കൊല്ലങ്കോട് ∙ കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗവേഷണത്തിനു സഹായിക്കേണ്ട അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് അത്യാഹിതം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പയ്യലൂർമൊക്ക് ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ കൃഷ്ണൻകുട്ടിയുടെ മകൾ കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലങ്കോട് ∙ കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗവേഷണത്തിനു സഹായിക്കേണ്ട അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് അത്യാഹിതം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.

പയ്യലൂർമൊക്ക് ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ കൃഷ്ണൻകുട്ടിയുടെ മകൾ കെ. കൃഷ്ണകുമാരിയെയാണു (33) കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കൊല്ലങ്കോട് പൊലീസ് കേസെടുത്തു. 11നു രാത്രി ഒൻപതോടെ കൃഷ്ണകുമാരി വീടിന്റെ മുകൾ നിലയിലെ മുറിയിലേക്കു പോയി. ശബ്ദം കേട്ടു കുടുംബാംഗങ്ങൾ എത്തിയപ്പോൾ കൃഷ്ണകുമാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ADVERTISEMENT

5 വർഷമായി ഗവേഷണത്തിലേർപ്പെട്ടിരുന്ന കൃഷ്ണകുമാരിക്കു ചില അധ്യാപകരുടെ ഭാഗത്തുനിന്നു വ്യക്തിപരമായി അധിക്ഷേപങ്ങളുണ്ടായതായി സഹേ‍ാദരി രാധിക ആരേ‍ാപിച്ചു. ഗവേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു എത്തിയ കൃഷ്ണകുമാരിയെ കോളജിൽ പ്രവേശിപ്പിച്ചില്ല. 20 വർഷം കഴിഞ്ഞാലും ഗവേഷണം പൂർത്തിയാക്കില്ലെന്ന തരത്തിൽ ഗൈഡ് പറഞ്ഞതായും രാധിക ആരേ‍ാപിച്ചു. ഗവേഷണ പ്രബന്ധം ഓരോ തവണയും അംഗീകാരത്തിനു നൽകുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞു തള്ളി. ഗവേഷണം പൂർത്തിയാക്കാൻ തടസ്സമുണ്ടാക്കിയതിനെത്തുടർന്നു കൃഷ്ണകുമാരി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി അവർ പറഞ്ഞു.

ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സർവകലാശാലയിൽ നിന്നാണു കൃഷ്ണകുമാരി ബിടെക്കും സ്വർണമെഡലേ‍ാടെ എംടെക്കും പൂർത്തിയാക്കിയത്. ഇൻസ്പെയർ അവാർഡ് ജേതാവാണ്. മാരത്തൺ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള കൃഷ്ണകുമാരിക്കു മറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്നു രാവിലെ 8ന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ. അമ്മ: രമാദേവി. സഹോദരങ്ങൾ: ജയലക്ഷ്മി (ഗുജറാത്ത്), രാധിക (അസി.പ്രഫസർ, നെഹ്റു കോളജ്, പാമ്പാടി), രാജലക്ഷ്മി (അസി.പ്രഫസർ, ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, കൊടൈക്കനാൽ).