പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ജനജീവിതത്തെ ബാധിച്ചു. ലക്കിടി മംഗലത്തും പഴയ ലക്കിടിയിലും വാഹനത്തിനു നേരെ കല്ലേറുണ്ടായി. പുതുനഗരത്തും ജില്ലയിലെ മറ്റുചില മേഖലകളിലും ഹർത്താൽ അനുകൂലികൾ വാഹനം തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു ഗതാഗതം പുനഃസ്ഥാപിച്ചു. മുൻകരുതലായി 35 പേരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ജനജീവിതത്തെ ബാധിച്ചു. ലക്കിടി മംഗലത്തും പഴയ ലക്കിടിയിലും വാഹനത്തിനു നേരെ കല്ലേറുണ്ടായി. പുതുനഗരത്തും ജില്ലയിലെ മറ്റുചില മേഖലകളിലും ഹർത്താൽ അനുകൂലികൾ വാഹനം തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു ഗതാഗതം പുനഃസ്ഥാപിച്ചു. മുൻകരുതലായി 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലത്ത് ഹർത്താലിനിടെ 3 കേസുകളിലായി 20 പേർ അറസ്റ്റിലായി.

ലക്കിടി മംഗലത്ത് ഹർത്താൽ അനുകൂലിയുടെ കല്ലേറിൽ ലോറിയുടെ ചില്ലു തകർന്ന നിലയിൽ.

പത്തിരിപ്പാലയിൽ പ്രകടനം നടത്തിയതിനാണു 15 പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു. കോതകുറുശ്ശിയിൽനിന്ന് കരുതൽ തടങ്കലിലെടുത്ത 5 പേരെ പിന്നീടു വിട്ടയച്ചു. ഹർത്താലിൽ ജില്ലയിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. കെഎസ്ആർടിസി പൊലീസ് സംരക്ഷണത്തോടെ സർവീസ് നടത്തി. സർക്കാർ ഓഫിസുകളിൽ ഹാജർ നില തീരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ചരക്കു ഗതാഗതം ഏറെക്കുറെ സ്തംഭിച്ചു.

ADVERTISEMENT

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിലും വീടുകളിലും സംഘടന ഓഫിസുകളിലും ദേശീയ അന്വേഷണ ഏജൻസികൾ പരിശോധന നടത്തിയതിലും പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തിയത്. അറസ്റ്റും പരിശോധനയും അന്യായമെന്നും ഇതിനെതിരെയുള്ള ഹർത്താൽ വിജയമായെന്നും പോപ്പുലർ ഫ്രണ്ട് നേതൃത്വം അറിയിച്ചു.ഹർത്താൽ അട്ടപ്പാടിയെ ബാധിച്ചില്ല. ഭൂരിഭാഗം കടകളും സ്ഥാപനങ്ങളും തുറന്നു. ബസും ടാക്സി,ഓട്ടോറിക്ഷകളും ഓടി.എണ്ണം കുറവായിരുന്നെങ്കിലും കെഎസ്ആർടിസി സർവീസും ഉണ്ടായിരുന്നു.

ലക്കിടിയിലും പഴയലക്കിടിയിലും വാഹനങ്ങൾക്കു കല്ലേറ് 

ADVERTISEMENT

പത്തിരിപ്പാല ∙ പാലക്കാട്– കുളപ്പുള്ളി പാതയിൽ രണ്ടിടത്ത് ഹർത്താൽ അനുകൂലികൾ വാഹനത്തിനു നേരെ കല്ലെറിഞ്ഞു. ലക്കിടി മംഗലത്ത് ഇന്നലെ രാവിലെ 7ന് ലോറിക്കു നേരേയാണു കല്ലേറുണ്ടായത്. മുൻ വശത്തെ ഗ്ലാസ് തകർന്നു.മംഗലം സെന്ററിനും പഞ്ചായത്ത് ഓഫിസിനും മധ്യേയാണ് അജ്ഞാതൻ ലോറിക്കു നേരെ കല്ലെറിഞ്ഞത്. എടപ്പാളിൽ നിന്നു പൊള്ളാച്ചിയിലേക്കു പോവുകയായിരുന്നു ലോറി. കല്ലെറിഞ്ഞ ശേഷം അക്രമി ഓടിരക്ഷപ്പെട്ടു.

ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി ഡ്രൈവറുടെ മൊഴിയെടുത്തു.  പാമ്പാടി ഐവർമഠത്തിൽ പിതൃതർപ്പണം കഴിഞ്ഞു വാനിൽ മടങ്ങുകയായിരുന്ന സംഘത്തിനു നേരെ പഴയലക്കിടിയിൽ വച്ചു കല്ലേറുണ്ടായി. ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ 6.30നാണു സംഭവം. യാത്രക്കാർ പുറത്തിറങ്ങിയതോടെ അക്രമികൾ കടന്നു കളഞ്ഞു. പത്തിരിപ്പാലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി. 

ADVERTISEMENT

∙ പുതുനഗരത്ത് മീൻ വിൽപനശാലയ്ക്കു നേരെയും ഓൺലൈൻ വ്യാപാര സ്ഥാപന ഗോഡൗണിനു നേരെയും അതിക്രമം ഉണ്ടായി. ഇതിൽ ഓൺലൈൻ വ്യാപാര ഗോഡൗണിനു നേരെയുണ്ടായ അതിക്രമത്തിൽ പൊലീസ് കേസെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT