കോയമ്പത്തൂരിന്റെ അതിവേഗ കുതിപ്പിൽ വലിയ സാധ്യത പാലക്കാടിന്; ഐടി സിറ്റി മുതൽ മെട്രോ റെയിൽ വരെ
പാലക്കാട് ∙ കൊച്ചി പഴയ കൊച്ചി അല്ലെന്നു നേരത്തെ നമ്മൾ പറഞ്ഞതാണ്. കോയമ്പത്തൂരും സാധ്യതകളുടെ മഹാനഗരമായി ഉയരുകയാണ്. സാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും മികവിൽ സമീപ നഗരങ്ങൾ ഉണരുമ്പോൾ ആ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ പാലക്കാടും ഒരുങ്ങേണ്ടേ? കോയമ്പത്തൂർ നഗരത്തിന്റെ വൻ വളർച്ചയുടെ സാധ്യത
പാലക്കാട് ∙ കൊച്ചി പഴയ കൊച്ചി അല്ലെന്നു നേരത്തെ നമ്മൾ പറഞ്ഞതാണ്. കോയമ്പത്തൂരും സാധ്യതകളുടെ മഹാനഗരമായി ഉയരുകയാണ്. സാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും മികവിൽ സമീപ നഗരങ്ങൾ ഉണരുമ്പോൾ ആ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ പാലക്കാടും ഒരുങ്ങേണ്ടേ? കോയമ്പത്തൂർ നഗരത്തിന്റെ വൻ വളർച്ചയുടെ സാധ്യത
പാലക്കാട് ∙ കൊച്ചി പഴയ കൊച്ചി അല്ലെന്നു നേരത്തെ നമ്മൾ പറഞ്ഞതാണ്. കോയമ്പത്തൂരും സാധ്യതകളുടെ മഹാനഗരമായി ഉയരുകയാണ്. സാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും മികവിൽ സമീപ നഗരങ്ങൾ ഉണരുമ്പോൾ ആ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ പാലക്കാടും ഒരുങ്ങേണ്ടേ? കോയമ്പത്തൂർ നഗരത്തിന്റെ വൻ വളർച്ചയുടെ സാധ്യത
പാലക്കാട് ∙ കൊച്ചി പഴയ കൊച്ചി അല്ലെന്നു നേരത്തെ നമ്മൾ പറഞ്ഞതാണ്. കോയമ്പത്തൂരും സാധ്യതകളുടെ മഹാനഗരമായി ഉയരുകയാണ്. സാങ്കേതിക വിദ്യയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും മികവിൽ സമീപ നഗരങ്ങൾ ഉണരുമ്പോൾ ആ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ പാലക്കാടും ഒരുങ്ങേണ്ടേ? കോയമ്പത്തൂർ നഗരത്തിന്റെ വൻ വളർച്ചയുടെ സാധ്യത പാലക്കാടിനു കാര്യമായി ഉപയോഗിക്കാൻ കഴിയും. മറ്റു പ്രദേശങ്ങൾക്കൊന്നും ഇല്ലാത്ത തരത്തിൽ വ്യാവസായിക ഭൂമിയുടെ ലഭ്യതയാണു പാലക്കാടിന്റെ തുറുപ്പുചീട്ട്. വ്യവസായ വകുപ്പ്, കിൻഫ്ര, കെഎസ്ഐഡിസി എന്നിവരുടേതായി 2500 ഏക്കറോളം ഭൂമി ഇപ്പോഴുണ്ട്. കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി 1800 ഏക്കറാണു പുതുതായി ലഭ്യമാകുക.
ഓരോ തവണ പോകുമ്പോഴും കോയമ്പത്തൂരിൽ ഏതെങ്കിലും തരത്തിൽ മാറ്റം കാണാം. അടുത്ത 20 വർഷത്തെ നഗരത്തിന്റെ വളർച്ച മുന്നിൽ കണ്ടാണു കോയമ്പത്തൂർ കോർപറേഷൻ ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. വ്യാവസായിക രംഗത്തും വിദ്യാഭ്യാസരംഗത്തും മാത്രമല്ല ഐടി രംഗത്തും ഹൈദരാബാദിനും ബെംഗളൂരുവിനുമൊപ്പം എത്താൻ പരിശ്രമിക്കുന്നു. നഗരപരിപാലനത്തിലെ ശ്രദ്ധ ടൂറിസം വളർച്ച കൂടി മുന്നിൽകണ്ടാണ്.
പാലക്കാട്ടുനിന്ന് ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന നഗരത്തിന്റെ വളർച്ച ഇങ്ങനെയൊക്കെയാണ്:
1. ഐടി സിറ്റി
ചെന്നൈ കഴിഞ്ഞാൽ തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരമായ കോയമ്പത്തൂരിൽ ഐടി മേഖലയുടെ വളർച്ച പെട്ടെന്നായിരുന്നു. രാജ്യാന്തരതലത്തിലുള്ള ഒട്ടേറെ കമ്പനികൾ നഗരത്തിലും ചുറ്റുപാടുമായി ഉണ്ട്. ശരവണംപട്ടി, കാളപ്പട്ടി റോഡ്, വീരപാണ്ടി പിരിവ് ഭാഗങ്ങൾ ടെക് ഭീമന്മാർ കയ്യടക്കി. കെപിആർ ഗ്രൂപ്പിന്റെ ടെക്നോപാർക്ക് യാഥാർഥ്യമായാൽ ഐടി നഗരത്തിന്റെ മുഖഛായ മാറും.
2. വളരുന്ന വ്യവസായ മേഖല
ചെറുതും വലുതുമായ അയ്യായിരത്തോളം വ്യവസായ സ്ഥാപനങ്ങൾ ജില്ലയിലുണ്ടെന്നാണു വിവിധ സംഘടനകളുടെ കണക്ക്. സർക്കാരിന്റെ ചെറുകിട വ്യവസായ നഗരമായ ഈച്ചനാരിക്കു സമീപമുള്ള സിപ്കോട്ട്, കിണത്തിക്കടവ് ഭാഗങ്ങളിൽ ഉയർന്നുവരുന്ന കമ്പനികൾ, ചെറുകിട സ്വകാര്യ വ്യവസായ യൂണിറ്റുകളുടെ കൂട്ടായ്മയായ കൊഡീസിയ, അവിനാശി അന്നൂർ റോഡിലെ വ്യവസായ പാർക്ക്, ലോകോത്തര ഗ്രൈൻഡർ, മോട്ടർ നിർമാണ യൂണിറ്റുകൾ, സൈന്യത്തിനു വേണ്ട മിസൈലിന്റെ ഭാഗങ്ങൾ ഉൾപ്പെടെ നിർമിക്കുന്ന റിസർച് സെന്റർ തുടങ്ങിയവ കോയമ്പത്തൂരിലുണ്ട്. കൊഡീസിയ ട്രേഡ് സെന്ററിൽ മിലിറ്ററി ലോജിസ്റ്റിക് റിസർച് സെന്റർ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി, ബെംഗളൂരു ചരക്ക് ഇടനാഴിയുടെ പ്രധാന ഹബ്ബായി കോയമ്പത്തൂർ മാറുമെന്നതിൽ സംശയമില്ല.
3. മാറുന്ന വിമാനത്താവളവും റെയിൽവേ ജംക്‌ഷനും
അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരം കോടി രൂപ ചെലവിൽ കോയമ്പത്തൂർ റെയിൽവേ ജംക്‌ഷനും വികസനത്തിന് ഒരുങ്ങുകയാണ്. വിമാനത്താവളം മാതൃകയിൽ വികസിപ്പിക്കുകയാണു ലക്ഷ്യം. കോയമ്പത്തൂർ വിമാനത്താവളം വഴിയുള്ള വിദേശ, ആഭ്യന്തര സർവീസുകൾ 30 ആയി ഉയർന്നു. മാസം 2.5 ലക്ഷത്തോളം യാത്രക്കാരാണു വിമാനത്താവളത്തെ ആശ്രയിക്കുന്നത്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവീസ് ആരംഭിക്കാനും നീക്കമുണ്ട്. റൺവേയുടെ നീളം കൂട്ടാൻ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്.
കലക്ടറേറ്റിനു സമീപത്തുനിന്ന് അവിനാശി റോഡിൽ പത്തര കിലോമീറ്റർ നീളുന്ന മേൽപാലം 2024ൽ പൂർത്തിയാകും. കോയമ്പത്തൂർ മേട്ടുപ്പാളയം റോഡിൽ 3 മേൽപാലങ്ങളുടെ പണി പുരോഗമിക്കുന്നു. സായിബാബ കോവിൽ, തുടിയല്ലൂർ, സിങ്കാനെല്ലൂർ എന്നിവിടങ്ങളിലും മേൽപാലം നിർമിക്കും.
4. എജ്യുക്കേഷൻ ഹബ്
നഗരത്തെ ബന്ധിപ്പിക്കുന്ന എല്ലാ റോഡിലും ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതു കോയമ്പത്തൂരിന്റെ പ്രത്യേകയാണ്. തമിഴ്നാട് കാർഷിക സർവകലാശാലയുടെ ആസ്ഥാനം, ഭാരതിയാർ സർവകലാശാല, അണ്ണാ സർവകലാശാലയുടെ യൂണിറ്റ് തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരന്നു കിടക്കുന്നു. മലയാളികൾ നേതൃത്വം നൽകുന്ന ദേശീയ കരിമ്പ് ഗവേഷണ കേന്ദ്രം, ഇന്ത്യൻ ഫോറസ്റ്റ് ആൻഡ് ജനറ്റിക്സ് ട്രീ ബ്രീഡിങ് കേന്ദ്രവും കോയമ്പത്തൂരിലുണ്ട്.
5. മെട്രോ റെയിൽ
പ്രധാന ഇടങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിൽ പദ്ധതിക്കായി കാത്തിരിക്കുകയാണു നഗരം. മലയാളികൾ ഏറെ എത്തുന്ന ഉക്കടം മുതൽ പ്രധാന ഇടങ്ങളെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന വിധമാണു പദ്ധതി. 2027ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. 9,427 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്.
English Summary: "Industrial Land and Opportunities: Why Palakkad Should Capitalize on Coimbatore's Boom?