ഉണ്ണി ഓണം ഉണ്ണാൻ ഉണ്ണികൾ മോക്ഷത്ത് ക്ഷേത്രത്തിലെത്തി
പുലാപ്പറ്റ ∙ ഉണ്ണി ഓണം ആഘോഷിക്കാൻ ഉണ്ണികൾ മോക്ഷത്ത് മഹാദേവക്ഷേത്രത്തിലേക്കു ഒഴുകിയെത്തി. കർക്കടകത്തിലെ തിരുവോണം നാളിൽ കൊണ്ടാടുന്ന പിള്ളേരോണം (ഉണ്ണി ഓണം) നവ്യാനുഭവം പകർന്നു. എൺപതിലേറെ കുട്ടികൾ പങ്കെടുത്തു. ചുറ്റമ്പലത്തിനു മുന്നിലായിരുന്നു വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത്. വിളക്കിനു മുന്നിൽ ഗണപതി

പുലാപ്പറ്റ ∙ ഉണ്ണി ഓണം ആഘോഷിക്കാൻ ഉണ്ണികൾ മോക്ഷത്ത് മഹാദേവക്ഷേത്രത്തിലേക്കു ഒഴുകിയെത്തി. കർക്കടകത്തിലെ തിരുവോണം നാളിൽ കൊണ്ടാടുന്ന പിള്ളേരോണം (ഉണ്ണി ഓണം) നവ്യാനുഭവം പകർന്നു. എൺപതിലേറെ കുട്ടികൾ പങ്കെടുത്തു. ചുറ്റമ്പലത്തിനു മുന്നിലായിരുന്നു വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത്. വിളക്കിനു മുന്നിൽ ഗണപതി സ്തുതിയോടെ ചടങ്ങുകൾ ആരംഭിച്ചു. മേൽശാന്തി ശ്രീരാമസ്വാമി കാർമികത്വം വഹിച്ചു.
അമ്മമാരുടെ മടിയിൽ ഇരുന്നു കുരുന്നുകൾ സദ്യ കഴിച്ചു. പണ്ടുകാലത്ത് ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കടക മാസത്തിലെ തിരുവോണ ദിവസം നടന്നിരുന്ന ആഘോഷമാണ് പിള്ളേരോണം. വാമനന്റെ ഓർമയ്ക്കായി വൈഷ്‌ണവർ ആയിരുന്നു ഇതു ആഘോഷിച്ചിരുന്നത് എന്നാണ് ഐതിഹ്യം.
പൂക്കളം, ഓണപ്പുടവ തുടങ്ങിയുള്ള ചിങ്ങത്തിലെ ഓണ ചടങ്ങുകൾ പതിവില്ല. എന്നിരുന്നാലും കർക്കടക വറുതിയിൽ പോലും ഓണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ പ്രത്യേകതയാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന നാമധേയം വന്നത്. ചിങ്ങമാസത്തിലെ 27 ദിവസത്തിന് മുന്നേയാണ് ആഘോഷം. മുതിർന്നവരും സദ്യയിൽ പങ്കാളികളായി. തിരുവാതിരക്കളി, ഭക്തിഗാന സുധ എന്നിവ അരങ്ങേറി.