴ്ച ഓണമെന്നതിനാൽ ഇത്തവണ ആഘോഷത്തിനു പൊലിമയേറെ. ശനിയും ഞായറും അടുപ്പിച്ച് അവധി ലഭിച്ചതിനാൽ പുളിയിഞ്ചിയൊക്കെ നേരത്തെ റെഡി. അവിയൽ സാമ്പാർ കഷണങ്ങളൊക്കെ നേരത്തെ അരിഞ്ഞുവച്ചതോടെ വീട്ടമ്മമാർക്ക് ഏറെ ആശ്വാസവും സന്തോഷവുമുള്ള ഓണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷം വിളമ്പി മഹാനഗരത്തിൽ ഓണം! ഞായറാഴ്ച ഓണമെന്നതിനാൽ ഇത്തവണ ആഘോഷത്തിനു പൊലിമയേറെ. ശനിയും ഞായറും അടുപ്പിച്ച് അവധി ലഭിച്ചതിനാൽ പുളിയിഞ്ചിയൊക്കെ നേരത്തെ റെഡി. അവിയൽ സാമ്പാർ കഷണങ്ങളൊക്കെ നേരത്തെ അരിഞ്ഞുവച്ചതോടെ വീട്ടമ്മമാർക്ക് ഏറെ ആശ്വാസവും സന്തോഷവുമുള്ള ഓണം കൂടിയാണിത്. കടയിൽ പോയി തിരഞ്ഞ് പച്ചക്കറികൾ വാങ്ങാൻ സമയം ഇല്ലാത്തവരിൽ പലരും ഓൺലൈനായാണ് വാങ്ങിയത്. അരിഞ്ഞ് സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നവരും ഉണ്ട്.

അവധിദിനമായതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്നുള്ള ആഘോഷം സജീവം. പലരും ഓഫിസിലെ ഇതര സംസ്ഥാനക്കാരായ സഹപ്രവർത്തകരെ സദ്യയ്ക്കു ക്ഷണിച്ചിട്ടുണ്ട്. അത്തം മുതൽ 10 ദിവസം വീടുകളിൽ പൂക്കളം ഒരുക്കുക മഹാനഗരത്തിൽ എളുപ്പമല്ല. തിരുവോണ ദിനത്തിൽ പലരും ഫ്ലാറ്റിൽ ചെറുപൂക്കളങ്ങളൊരുക്കുന്നുണ്ട്. സിഎസ്എംടി, പൻവേൽ സ്റ്റേഷനുകളിൽ ഭീമൻ പൂക്കളങ്ങളാണ് ഓണത്തിന്റെ വരവറിയിച്ചു വിരിഞ്ഞത്. സിഎസ്എംടിയിൽ ഓൾ മുംബൈ മലയാളി അസോസിയേഷനും പൻവേലിൽ കേരളീയ കൾചറൽ സൊസൈറ്റിയുമാണ് പൂക്കളമൊരുക്കാൻ നേതൃത്വം നൽകിയത്. 

ADVERTISEMENT

 സീവുഡ്സിലെ നെക്സസ് മാളിൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ കഥകളി, തെയ്യം, മാവേലി സന്ദർശനം, ചെണ്ടമേളം, തിരുവാതിര, മോഹിനിയാട്ടം എന്നിവ അരങ്ങേറി. ഓണപ്പൊട്ടന്മാരും പരശുരാമനും വാമനനുമെല്ലാം കലാസന്ധ്യയിൽ അണിനിരന്നു. ഓണത്തെയും കേരള സംസ്കാരത്തെയും ഇതരസംസ്ഥാനക്കാർക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു പരിപാടി. 

 മഹാനഗരത്തിലെ മിക്ക മലയാളി ഹോട്ടലുകളും ഇത്തവണ സദ്യയൊരുക്കി. മലയാളി ഉപഭോക്താക്കൾക്കൊപ്പം ഇലസദ്യ ആസ്വദിക്കുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വർധനയുണ്ടെന്നു ഹോട്ടലുടമകൾ പറഞ്ഞു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണം സജീവമാണെന്ന് മുംബൈ നഗരത്തിലെ മലയാളി കച്ചവടക്കാർ പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സെലിബ്രിറ്റി ഷെഫുമാർ മുതൽ ഹോംമെയ്ഡ് സദ്യ ഒരുക്കി വീട്ടമ്മമാർ വരെ ഓണവിപണിയിൽ സജീവമാണ്. ഇതിനൊപ്പം നോൺവെജിറ്റേറിയൻ‌ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഓണസദ്യകളും നഗരത്തിൽ ലഭ്യമാണ്.

ADVERTISEMENT

എത്തും ഇൻസ്റ്റന്റ് സദ്യ
വിവിധ മലയാളി ഹോട്ടലുകൾ ഇൻസ്റ്റന്റ് സദ്യകൾ വീട്ടിലെത്തിച്ചും നൽകുന്നുണ്ട്. അതിനൊപ്പം ഓരോ വിഭവത്തിന്റെയും ഇലയിലെ സ്ഥാനം ഉൾപ്പെടെ രേഖപ്പെടുത്തിയാണ് പായ്ക്കറ്റുകൾ തയാറാക്കുന്നത്.  മലയാളി സദ്യയിലെ ചിട്ടവട്ടങ്ങളെല്ലാം പുതുതലമുറയെയും ശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കാർഡുകൾ കൂടി സദ്യയ്ക്കൊപ്പം നൽകുന്നത്.   18 മുതൽ 29 വിഭവങ്ങൾ വരെയുള്ള സദ്യകൾ നഗരത്തിൽ ലഭ്യമാണ്.

"ജോലി ലഭിച്ച് ഏതാനും മാസം മുൻപാണ് മുംബൈയിൽ എത്തിയത്. ജീവിതം മഹാനഗരത്തിലേക്കു  മാറുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു. എന്നാൽ, വന്നിറങ്ങിയത് ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നഗരത്തിലാണെന്നു തിരിച്ചറിയാൻ അധികസമയം എടുത്തില്ല. പല കോണുകളിലായി ജീവിക്കുന്ന മലയാളികളുടെ സാന്നിധ്യം മുംബൈയെ മിനി കേരളമാക്കുന്നു. ഒട്ടേറെ മലയാളിക്കടകൾ, മലയാളി ഹോട്ടലുകൾ, അവിടെ ഇലയിട്ടുള്ള സദ്യ... നാട്ടിൽ നിന്ന് അകലെയല്ല എന്നതാണ് ഇപ്പോഴത്തെ തോന്നൽ. ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് സദ്യയ്ക്ക് ക്ഷണവും ലഭിച്ചുകഴിഞ്ഞു."

"നാട്ടിൽ ആഘോഷിച്ചതിൽ കൂടുതൽ ഓണം താരാപുരിലാണ് ഉണ്ടത്.  1991ൽ ആണ് ഇവിടെയെത്തിയത്. അന്നത്തെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും വന്നിട്ടുണ്ട്. അന്ന് വീട്ടിൽ ആഘോഷം കഴിഞ്ഞാൽ താരാപുർ മലയാളി സമാജം ഓണാഘോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് കൂട്ടായ്മകളുടെയും മതസംഘടനകളുടെയുമെല്ലാം  ഓണാഘോഷമുണ്ട്. വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും ഉത്രാടപ്പാച്ചിലിന് ഒരു വ്യത്യാസവുമില്ല. വീടും പരിസരവും വൃത്തിയാക്കി തുടങ്ങുന്ന ഓണ ഒരുക്കങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു. അധ്യാപിക ആയ മകൾക്കും കൂട്ടുകാർക്കും ഞങ്ങളുടെ കൊച്ചു മകനും ഒപ്പമാണ് ഇത്തവണ ഓണാഘോഷം".

English Summary:

Mumbai is immersed in the joyous spirit of Onam, with vibrant celebrations taking place across the city. From elaborate feasts and cultural programs to convenient home deliveries and a surge in community spirit, Mumbai embraces the essence of Kerala's harvest festival.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT