ന്യൂഡൽഹി∙ കോടികൾ മുടക്കി സ്ഥാപിച്ച സ്മോഗ് ടവറിന്റെ ശ്വാസം നിലച്ചത് ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടെയാണെന്ന് വെളിപ്പെടുത്തൽ.ശമ്പളത്തിന്റെ കാര്യത്തിൽ ഡൽഹി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉറപ്പു ലഭിക്കാതെ വന്നതോടെയാണ് നടത്തിപ്പു ചുമതലയുണ്ടായിരുന്ന വിബ്ജിയോർ എന്ന സ്വകാര്യ ഏജൻസിയുടെ 13 ജീവനക്കാർ കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോടികൾ മുടക്കി സ്ഥാപിച്ച സ്മോഗ് ടവറിന്റെ  ശ്വാസം നിലച്ചത് ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടെയാണെന്ന് വെളിപ്പെടുത്തൽ. ശമ്പളത്തിന്റെ കാര്യത്തിൽ ഡൽഹി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉറപ്പു ലഭിക്കാതെ വന്നതോടെയാണ് നടത്തിപ്പു ചുമതലയുണ്ടായിരുന്ന വിബ്ജിയോർ എന്ന സ്വകാര്യ ഏജൻസിയുടെ 13 ജീവനക്കാർ കഴിഞ്ഞ ഡിസംബറിൽ ടവർ അടച്ചു പൂട്ടിയത്. 

 ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെയും നാഷനൽ ബിൽ‍ഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷന്റെയും കീഴിലുള്ള  സ്മോഗ് ടവർ പ്രവർത്തിപ്പിച്ചിരുന്നതു വിബ്ജിയോർ ആയിരുന്നു. 2021ൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണു ടവർ ഉദ്ഘാടനം ചെയ്തത്. തണുപ്പും മൂടൽ മഞ്ഞും കടുത്തതോടെ ഡൽഹിയിലെ വായു മലിനീകരണ തോത് ഇന്നലെയും 300നു മുകളിലായിരുന്നു. അതിനിടെയാണ് മലിനീകരണം തടയാൻ സ്ഥാപിച്ച സ്മോഗ് ടവർ സർക്കാരിന്റെ അലംഭാവം കൊണ്ട് അടച്ചു പൂട്ടിയത്. 

ADVERTISEMENT

തൊഴിലിനുറപ്പും ശമ്പളവുമില്ല

കഴിഞ്ഞ വർഷം ഏപ്രിലിൽ ടവർ അടച്ചുവെങ്കിലും സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നവംബർ 8ന് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇക്കാലയളവിൽ ജീവനക്കാർക്കു ശമ്പളം കൃത്യമായി നൽകിയിരുന്നില്ല. ഡിസംബറിൽ ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചില്ല. ജോലി  ഉണ്ടാകുമോ എന്ന ഉറപ്പുമില്ല. മറ്റൊരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് ടവർ അടച്ചു പൂട്ടിയതെന്നു ജീവനക്കാരിലൊരാളായ ടി.വി. മഹിപാൽ ബിഷ്ട് പറഞ്ഞു. 

ADVERTISEMENT

കുടിവെള്ളമില്ല, പ്ലെയറില്ല 

കുടിവെള്ളമോ ശുചിമുറിയോ പോലുമില്ലാത്ത ദയനീയ സാഹചര്യത്തിലാണു ജോലി ചെയ്തിരുന്നത്.  ഒരു പ്ലെയറും സ്ക്രൂഡ്രൈവറും വാങ്ങിത്തരാൻ ആവശ്യപ്പെട്ടിട്ടു പോലും ഡിപിസിസി തിരിഞ്ഞു നോക്കിയില്ലെന്നു ഇലക്ട്രീഷ്യൻ വിവേക് ഉനിയാൽ പറഞ്ഞു. 

ADVERTISEMENT

പഴകിയ ഫിൽറ്ററുകൾ 

സ്മോഗ് ടവർ പൂർണമായും പ്രവർത്തനക്ഷമമല്ലെന്നു ജീവനക്കാർ പറഞ്ഞു. ടവറിൽ സ്ഥാപിച്ചിരിക്കുന്ന 5000 ഫിൽറ്ററുകൾ പഴകിയതാണ്. ഇതു മാറ്റി പുതിയ ഫിൽറ്റർ വയ്ക്കാതെ പ്രവർത്തിപ്പിക്കുന്നതിൽ അർഥമില്ലെന്നും അവർ പറഞ്ഞു.

ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി മന്ത്രി

സ്മോഗ് ടവറിന്റെ പ്രവർത്തനം നിലച്ചത്  മന്ത്രിമാരുടെ നിർദേശങ്ങൾ അനുസരിക്കാത്ത ഉദ്യോഗസ്ഥരുടെ തന്നിഷ്ടം കാരണമാണെന്ന് മന്ത്രി സൗരഭ് ഭരദ്വാജ്. ടവർ മുൻപും ഉദ്യോഗസ്ഥർ ഇടപെട്ട് പൂട്ടി. പിന്നീട് സുപ്രീംകോടതി നിർദേശിച്ചപ്പോഴാണു തുറന്നത്. ഇപ്പോൾ പൂട്ടിയത് എന്തടിസ്ഥാനത്തിലാണെന്നു പിടികിട്ടുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. നടപടി എടുക്കില്ലെന്ന ധൈര്യത്തിൽ ഉദ്യോഗസ്ഥർ തന്നിഷ്ടത്തോടെ പ്രവർത്തിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT